പ്രിയദർശൻ ചിത്രത്തിനു വേണ്ടി മോഹൻലാലിന്റെ ബോക്സിങ് പരിശീലനം..?? വീഡിയോ വൈറൽ
1 min read

പ്രിയദർശൻ ചിത്രത്തിനു വേണ്ടി മോഹൻലാലിന്റെ ബോക്സിങ് പരിശീലനം..?? വീഡിയോ വൈറൽ

ദൃശ്യം 2നു വേണ്ടി മോഹൻലാൽ നടത്തിയ വർക്കൗട്ട് വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ തൊട്ടുപിന്നാലെ മറ്റൊരു മോഹൻലാലിന്റെ വർക്കൗട്ട് വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറൽ ആവുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്യുന്നു. മോഹൻലാൽ ബോക്സിങ് പരിശീലിക്കുന്ന വീഡിയോയാണ് ആരാധകർക്കിടയിൽ വൈറലായിരിക്കുന്നത്. വെറുമൊരു വർക്കൗട്ട് വീഡിയോ എന്ന നിലയിലല്ല ഈ വീഡിയോ ആരാധകർക്കിടയിൽ ചർച്ചചെയ്യപ്പെടുന്നത്. മരക്കാർ എന്ന ബ്രഹ്മാണ്ട ചിത്രത്തിന് ശേഷം പ്രിയദർശൻ ഒരുക്കുന്ന പുതിയ ചിത്രം മോഹൻലാലിനൊപ്പം ആയിരിക്കുമെന്നും അത് ഒരു സ്പോർട്സ് ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി ഒരു സ്പോർട്സ് ഡ്രാമ ചിത്രമാണ് പുതിയതായി ഒരുക്കുന്നതെന്ന് സംവിധായകൻ പ്രിയദർശൻ തന്നെയാണ് തുറന്നുപറഞ്ഞത്. പ്രിയദർശന്റെ ഈ വെളിപ്പെടുത്തലിന് ശേഷം ഏത് കായിക ഇനം ആയിരിക്കും ചിത്രത്തിൽ ഉൾപ്പെടുത്തുക എന്നും മോഹൻലാൽ ഏത് കായികതാരമായി ആണ് എത്തുന്നത് എന്നും ഉള്ള ചർച്ചകൾ സമൂഹമാധ്യമങ്ങളിൽ തകൃതിയായി നടന്നു.

മോഹൻലാൽ ഫുട്ബോൾ കോച്ചോ ബോക്സിങ് താരമൊ ആയി എത്തുമെന്ന് നിരവധി ഊഹാപോഹങ്ങൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് മോഹൻലാൽ ബോക്സിങ് പരിശീലിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെടുന്നത്. പുതിയ പ്രിയദർശൻ ചിത്രത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ്മോഹൻലാൽ ബോക്സിങ് പരിശീലിക്കുന്നത് എന്ന് ഒരു നിഗമനത്തിലാണ് ഇപ്പോൾ ഏവരും എത്തിച്ചേർന്നിരിക്കുന്നത്. തിരുവനന്തപുരം സ്വദേശിയും ബോക്സിങ് പരിശീലകനുമായ പ്രേം നാഥ് മോഹൻലാലിന് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം.എന്നാൽ പുതിയ പ്രിയദർശൻ ചിത്രത്തെക്കുറിച്ചുള്ള ഔദ്യോഗികമായ കൂടുതൽ വിവരങ്ങളൊന്നും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.

 

Leave a Reply