ഹിന്ദിയിൽ അമീർ ഖാൻ എങ്കിൽ മലയാളത്തിൽ മോഹൻലാൽ തന്നെ… വൈറലായ വർക്കൗട്ട് വീഡിയോ കാണാം
1 min read

ഹിന്ദിയിൽ അമീർ ഖാൻ എങ്കിൽ മലയാളത്തിൽ മോഹൻലാൽ തന്നെ… വൈറലായ വർക്കൗട്ട് വീഡിയോ കാണാം

മോഹൻലാലിന്റെ പുതിയ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. നാളുകളായി മോഹൻലാലിന്റെ വർക്കൗട്ട് ചിത്രങ്ങൾ മാത്രമാണ് ആരാധകർക്ക് കാണാൻ . എന്നാൽ ഇപ്പോഴിതാ ആരാധകരെ ആവേശഭരിതരാക്കി കൊണ്ട് മോഹൻലാലിന്റെ കിടിലൻ വർക്കൗട്ട് വീഡിയോ തന്നെ പുറത്തു വന്നിരിക്കുകയാണ്. ദൃശ്യം 2 എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് മോഹൻലാൽ നടത്തിയ ട്രാൻസ്ഫോർമേഷനാണ് ഈ വീഡിയോയിൽ ഉള്ളത്. മോഹൻലാലിന്റെ ഫിറ്റ്നസ് ട്രെയിനർ ആയ ഡോക്ടർ ജെയ്സന്റെ നേതൃത്വത്തിലായിരുന്നു വർക്കൗട്ട് നടന്നത്. ഡോക്ടർ ജെയ്സൻ തന്നെയാണ് ഈ വർക്കൗട്ട് വീഡിയോ പുറത്തു വിട്ടത്.കഴിഞ്ഞ വർഷം രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ മോഹൻലാൽ അടക്കമുള്ള നിരവധി സൂപ്പർതാരങ്ങൾ വീട്ടിൽ തന്നെ വെറുതെ ഇരിക്കുകയായിരുന്നു. ആ സാഹചര്യത്തിൽ മോഹൻലാലിന്റെ ശരീരം വണ്ണവും വർധിച്ചിരുന്നു. എന്നാൽ ലോക്ഡോൺ കഴിഞ്ഞ സാഹചര്യത്തിൽ സെപ്റ്റംബർ മാസം മോഹൻലാൽ ദൃശ്യം 2 ന്റെ ചിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. ഈ ചിത്രത്തിന് വേണ്ടിയാണ് മോഹൻലാൽ തന്നെ ശരീരഭാരം കുറയ്ക്കുവാനുള്ള വർക്കൗട്ട് നടത്തിയത്.

ചിത്രത്തിനുവേണ്ടി ശരീര ഭാരം കുറച്ച് മോഹൻലാൽ വളരെ ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ കഠിനാധ്വാനത്തിലൂടെ തന്നെ ശരീരഭാരം കുറയ്ക്കുകയായിരുന്നു. ആരാധകർ വളരെ ആവേശത്തോടെയാണ് മോഹൻലാലിന്റെ ഈ വർക്കൗട്ട് വീഡിയോ ഇതിനോടകം ഏറ്റെടുത്തിരിക്കുന്നത്. പ്രായത്തെ അവഗണിച്ചുകൊണ്ട് മോഹൻലാൽ ചെയ്യുന്ന ഈ കഠിനാധ്വാനം സിനിമാ മേഖലയിലെ എല്ലാ താരങ്ങൾക്കും വലിയൊരു മാതൃക തന്നെയാണ് നൽകുന്നത്.

Leave a Reply