‘അമ്മ സംഘടന നിർമ്മിക്കുന്ന ചിത്രത്തിൽ ക്ഷണിച്ചാലും അഭിനയിക്കില്ല’ തുറന്നടിച്ച് പാർവതി തിരുവോത്ത്
1 min read

‘അമ്മ സംഘടന നിർമ്മിക്കുന്ന ചിത്രത്തിൽ ക്ഷണിച്ചാലും അഭിനയിക്കില്ല’ തുറന്നടിച്ച് പാർവതി തിരുവോത്ത്

മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മഒരുക്കുന്ന പുതിയ ചിത്രം അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സംഘടനയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്ത വേളയിൽ ആയിരുന്നു മലയാളത്തിലെ 140 അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് ഒരു ക്രൈം ത്രില്ലർ ചിത്രം താരസംഘടനയായ അമ്മ നിർമ്മിക്കുന്നു എന്ന വിവരം പുറത്തുവിട്ടത്. തുടക്കത്തിൽ കഥ,തിരക്കഥ,സംഭാഷണം ഒരുക്കുന്നത് രാജീവ് കുമാർ ആണെന്നും സംവിധാനം പ്രിയദർശനും രാജീവ് കുമാറും ഒരുമിച്ച് നിർവഹിക്കുമെന്നും ആയിരുന്നു പ്രഖ്യാപിക്കപ്പെട്ടത്. എന്നാൽ പ്രിയദർശൻ ഈ ചിത്രത്തിന്റെ സംവിധാനത്തിൽ നിന്നും പിന്മാറിയെന്നും പകരം വൈശാഖ് സംവിധാന ചുമതല ഏറ്റെടുത്തു എന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സംഘടനയുടെ സാമ്പത്തിക ഭദ്രത ലക്ഷ്യംവച്ചുകൊണ്ട് ഒരുക്കുന്ന ഈ ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല. ചിത്രത്തിന്റെ അണിയറപ്രവർത്തന ജോലികളും മറ്റും പുരോഗമിക്കുന്നു എന്നാണ് സൂചനകൾ.ചിത്രം പ്രഖ്യാപിക്കപ്പെട്ട അന്നുമുതൽ മലയാളത്തിലെ ഏതെല്ലാം താരങ്ങൾ ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഉണ്ടാകുമെന്നു എല്ലാ പ്രേക്ഷകരും ആകാംഷയോടെയാണ് ഉറ്റ് നോക്കുന്നത്. നടൻ ദിലീപ് ഈ ചിത്രത്തിൽ ഉണ്ടാകുമോ? ഭാവന ഈ ചിത്രത്തിന്റെ ഭാഗമായിരിക്കുമൊ? അങ്ങനെ നിരവധി ചോദ്യങ്ങൾ. എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് നടി പാർവതി തിരുവോത്ത് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ്.

നടി ഭാവന ചിത്രത്തിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഇടവേള ബാബു നൽകിയ മറുപടി വളരെ വലിയ വിവാദമായിരുന്നു. ഇടവേള ബാബുവിന്റെ വിവാദ പരാമർശത്തെ നടി പാർവതി രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് താരം താരസംഘടനയായ അമ്മ നിർമ്മിക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് വളരെ വ്യക്തമായ മറുപടി തുറന്നുപറഞ്ഞത്. അമ്മ സംഘടന നിർമ്മിക്കുന്ന ചിത്രത്തിൽ താനൊരിക്കലും ഭാഗം ആവുകയില്ല എന്നും ഇനി തന്നെ ആ ചിത്രത്തിലേക്ക് ക്ഷണിച്ചാൽ പോലും അതിൽ അഭിനയിക്കാൻ തയ്യാറാവുകയില്ല എന്നുമാണ് പാർവതി തുറന്നു പറഞ്ഞിരിക്കുന്നത്. സാഹചര്യങ്ങൾ എത്രതന്നെ മോശമായാലും നല്ലതായാലും തന്റെ നിലപാടിൽ നിന്നും പിന്മാറില്ല എന്ന് പാർവ്വതി വീണ്ടും തെളിയിച്ചിരിക്കുകയാണ്.

Leave a Reply