ലോഹിതദാസിനെ പിടിച്ചുലച്ച തനിയാവർത്തനം..!! ‘ബാലേട്ടൻ പാവാ’ പനിയായി കിടക്കുമ്പോൾ അദ്ദേഹം പറയുമായിരുന്നു: സിന്ധു ലോഹിതദാസ് പറയുന്നു

മലയാള സിനിമ ലോകത്തു തന്റെതായ മുദ്ര പതിപ്പിച്ച കലാകാരൻ ആണ് എ.കെ. ലോഹിതദാസ്. തിരക്കഥകൃത്തും സംവിധായാകാനുമായ ലോഹിതദാസ് ഓർമയായിട്ട് ഒമ്പതു വർഷം കഴിഞ്ഞു. മലയാള സിനിമ പ്രേക്ഷകർക്ക് ഇന്നും അദ്ദേഹം ഒരു നിത്യവസന്തം തന്നെയാണ്. താൻ സൃഷ്ടിച്ച കഥാപാത്രങ്ങളെ എത്രത്തോളം തന്നിലേക്ക് ചേർത്തിരുന്നു എന്നതിനെ കുറിച്ചു അദ്ദേഹത്തിന്റെ ഭാര്യ സിന്ധു ലോഹിതദാസ് കൗമുദിയുടെ ചാനലിൽ നടത്തിയ ഒരു സംഭാഷണത്തിൽ വ്യക്തമാക്കി. തനിയാവർത്തനം എന്ന സിനിമയിൽ മമ്മുട്ടി അഭിനയിച്ച കഥാപാത്രം.ആ കഥാപാത്രത്തെ തന്നിൽ ഉൾകൊണ്ട് ജീവിച്ച ഒരു അവസ്ഥയെ കുറിച്ചൊക്കെ ലോഹിതദാസിന്റെ ഭാര്യ വ്യക്തമാക്കുന്നു.ബാലൻ മാഷ് എന്നാ കഥാപാത്രത്തെ അവതരിപ്പിച്ചത് മമ്മൂട്ടിയാണ്. ലോഹിതദാസ് പനി പിടിച്ചു കിടക്കുമ്പോൾ തന്റെ കഥാപാത്രമായി മാറിയിരുന്നു എന്നാണ് പറയുന്നത്. അദ്ദേഹത്തിന്റെ ചില അവസ്ഥകളിൽ താനും ചിലപ്പോ അങ്ങനെ ആയിപോവാറുണ്ട് എന്ന് സിന്ധു ലോഹിതദാസ് പറയുന്നു. പനിയായി കിടക്കുമ്പോൾ പറയുമായിരുന്നു ‘ബാലേട്ടൻ പാവാ,പതിനായിരം രൂപയ്ക്ക് വേണ്ടി ബാഗ് കൊണ്ടുപോയി’ എന്നൊക്കെ പറയുമായിരുന്നു. മമ്മുട്ടി അഭിനയിച്ച ലോഹിതദാസ് തിരകഥയെഴുതിയ ‘തനിയാവർത്തനം’ എന്നചിത്രത്തിലെ കഥാപാത്രമണ്‌ ബാലേട്ടൻ (ബാലൻ മാഷ് ) എന്നു പറയുന്നത്.

ഇദ്ദേഹത്തിന്റെ ഒരു സ്വഭാവമായിരുന്നു എല്ലാ ബന്ധങ്ങളെയും കാത്തുസൂക്ഷിക്കും. നഷ്ടപെടുത്താൻ തയ്യാറായിരുന്നില്ല എന്നതാണ്. എഴുതുന്ന തിരക്കഥയുമായി ഒരുപാട് സാമ്യം ഉണ്ടായിരുന്നു ജീവിതത്തിൽ എന്നതാണ്. ഇദ്ദേഹത്തിന്റെ ഓരോ കഥാപാത്രത്തെയും പ്രേക്ഷകർ എത്രത്തോളം ഉൾകൊള്ളുന്നു എന്നതിന് ഉദാഹരണമാണ് ‘കത്തി താഴെയിടടാ മോനെ നിന്റെ അച്ഛനാ പറയുന്നേ’ എന്നാ കിരീടത്തിലെ ഡയലോഗ് വർഷങ്ങൾക് ശേഷവും അതിന്റെ പകിട്ട് കുറഞ്ഞിട്ടില്ല എന്നതാണ് മാങ്ങാതെ ഓരോ തലമുറയും അത് കൊണ്ടുപോകുന്നു.ഇദ്ദേഹത്തിന്റെ അവസാനമായി തിരക്കഥ എഴുതി സംവിധാനം ചെയ്താ ചലച്ചിത്രമായിരുന്നു നിവേദ്യം.

Related Posts

Leave a Reply