അത്തരം കഥാപാത്രങ്ങൾ ചെയ്യരുതെന്നുള്ള കത്തുകൾ കിട്ടി; മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രത്തിലെ വേഷം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല !! കവിയൂർ പൊന്നമ്മ പറയുന്നു
1 min read

അത്തരം കഥാപാത്രങ്ങൾ ചെയ്യരുതെന്നുള്ള കത്തുകൾ കിട്ടി; മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രത്തിലെ വേഷം പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടില്ല !! കവിയൂർ പൊന്നമ്മ പറയുന്നു

മലയാള ചലച്ചിത്രത്തിലെ ഒരു പ്രമുഖ നടിയാണ് കവിയൂർ പൊന്നമ്മ.സിനിമയും ജീവിതവും ഏറെ ബന്ധപെടുത്തി കാണുന്ന മലയാളികൾക്ക് എന്നും അമ്മയുടെ മുഖവും മനസ്സും നൽകി ഊട്ടി ഉറപ്പിച്ചത് കവിയൂർ പൊന്നമ്മയാണ്. മലയാള ചലച്ചിത്ര മേഖലയിലെ സിനിയർ ആയ കലാകാരി കൂടിയായ കവിയൂർ പൊന്നമ്മ മലയാളത്തിൽ ജീവിച്ചിരിക്കുന്നതും അല്ലാത്തതുമായ ഒട്ടു മിക്ക പ്രകത്ഭരായ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള താരം ആണ്.അമ്മ വേഷങ്ങളിൽ കൂടി തിളങ്ങിയ താരം എന്ന നിലയിൽ മമ്മുട്ടിയുടെ സൂപ്പർ ഹിറ്റ്‌ ചിത്രമായ സുകൃതത്തിൽ അഭിനയിച്ച പോലുള്ള വേഷങ്ങൾ ഇനി ചെയ്യരുത് എന്ന തരത്തിൽ ഉള്ള കത്തുകൾ തനിക്കു ലഭിച്ചിരുന്നു എന്നൊക്കെ താരം വ്യക്തമാക്കി. അതുപോലെ തന്നെ മലയാളി എന്നും കാണാൻ ആഗ്രഹിക്കുന്നത് അമ്മ വേഷങ്ങളിൽ തന്നെ ആണ് എന്നും പറഞ്ഞു. എന്നോടൊപ്പം പ്രവർത്തിച്ചവരിൽ പലരും ഇന്ന് ഇല്ലാ എന്നൊരു തോന്നൽ എനിക്കില്ല എന്നതാണ് സത്യം.സത്യൻ മാഷും പ്രേമം നസീറും ഒക്കെ സിനിമ മേഖലയിൽ ഇല്ലാ എന്നൊരു തോന്നൽ എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. ലോഹി,മുരളി,രാജൻ പി ദേവ്, തിലകൻ ചേട്ടൻ ഇവരൊക്കെ പോയി എന്ന് എനിക്ക് വിശ്വസിക്കാൻ പറ്റാറില്ല.,

അവർ ഒക്കെ ഇവിടെ ഇല്ലാ എന്ന് എനിക്ക് ഉൾക്കൊള്ളാൻ പറ്റുന്നില്ല എന്നതാണ് സത്യം. ഞാൻ പ്രേമം നസീറിന്റെ അമ്മയായി അഭിനയിക്കുന്നതിനേക്കാൾ സ്വാഭാവികത മോഹൻലാലിന്റെ അമ്മയായി അഭിനയിക്കുമ്പോൾ ആയിരുന്നു. കൂടുതൽ ജനമനസുകളിൽ ഇടം നേടിയത് ഞാൻ മോഹൻലാലിന്റെ അമ്മയായി അഭിനയിച്ചപ്പോഴായിരുന്നു എന്നാണ് പ്രേക്ഷകർ എന്നോട് പറഞ്ഞിട്ടുള്ളത്.ഞാൻ സുകൃതത്തിൽ അഭിനയിച്ച വേഷം ആളുകൾക്ക് ഇഷ്ടമായിരുന്നില്ല. അത്തരം വേഷങ്ങൾ ചെയ്യരുത് എന്ന് എനിക്ക് കത്ത് വരെ അയച്ചിരുന്നു. എന്നെ എന്നും മലയാള സിനിമയുടെ അമ്മയായി കാണാൻ ആണ് പ്രേക്ഷകർക്ക് താല്പര്യം ഞാൻ ‘ഓപ്പോൾ ‘എന്ന ചിത്രത്തിൽ അഭിനയിച്ചതും ഇഷ്ടമായില്ല.എന്നെ വാത്സല്യനിധിയായ അമ്മയായി കാണാൻ ആണ് ഇഷ്ടമെന്നും കവിയൂർ പൊന്നമ്മ പറഞ്ഞു.

Leave a Reply