“ജയിക്കണം”; പിങ്കി ചേച്ചിയുടെ നാവ് പൊന്നായി; പി രാജീവ്‌ ജയിച്ചു; ആദ്യം പിങ്കി ചേച്ചിയുടെ വീട്ടിലെത്തി സന്തോഷം പങ്കിട്ടു
1 min read

“ജയിക്കണം”; പിങ്കി ചേച്ചിയുടെ നാവ് പൊന്നായി; പി രാജീവ്‌ ജയിച്ചു; ആദ്യം പിങ്കി ചേച്ചിയുടെ വീട്ടിലെത്തി സന്തോഷം പങ്കിട്ടു

രാഷ്രീയ ജീവിതത്തിൽ പൊൻതൂവൽ ആയിമാറുന്ന വിജയവുമായി കളമശ്ശേരിയിൽ നിന്ന് 15336ൽ പരം വോട്ടുകളുടെ പിൻബലത്തിൽ പി രാജീവ് ജയിച്ചുകയറി. ഏവരും ആഗ്രഹിച്ച വിജയമായിരുന്നു രാജീവിന്റേത്. അഴിമതിക്കെതിരെ ജനം വോട്ട് രേഖപ്പെടുത്തിയപ്പോൾ നീതി ജയിക്കും പോലെയായിരുന്നു പി രാജീവിന്റെ വിജയം. വോട്ടെണ്ണൽ തുടങ്ങിയത് മുതൽ തീരുന്നതുവരെ എല്ലാ മേഖലകളിലും വ്യക്തമായ അധിപത്യം സ്ഥാപിച്ചാണ് പി രാജീവ് വിജയം സ്വന്തമാക്കിയത്. ഈ മിന്നുന്ന വിജയത്തിന് ശേഷം ആദ്യം രാജീവ്‌ പോയത് പങ്കി ചേച്ചിയുടെ വീട്ടിലേക്കായിരുന്നു. കാരണം തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ പി രാജീവിന്റെ അടുക്കൽ ഓടിവന്നു ഇപ്പ്രാവശ്യം എന്തായാലും ജയിക്കണം എന്ന് നിറകണ്ണുകളോടെ പങ്കി ചേച്ചി രാജീവിനോട് കൈകൂപ്പി പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരുന്നു.

ഉറപ്പായും ജയിച്ചിരിക്കും എന്ന് പി രാജീവ്‌ പങ്കി ചേച്ചിക്ക് അന്ന് മറുപടിയും നൽകിയിരുന്നു. ഇപ്പോഴിതാ ആ വാക്ക് പി രാജീവ്‌ പാലിച്ചിരിക്കുന്നു. രാജീവ്‌ പറയുന്നത്; കൗണ്ടിങ് സ്റ്റേഷനിൽ നിന്ന് താൻ നേരെ പോയത് പങ്കി ചേച്ചിയുടെ വീട്ടിലേയ്ക്കാണ് എന്നാണ്. എന്തായാലും ജയിക്കണം എന്ന് കരഞ്ഞു പറഞ്ഞ പങ്കി ചേച്ചിയെ വീട്ടിൽ ചെന്നു കാണുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്തു എന്ന് പി രാജീവ്‌ തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിൽ പങ്കി ചേച്ചിയുടെ ഒപ്പം നിൽക്കുന്ന ആഹ്ലാദകരമായ ചിത്രം പങ്കുവച്ച് കുറിയ്ക്കുന്നു. സോഷ്യൽ മീഡയയിലുള്ള ജനങ്ങൾ ഈ ചിത്രം ഏറ്റെടുത്തിരിക്കുകയാണ്. ആകെ 140 സീറ്റിൽ 99 സീറ്റുകളുടെ ആധികാരിക വിജയം നേടിയ എൽഡിഎഫ് മന്ത്രിസഭയിൽ പി രാജീവ്‌ ഒരു മന്ത്രിയാകാൻ സാധ്യത കാണുന്നുണ്ട് എന്നാണ് പ്രതീക്ഷകൾ.

 

 

 

Leave a Reply