30 കോടിയോ..?? സമാനതകളില്ലാത്ത മറ്റൊരു റെക്കോർഡും നേടി ‘ദൃശ്യം 2’ മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യം
1 min read

30 കോടിയോ..?? സമാനതകളില്ലാത്ത മറ്റൊരു റെക്കോർഡും നേടി ‘ദൃശ്യം 2’ മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യം

കോവിഡ് വൈറസ് തീർത്ത കനത്ത പ്രതിസന്ധി മറികടക്കാനായി തീയറ്റർ റിലീസിന് വേണ്ടി കാത്തിരുന്നെങ്കിലും ദൃശ്യം 2 എന്ന ചിത്രം OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുകയാണുണ്ടായത്. ഡിജിറ്റൽ പ്ലാറ്റ്ഫോം ചിത്രങ്ങൾക്കുള്ള സ്വീകാര്യതയെ കുറിച്ച് വലിയ ആശങ്ക ഉണ്ടായിരുന്നുവെങ്കിലും ചിത്രത്തിന്റെ വലിയ വിജയം ആകുലതകളെ എല്ലാം നിഷ്പ്രയാസം മറികടക്കുകയാണ് ചെയ്തത്. ജീത്തു ജോസഫിന്റെ സംവിധാന മികവും മോഹൻലാൽ എന്ന നടന്റെ മികച്ച പ്രകടനവും ദൃശ്യം 2 എന്ന ചിത്രം മലയാള സിനിമക്ക് തന്നെ സമാനതകളില്ലാത്ത പുതിയ റെക്കോർഡാണ് നേടിക്കൊടുത്തത്. ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രം വലിയ തുകയ്ക്ക് തന്നെയാണ് വിൽക്കപ്പെട്ടതെന്ന് ഏവർക്കും അറിയാമായിരുന്നു. എന്നാൽ കൃത്യമായ ഒരു തുകയെപ്പറ്റി സ്വീകരിക്കാവുന്ന റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ലായിരുന്നു. എന്നാൽ ഇപ്പോഴിതാ ഔദ്യോഗികം എന്ന് കരുതാവുന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ആരാധകരും സിനിമാ പ്രേമികളും ഒരേ പോലെ ഏറ്റെടുത്തു വലിയ വിജയമാക്കിയ ദൃശ്യം 2 എന്ന ചിത്രം 30 കോടി രൂപയ്ക്കാണ് ആമസോൺ പ്രൈം വാങ്ങിയിട്ടുള്ളത്. നാളിതുവരെയായി ഇത്രയും വലിയ തുകയ്ക്കാണ് ചിത്രം വിറ്റത് എന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നില്ല.

ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്ന സിനിമകളെക്കുറിച്ചുള്ള വിവരങ്ങളും വാർത്തകളും പങ്കുവയ്ക്കുന്ന ലെറ്റ്സ് ഒടിടി ഗ്ലോബൽ എന്ന പേജിലൂടെയാണ് ദൃശ്യം 2 എന്ന ചിത്രം ആമസോൺ പ്രൈസ് 30 കോടി രൂപയ്ക്കാണ് വാങ്ങിയതെന്നാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ചിത്രത്തിന് മികച്ച പ്രതികരണം ലഭിച്ചതിനാൽ ആമസോൺ പ്രൈം വലിയ സന്തോഷത്തിൽ ആണെന്നും ഗ്ലോബൽ ഒടിടി ട്വീറ്റ് ചെയ്യുന്നു.ഇതാദ്യമായിട്ടാണ് ഒരു മലയാള ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ നിന്നും എത്ര വലിയ തുകയ്ക്ക് വിറ്റുപോകുന്നത്.

Leave a Reply