“നിങ്ങളെ അധികാരത്തിൽ നിന്ന് പുറന്തള്ളും.. അന്ന് ഈ രാജ്യം  പ്രതിരോധശേഷി നേടും ” രൂക്ഷവിമർശനവുമായി നടൻ സിദ്ധാർത്ഥ്
1 min read

“നിങ്ങളെ അധികാരത്തിൽ നിന്ന് പുറന്തള്ളും.. അന്ന് ഈ രാജ്യം പ്രതിരോധശേഷി നേടും ” രൂക്ഷവിമർശനവുമായി നടൻ സിദ്ധാർത്ഥ്

കേന്ദ്ര സർക്കാരിന്റെ മോശം നടപടിക്കെതിരെ എല്ലായിപ്പോഴും രൂക്ഷ വിമർശനം നടത്തിയിട്ടുള്ള നടനാണ് സിദ്ധാർഥ്. ഇപ്പോഴിതാ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണത്തിന്റെ കെടുകാര്യസ്ഥതയെ ചോദ്യം ചെയ്തുകൊണ്ട് താരം രംഗത്തെത്തിയിരിക്കുകയാണ്. കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിൽ വീഴ്ചവരുത്തിയ ബിജെപിയെ ജനം അധികാരത്തിൽ നിന്നും പുറംതള്ളുന്ന ദിവസമായിരിക്കും രാജ്യം ശരിക്കും പ്രതിരോധശേഷി കൈവരിക്കുന്നതെന്ന് സിദ്ധാർഥ് പ്രതികരിക്കുകയുണ്ടായി. പതിവുപോലെ ട്വിറ്ററിലൂടെയാണ് താരം തന്റെ രൂക്ഷവിമർശനം രേഖപ്പെടുത്തിയത്. ഇതിനോടകം ദേശീയ തലത്തിലും അന്തർദേശീയ തലത്തിലും സിദ്ധാർഥിന്റെ ട്വീറ്റ് ശ്രദ്ധനേടിക്കഴിഞ്ഞു. പശ്ചിമബംഗാളിൽ അധികാരത്തിലെത്തിയാൽ തങ്ങൾ സൗജന്യമായി വാക്സിൻ നൽകാമെന്ന് ബിജെപി സംസ്ഥാന ഘടകത്തിന്റെ പ്രഖ്യാപനമാണ് പ്രാർത്ഥന ചൊടിപ്പിച്ചത്.മെയ് മാസം മുതൽ സംസ്ഥാനങ്ങൾ വാക്സിൻ പണം കൊടുത്തു വാങ്ങണം എന്ന കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം വന്നതിന് തൊട്ടുപിന്നാലെയാണ് ബിജെപിയുടെ വാഗ്ദാനം പുറത്തുവന്നത്.

പശ്ചിമബംഗാളി ലെബിജെപി ഘടകത്തിന്റെ വാഗ്ദാനം റീ ട്വീറ്റ് ചെയ്താണ് സിദ്ധാർത്ഥനെ രൂക്ഷ വിമർശനം. “ജനാധിപത്യത്തിലൂടെ നിങ്ങളെ അധികാരത്തിൽ നിന്ന് പുറംതള്ളുന്ന ഒരു ദിവസം, നന്നാവും ഈ രാജ്യം യഥാർത്ഥത്തിൽ പ്രതിരോധശേഷി നേടുന്നത്. ഞങ്ങൾ അന്ന് ഇവിടെ ഉണ്ടാകും. ഈ ട്വീറ്റ് ഓർമ്മപ്പെടുത്താൻ എങ്കിലും ” സിദ്ധാർത്ഥ് ട്വീറ്റ് ചെയ്തു. കേന്ദ്ര സർക്കാരിനെതിരെ യഥാർത്ഥം നടത്തിയ ഈ പ്രതിഷേധം യുവാക്കൾ അടക്കം നിരവധി ആളുകളാണ് ഏറ്റെടുത്തിരിക്കുന്നത്. രാജ്യത്തുടനീളം പ്രകടമാകുന്ന പ്രതിഷേധത്തെ ആണ് സിദ്ധാർത്ഥ് രേഖപ്പെടുത്തിയിട്ടുള്ളത്.

Leave a Reply