Latest News
‘ബിജെപി ഇവിടെ സീറ്റ് നേടിയാലും ഇല്ലെങ്കിലും ഞാൻ എന്നും സംഘ പുത്രി തന്നെ ആയിരിക്കും’ നടി ലക്ഷ് മിപ്രിയയുടെ കുറിപ്പ് വായിക്കാം
തന്റെ രാഷ്ട്രീയനിലപാടുകൾ തുറന്നു പറഞ്ഞു കൊണ്ടുള്ള നടി ലക്ഷ്മി പ്രിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബിജെപിയോടും സംഘപരിവാർ രാഷ്ട്രീയത്തോടുമുള്ള തന്റെ അനുഭാവം വളരെ വ്യക്തമായി താരം തുറന്നു പറയുകയാണ്. വലിയ പ്രതീക്ഷ ഉണ്ടായിരുന്നട്ടു കൂടിയും ഇലക്ഷനിൽ ബിജെപി തകർന്നടിഞ്ഞതിന്റെ ഒടുവിലാണ് താരത്തിന്റെ ഈ രോഷപ്രകടനം. ലക്ഷ്മി പ്രിയ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറുപ്പിനെ പൂർണ്ണരൂപം ഇങ്ങനെ; “എബിവിപി എന്ന് പറഞ്ഞാൽ എന്ത് എന്ന് പോലും അറിയാത്ത ഞാൻ എബിവിപി ചേട്ടൻമാർക്ക് സ്ഥാനാർഥി ആയി ആരെയും കിട്ടാതെ […]
സിനിമയിലേത് പോലെ തന്നെ ജീവിതത്തിലും നിർഭാഗ്യവാനായ ഒരാളായിരുന്നു മേള രഘു
‘മേള’ എന്ന ചിത്രത്തിൽ നായകനായി അഭിനയിച്ച പിന്നീട് ‘മേള രഘു’ എന്ന് അറിയപ്പെട്ട ചേർത്തല പുത്തൻവെളി ശ്രീധരൻ ഇഹലോകവാസം വെടിഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. മേള എന്ന കെ ജി ജോർജ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ സിനിമയിൽ എത്തിയ രഘു പിന്നീട് മുഖ്യധാരയിൽ വേണ്ട പരിഗണന ലഭിക്കാതെ പോയ നടനാണ്. ഒടുവിലായി സൂപ്പർഹിറ്റ് മോഹൻലാൽ ചിത്രമായ ‘ദൃശ്യം 2’ അദ്ദേഹം അഭിനയിക്കുകയും ചെയ്തു. കഴിവുണ്ടായിട്ടും മുഖ്യധാരയിൽ കൂടുതൽ ശ്രദ്ധ നേടാതെ പോയ രഘുവിനെക്കുറിച്ച് സനൂജ് […]
അത്തരം കഥാപാത്രങ്ങൾ ചെയ്യരുതെന്നുള്ള കത്തുകൾ കിട്ടി; മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രത്തിലെ വേഷം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല !! കവിയൂർ പൊന്നമ്മ പറയുന്നു
മലയാള ചലച്ചിത്രത്തിലെ ഒരു പ്രമുഖ നടിയാണ് കവിയൂർ പൊന്നമ്മ.സിനിമയും ജീവിതവും ഏറെ ബന്ധപെടുത്തി കാണുന്ന മലയാളികൾക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടി ഉറപ്പിച്ചത് കവിയൂർ പൊന്നമ്മയാണ്. മലയാള ചലച്ചിത്ര മേഖലയിലെ സിനിയർ ആയ കലാകാരി കൂടിയായ കവിയൂർ പൊന്നമ്മ മലയാളത്തിൽ ജീവിച്ചിരിക്കുന്നതും അല്ലാത്തതുമായ ഒട്ടു മിക്ക പ്രകത്ഭരായ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള താരം ആണ്.അമ്മ വേഷങ്ങളിൽ കൂടി തിളങ്ങിയ താരം എന്ന നിലയിൽ മമ്മുട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ സുകൃതത്തിൽ അഭിനയിച്ച പോലുള്ള വേഷങ്ങൾ ഇനി […]
മുസ്ലീമുകൾക്ക് മദ്നിയോ സക്കീർ നായിക്കോ ആയി പിണറായി വിജയൻ; ആർ.വി ബാബുവിന്റെ പോസ്റ്റ് വിവാദത്തിൽ
കേരള നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം വട്ടവും വ്യക്തമായ ആധിപത്യം സ്ഥാപിച്ച് ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കുന്ന തരത്തിലുള്ള കുറിപ്പുമായി ഹിന്ദു ഐക്യവേദി നേതാവ്. ഹിന്ദു ഐക്യവേദിയുടെ നേതാവായ ആർ.വി ബാബുവിന്റെ വകയാണ് മുഖ്യമന്ത്രിക്ക് എതിരെ ഫേസ്ബുക് പോസ്റ്റ്. മുഖ്യമന്ത്രിയുടെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹം കഴിച്ചതിനെ ആർ.വി ബാബു വ്യാഖ്യാനിക്കുന്നത് മറ്റൊരു തരത്തിലാണ്. മുഖ്യമന്ത്രി മകളെ ഒരു മുസ്ലിമിന് വിവാഹം കഴിച്ചു കൊടുത്തത് സമുദായത്തിന്റെ വോട്ട് കിട്ടാൻ […]
‘മോഹൻലാൽ നിർമ്മിച്ച ആ സിനിമകൾ പൊളിഞ്ഞപ്പോൾ ഹിമാലയത്തിൽ സന്ന്യാസത്തിനു പോകാൻ അദ്ദേഹം തീരുമാനിച്ചു…’ ശ്രീനിവാസൻ പറയുന്നു
മലയാള ചലച്ചിത്രനടൻ എന്നതിൽ നിന്ന് ഒരു നിർമാതാവ് എന്ന തലത്തിലേക്ക് മാറിയ ഒരാളാണ് മോഹൻലാൽ. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഹിസ്സ് ഹൈനസ് അബ്‌ദുള്ള എന്ന ചിത്രമാണ് ആദ്യമായി പ്രണവം ആർട്സിന്റെ ബാനറിൽ ഇറങ്ങിയ ആദ്യ ചിത്രം. മോഹൻലാലിന്റെ മകനായ പ്രണവിന്റെ പേരിൽ തുടങ്ങിയ കമ്പനിയാണിത്,പ്രണവം ആർട്സ് എന്ന സ്വന്തം ബാനറിൽ മോഹൻലാൽ നിർമിച്ച പല ചിത്രങ്ങളും സമ്പത്തികമായി വലിയ വിജയത്തിൽ എത്തിയില്ല, അതുകൊണ്ട് തന്നെ അങ്ങനെ ഒരു പ്രോഡക്ഷൻ കമ്പനി എന്ന ആഗ്രഹം കൈവിട്ടുപോയി.നിർമിച്ച ചിത്രങ്ങൾ […]
അല്പം വൈകി, പിണറായി സർക്കാരിന് ആശംസകൾ അറിയിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ
മോഹൻലാൽ അടക്കം മലയാള സിനിമയിലെ പല പ്രമുഖരായ താരങ്ങളും പിണറായി വിജയന്റെയും എൽഡിഎഫിന്റെയും ഉജ്ജ്വല വിജയത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇലക്ഷൻ ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ മോഹൻലാൽ, ടോവിനോ തോമസ്,പൃഥ്വിരാജ് മഞ്ജു വാര്യർ, നിവിൻ പോളി തുടങ്ങി നിരവധി താരങ്ങൾ ആണ് ഭരണത്തുടർച്ച നേടിയ സർക്കാരിനെ സോഷ്യൽ മീഡിയയിലൂടെ പ്രശംസിച്ചത്. എന്നാൽഇലക്ഷൻ റിസൾട്ട് വന്ന ദിവസം നടൻ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി യാതൊരു അഭിനന്ദന പോസ്റ്റുകളും പങ്കുവെയ്ക്കപെട്ടിട്ടില്ലയിരുന്നു. കാരണം വ്യക്തമല്ലെങ്കിലും അല്പം താമസിച്ചാണ് മമ്മൂട്ടി വീണ്ടും […]
‘ഇനിയും ഒന്നിച്ച് പ്രവർത്തിക്കും’; പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
ഇന്ത്യയിലെതന്നെ എല്ലാവിധ രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തുന്നതാണ് പിണറായി സർക്കാരിന്റെ തുടർ വിജയം. ഇതിനോടകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖരടക്കം നിരവധി പേരാണ് ഈ ഉജ്ജ്വല വിജയത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 99 സീറ്റുകൾ നേടി വലിയ ഭൂരിപക്ഷത്തോടെ പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമ്പോൾ കോൺഗ്രസ് 41 സീറ്റുകൾ നേടി പ്രതിപക്ഷ സ്ഥാനം തുടരും. കഴിഞ്ഞതവണ ഒരു സീറ്റ് നേടി നിയമസഭയിൽ പ്രവേശിച്ച ബിജെപി ഇത്തവണ ഒന്നുമില്ലാതെ പോകുന്ന കാഴ്ചയാണ് കണ്ടത്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ […]
‘മഹാവിജയൻ’; ചരിത്രം കുറിച്ച സർക്കാരിന് ആശംസകൾ നേർന്ന് മലയാള സിനിമാലോകം !! താരങ്ങൾ പങ്കുവച്ച കുറിപ്പുകൾ വായിക്കാം
“നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും അഭിനന്ദനങ്ങൾ . ഭരണതുടർച്ചയിലേക്ക് കാൽവയ്ക്കുന്ന സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾക്കും എൻ്റെ എല്ലാവിധ ആശംസകൾ…” മോഹൻലാൽ ഫേസ്ബുക്കിൽ പങ്കുവെച്ച് കുറിപ്പാണിത്. ഇതിനോടകം സിനിമാലോകത്തെ സൂപ്പർ താരങ്ങളടക്കം നിരവധി അഭിനേതാക്കൾ പിണറായി സർക്കാരിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.”വിജയിച്ച എല്ലാ സ്ഥാനാർത്ഥികൾക്കും അഭിനന്ദനങ്ങൾ..ഭരണം നിലനിർത്തിയ സർക്കാരിനും ആശംസകൾ” എന്നാണ് ടോവിനോ തോമസ് ഫേസ്ബുക്കിൽ കുറിച്ചത്. പിണറായി വിജയൻ സർക്കാരിനെയും ഗംഭീര വിജയത്തെയും ആശംസ നേർന്നു കൊണ്ടാണ് നടൻ നിവിൻ പോളി […]
“ജയിക്കണം”; പിങ്കി ചേച്ചിയുടെ നാവ് പൊന്നായി; പി രാജീവ് ജയിച്ചു; ആദ്യം പിങ്കി ചേച്ചിയുടെ വീട്ടിലെത്തി സന്തോഷം പങ്കിട്ടു
രാഷ്രീയ ജീവിതത്തിൽ പൊൻതൂവൽ ആയിമാറുന്ന വിജയവുമായി കളമശ്ശേരിയിൽ നിന്ന് 15336ൽ പരം വോട്ടുകളുടെ പിൻബലത്തിൽ പി രാജീവ് ജയിച്ചുകയറി. ഏവരും ആഗ്രഹിച്ച വിജയമായിരുന്നു രാജീവിന്റേത്. അഴിമതിക്കെതിരെ ജനം വോട്ട് രേഖപ്പെടുത്തിയപ്പോൾ നീതി ജയിക്കും പോലെയായിരുന്നു പി രാജീവിന്റെ വിജയം. വോട്ടെണ്ണൽ തുടങ്ങിയത് മുതൽ തീരുന്നതുവരെ എല്ലാ മേഖലകളിലും വ്യക്തമായ അധിപത്യം സ്ഥാപിച്ചാണ് പി രാജീവ് വിജയം സ്വന്തമാക്കിയത്. ഈ മിന്നുന്ന വിജയത്തിന് ശേഷം ആദ്യം രാജീവ് പോയത് പങ്കി ചേച്ചിയുടെ വീട്ടിലേക്കായിരുന്നു. കാരണം തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ […]
പിണറായി വിജയനേയും എൽഡിഫിനേയും വാഴ്ത്തി മോഹൻലാൽ
കേരള നിയമസഭാ തെരഞ്ഞെടുപ്പ് (2021) എൽഡിഎഫ് തൂത്തുവാരി ചരിത്ര വിജയം കൈവരിച്ച സാഹചര്യമാണ്. പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം പ്രാവശ്യമാണ് എൽഡിഎഫിന് ഭരണം ലഭിക്കാൻ പോകുന്നത്. ആകെ 140 സീറ്റുള്ളത്തിൽ 99 സീറ്റോളം നേടി ആധികാരിക തുടർഭരണമാണ് എൽഡിഎഫ് നടത്താൻ പോകുന്നത്. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ പോലും സാധിക്കാത്ത വിധം അധപതനം സംഭവിച്ച തിരഞ്ഞെടുപ്പ് കൂടിയാണ് ഇപ്രാവശ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും അഭിനന്ദന പ്രവാഹങ്ങളുമായി ഒട്ടനവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. മലയാള […]