മുസ്ലീമുകൾക്ക് മദ്നിയോ സക്കീർ നായിക്കോ ആയി പിണറായി വിജയൻ; ആർ.വി ബാബുവിന്റെ പോസ്റ്റ്‌ വിവാദത്തിൽ
1 min read

മുസ്ലീമുകൾക്ക് മദ്നിയോ സക്കീർ നായിക്കോ ആയി പിണറായി വിജയൻ; ആർ.വി ബാബുവിന്റെ പോസ്റ്റ്‌ വിവാദത്തിൽ

കേരള നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായ രണ്ടാം വട്ടവും വ്യക്തമായ ആധിപത്യം സ്ഥാപിച്ച് ഭരണത്തുടർച്ച നേടിയ മുഖ്യമന്ത്രി പിണറായി വിജയനെ അപമാനിക്കുന്ന തരത്തിലുള്ള കുറിപ്പുമായി ഹിന്ദു ഐക്യവേദി നേതാവ്. ഹിന്ദു ഐക്യവേദിയുടെ നേതാവായ ആർ.വി ബാബുവിന്റെ വകയാണ് മുഖ്യമന്ത്രിക്ക് എതിരെ ഫേസ്ബുക് പോസ്റ്റ്‌. മുഖ്യമന്ത്രിയുടെ മകൾ വീണയും ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് റിയാസും വിവാഹം കഴിച്ചതിനെ ആർ.വി ബാബു വ്യാഖ്യാനിക്കുന്നത് മറ്റൊരു തരത്തിലാണ്. മുഖ്യമന്ത്രി മകളെ ഒരു മുസ്ലിമിന് വിവാഹം കഴിച്ചു കൊടുത്തത് സമുദായത്തിന്റെ വോട്ട് കിട്ടാൻ വേണ്ടിയാണ് എന്ന് വിവാദപരമായ പ്രസ്താവനയാണ് ബാബു കുറിച്ചത്. 

സംഘപരിവാർ നേതാവ് കൂടിയായ ആർ.വി ബാബുവിന്റെ വിവാദ ഫേസ്ബുക് പോസ്റ്റ് വായിക്കാം;

സിഎഎ ഒരു കാരണവശാലും നടപ്പാക്കില്ല. കേരളത്തിൽ മുസ്ലീങ്ങൾക്ക് വേണ്ടിയുള്ള കോൺസൻട്രേഷൻ ക്യാമ്പുകൾ തുറക്കില്ല. പിന്നെ അയോദ്ധ്യ, ഗുജറാത്ത്, ശൂലം, ഗർഭിണി, പശു, ആൾക്കൂട്ടക്കൊലപാതകം തുടങ്ങിയ ചേരുവകൾ ആവശ്യം പോലെ സമാസമം ചേർത്ത് ആവർത്തിച്ച് പ്രചരിപ്പിച്ചപ്പോൾ കേരളത്തിലെ മുസ്ലീം സമുദായത്തിലെ ഒരു വലിയ വിഭാഗത്തിന് പിണറായി വിജയൻ അവരുടെ മദ്നിയോ സക്കീർ നായിക്കോ ആയി മാറി.

ഇതൊന്നും കൂടാതെ മുസ്ലിം സമുദായത്തിന്റെ ഹൃദയത്തെ സ്വാധീനിച്ച ഏറ്റവും ശ്രദ്ധാർഹമായ ഒരു കാര്യമായിരുന്നു മകളുടെ വിവാഹം. മകളെ ഒരു മുസ്ലീമിന് വിവാഹം കഴിച്ചു കൊടുക്കുക വഴി തുടർഭരണത്തിന്റെ അക്കൗണ്ടിലേക്ക് ഒരു സമുദായത്തിന്റെ വോട്ട് ഫിക്സ്ഡ് ഡെപ്പോസിറ്റായി പകരം ലഭിക്കുമെന്നറിയാവുന്ന രാഷ്ട്രീയ നേതാവ് തന്നെയാണ് പിണറായി വിജയൻ. അത് ഫലം കണ്ടു. പച്ച വിപ്ലവാഭിവാദ്യങ്ങൾ സഖാവേ.

Leave a Reply