പിണറായി വിജയനേയും എൽഡിഫിനേയും വാഴ്ത്തി മോഹൻലാൽ
1 min read

പിണറായി വിജയനേയും എൽഡിഫിനേയും വാഴ്ത്തി മോഹൻലാൽ

കേരള നിയമസഭാ തെരഞ്ഞെടുപ്പ് (2021) എൽഡിഎഫ് തൂത്തുവാരി ചരിത്ര വിജയം കൈവരിച്ച സാഹചര്യമാണ്. പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർച്ചയായ രണ്ടാം പ്രാവശ്യമാണ് എൽഡിഎഫിന് ഭരണം ലഭിക്കാൻ പോകുന്നത്. ആകെ 140 സീറ്റുള്ളത്തിൽ 99 സീറ്റോളം നേടി ആധികാരിക തുടർഭരണമാണ് എൽഡിഎഫ് നടത്താൻ പോകുന്നത്. ബിജെപിക്ക് അക്കൗണ്ട് തുറക്കാൻ പോലും സാധിക്കാത്ത വിധം അധപതനം സംഭവിച്ച തിരഞ്ഞെടുപ്പ് കൂടിയാണ് ഇപ്രാവശ്യത്തെ നിയമസഭാ തിരഞ്ഞെടുപ്പ്. മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും അഭിനന്ദന പ്രവാഹങ്ങളുമായി ഒട്ടനവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും മുഖ്യമന്ത്രിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു. അവരിൽ സൂപ്പർസ്റ്റാർ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, ദുൽഖർ സൽമാൻ, ടോവിനോ തോമസ് തുടങ്ങിയ വലിയ താരനിരയുണ്ട്.

നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം കൈവരിച്ച പ്രിയപ്പെട്ട എല്ലാ സ്ഥാനാർഥികൾക്കും മോഹൻലാൽ അദ്ദേഹത്തിന്റെ അഭിനന്ദനങ്ങൾ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ അറിയിക്കുകയും ഭരണ തുടര്‍ച്ചയിലേക്ക് കാല്‍വെക്കുന്ന എൽഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയൻ അവർകൾക്കും മോഹൻലാൽ അദ്ദേഹത്തിന്റെ എല്ലാവിധ ആശംസകളും അറിയിച്ചു. 40 വർഷത്തിലധികം നീണ്ട കേരള രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു തുടർഭരണം സംഭവിക്കുന്നത്. സംസ്ഥാനത്ത് കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ പൊതുവായുള്ള വിജയാഘോഷ പരിപാടികളും മറ്റും ഇല്ലാതെയാണ് ഇത്തവണത്തെ ഇലക്ഷൻ റിസൾട്ടുകളെ ജനങ്ങൾ അവരവരുടെ വീട്ടിലിരുന്നു തന്നെ മനസാൽ ആഘോഷമാക്കിയത്.

 

Leave a Reply