‘അമ്പിളി ദേവി ആദ്യം വിവാഹം കഴിക്കാൻ ഇരുന്നത് ആ ക്യാമറാമാനെയൊ എന്നേയൊ അല്ല ആ സംവിധായകനെയാണ് ‘ ആദിത്യൻ ജയൻ വെളിപ്പെടുത്തുന്നു…
1 min read

‘അമ്പിളി ദേവി ആദ്യം വിവാഹം കഴിക്കാൻ ഇരുന്നത് ആ ക്യാമറാമാനെയൊ എന്നേയൊ അല്ല ആ സംവിധായകനെയാണ് ‘ ആദിത്യൻ ജയൻ വെളിപ്പെടുത്തുന്നു…

നടി അമ്പിളി ദേവിയും ഭർത്താവും നടനുമായ ആദിത്യൻ ജയനും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ സങ്കീർണ്ണവും രൂക്ഷവും ആവുകയാണ്. ഇപ്പോഴിതാ വളരെ ഗൗരവകരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ആദിത്യൻ രംഗത്തെത്തിയിരിക്കുന്നത്പ്രശ്നത്തെ കൂടുതൽ വിവാദത്തിലേക്ക് എത്തിക്കുന്നു. ഭാര്യാഭർത്താക്കന്മാരായി ജീവിച്ചിരുന്ന ഇരുവരുടെയും ഇടയിൽ വിവാഹമോചനം എന്ന പ്രശ്നം ഉള്ളതായി ആരോപണമായി ആദ്യം രംഗത്തുവന്നത് നടി അമ്പിളി ആയിരുന്നു. ഭർത്താവ് ആദിത്യൻ തന്നെ വിവാഹമോചനത്തിന് നിർബന്ധിക്കുന്നുവെന്ന് നടി അമ്പിളി ദേവി ആണ് തുറന്നുപറഞ്ഞത്. എന്നാൽ തുടർന്ന് ആദിത്യൻ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിക്കൊണ്ട് രംഗത്തുവരികയും ചെയ്തു. ഭാര്യ ആയിരിക്കെ അമ്പിളിക്ക് മറ്റൊരാളുമായി ബന്ധമുണ്ട് എന്നുവരെ ആദിത്യൻ ആരോപിച്ചു. ഇപ്പോഴിതാ മറ്റൊരു ഗുരുതരമായ ആരോപണം ആദിത്യൻ അമ്പിളിക്കെതിരെ ഉന്നയിച്ചിരിക്കുകയാണ്. കൗമുദി ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം കാര്യങ്ങൾ തുറന്നു പറഞ്ഞത്. ആദിത്യന്റെ വാക്കുകൾ ഇങ്ങനെ:, “ഞാൻ അമ്പിളിയോട് പറഞ്ഞു ‘നീ വെറുതെ പ്രശ്നം ഉണ്ടാകരുത്, നിനക്ക് എന്നെ വേണ്ടെങ്കിൽ വേണ്ട എനിക്ക് നിന്നെ വേണ്ടെങ്കിൽ വേണ്ട കാരണം എനിക്ക് മടുത്തു തുടങ്ങി’ അങ്ങനെ ഞാൻ പറഞ്ഞതാണ് അതിന് കാരണമുണ്ട്.

അത് ഇന്നലെ ഞാൻ പറഞ്ഞത് പറഞ്ഞു തുടങ്ങിയിട്ട് കുറച്ചു കാലമായി. അമ്പിളി ദേവി ആദ്യം വിവാഹം കഴിക്കാൻ ഇരുന്നത് ലോവലിനെയോ ആദിത്യനെയൊ അല്ല ഇന്ന് ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന സീരിയലിലെ ഒരു സംവിധായകനാണ്. അയാളും ആയിട്ട് അമ്പിളി ദേവി ഇഷ്ടത്തിലായിരുന്നു.ഈ എറണാകുളത്തെ റിയാസ് സ്റ്റുഡിയോയിലായിരുന്നു അവരുടെ കഥകൾ എല്ലാം. അത് ഇൻഡസ്ട്രിയിൽ ഉള്ള എല്ലാവർക്കും അറിയാം. അതുകഴിഞ്ഞ് അമ്പിളി ദേവി കല്യാണം കഴിക്കേണ്ടത് ഉണ്ണി എന്നു പറയുന്ന ഒരു അസോസിയേറ്റ് ഡയറക്ടറിനെയാണ്. അത് കഴിഞ്ഞിട്ട് കല്യാണം കഴിക്കേണ്ടത് എന്നെ ആയിരുന്നു. അന്ന് ജിജ സുരേന്ദ്രൻജെബി ജംഗ്ഷനിൽ വന്നിരുന്ന് പറഞ്ഞു ആദിത്യനും അമ്പിളിയും പ്രേമത്തിൽ ആയിരുന്നു എന്ന്. അന്ന് ഞാൻ അതൊക്കെ നിഷേധിക്കാൻ കാരണം ഇന്റർവ്യൂവിൽ ഒക്കെ ഞങ്ങളുടെ കല്യാണം കഴിഞ്ഞു വിവാദം ഒക്കെവന്നപ്പോൾ… അമ്പിളിക്ക് എന്നും ഉള്ളത് അമ്പിളി ഇമേജ് നോക്കും. അതിന് ഒരുപാട് തെളിവുകൾ ഞാൻ പറഞ്ഞുതരാം. അപ്പോൾ ആദ്യമേ അവർ പറഞ്ഞു ചേട്ടാ ഇങ്ങനെയൊക്കെയെ സംസാരിക്കാവൂ എന്ന്. അവളുടെ അമ്മ പറഞ്ഞു ‘മോനേ മോൻ ദേഷ്യപ്പെടരുത്, മോൻ എല്ലാം കൺട്രോൾ ചെയ്യണം’ എന്ന്. കാരണം അതിബുദ്ധി ആയ ഒരു അമ്മയാണ് അവർ. ഞാൻ ഒന്നും പറയില്ല പിന്നെ എന്റെ പ്രശ്നങ്ങൾ അത് ഞാൻ ഓപ്പൺ ആയി തന്നെ പറയും..”

Leave a Reply