‘മോഹൻലാൽ നിർമ്മിച്ച ആ സിനിമകൾ പൊളിഞ്ഞപ്പോൾ ഹിമാലയത്തിൽ സന്ന്യാസത്തിനു പോകാൻ അദ്ദേഹം തീരുമാനിച്ചു…’ ശ്രീനിവാസൻ പറയുന്നു
1 min read

‘മോഹൻലാൽ നിർമ്മിച്ച ആ സിനിമകൾ പൊളിഞ്ഞപ്പോൾ ഹിമാലയത്തിൽ സന്ന്യാസത്തിനു പോകാൻ അദ്ദേഹം തീരുമാനിച്ചു…’ ശ്രീനിവാസൻ പറയുന്നു

മലയാള ചലച്ചിത്രനടൻ എന്നതിൽ നിന്ന് ഒരു നിർമാതാവ് എന്ന തലത്തിലേക്ക് മാറിയ ഒരാളാണ് മോഹൻലാൽ. മോഹൻലാൽ തന്നെ നായകനായി അഭിനയിച്ച ഹിസ്സ്‌ ഹൈനസ് അബ്‌ദുള്ള എന്ന ചിത്രമാണ് ആദ്യമായി പ്രണവം ആർട്സിന്റെ ബാനറിൽ ഇറങ്ങിയ ആദ്യ ചിത്രം. മോഹൻലാലിന്റെ മകനായ പ്രണവിന്റെ പേരിൽ തുടങ്ങിയ കമ്പനിയാണിത്,പ്രണവം ആർട്സ് എന്ന സ്വന്തം ബാനറിൽ മോഹൻലാൽ നിർമിച്ച പല ചിത്രങ്ങളും സമ്പത്തികമായി വലിയ വിജയത്തിൽ എത്തിയില്ല, അതുകൊണ്ട് തന്നെ അങ്ങനെ ഒരു പ്രോഡക്ഷൻ കമ്പനി എന്ന ആഗ്രഹം കൈവിട്ടുപോയി.നിർമിച്ച ചിത്രങ്ങൾ പരാജയപ്പെട്ടതോടെ മോഹൻലാലിന് ഒരുപാട് സാമ്പത്തിക നഷ്ടങ്ങൾ നേരിടേണ്ടി വന്നു.എന്നാണ് ശ്രീനിവാസൻ നാളുകൾക്കു മുമ്പ് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുന്നത്. സമൂഹമാധ്യങ്ങളിൽ ഈ വീഡിയോ വൈറൽ ആയികൊണ്ടിരിക്കുകയാണ്. മോഹൻലാലിന്റെ അപ്പോഴത്തെ അവസ്ഥയെ പറ്റി പറയുന്ന ഒരു വീഡിയോ ആണത്. ഒരു സമയത്ത് അദ്ദേഹം ഹിമാലയത്തിൽ സന്ന്യാസിക്കാൻ പോയാലോ എന്ന് വരെ ചോദിച്ചിട്ടുണ്ട് ശ്രീനിവാസനോട്‌ എന്നു ആ ഇന്റർവ്യൂയിൽ പറഞ്ഞു.വാനപ്രസ്‌തം പോലുള്ള ചിത്രങ്ങളിൽ അവാർഡുകൾ ലഭിച്ചെങ്കിലും ലക്ഷകണക്കിന് രൂപയാണ് നഷ്ടം വന്നത് എന്നൊക്കെ അദ്ദേഹം പറയുന്നു.

ഇന്റർവ്യൂയിൽ ശ്രീനിവാസൻ പറയുന്നത് ഇങ്ങനെ; “മോഹൻലാൽ നിർമ്മാതാവായത് പണത്തോടുള്ള മോഹം കൊണ്ടാണോ എന്നറിയില്ല.പണം നഷ്ടപെട്ട ഒരു ഘട്ടത്തിൽ ഞാൻ അദ്ദേഹത്തെ കണ്ടപ്പോൾ ഒരു ഫിലോസഫർ പോലെയായിരുന്നു കാരണം പണം കുറെ പോകുമ്പോൾ “ജീവിതം അർത്ഥമില്ലാത്തതാണ്.. എന്താണ് എല്ലാത്തിന്റെയും അർത്ഥം “എന്നു തുടങ്ങുന്ന ഫിലോസഫി പലർക്കും വരാൻ സാധ്യതയുണ്ട് ഒരുതവണ കുറേ ലക്ഷങ്ങൾ പോയി കഴിഞ്ഞപ്പോൾ,ആലപ്പുഴ ഒരു റൂമിൽ വെച്ച് ഞാൻ ലാലിനെ കണ്ടു വളരെ വിഷാദ മൂകനായ ഒരു മുഖത്തോടെ ആണ് കണ്ടത്.അങ്ങനെ ഒന്നും ലാലിനെകാണാറേ ഇല്ലാതതാണ് ഞാൻ ചോദിച്ചു ‘ലാലിൻ എന്താ പ്രശനം ‘ അയാൾ പറഞ്ഞു, ‘അത് സന്ധ്യ ആയത് കൊണ്ടാണ് സന്ധ്യആകുമ്പോ ഭയങ്കര വേദനയാണ്, ഈ അസ്തമയ സൂര്യൻ കടലിൽ മുങ്ങാൻ പോകുമ്പോൾ നമ്മുടെ നെഞ്ചിലൊക്കെ വേദന വരും’. ഞാൻ ചോദിച്ചു എപ്പോൾ മുതലാണ് ഇത് തുടങ്ങിയത്.

ലാൽ പറഞ്ഞു കുറച്ചു നാളായി ഞാൻ ഇങ്ങനെയാണ് സന്ധ്യയാകുമ്പോൾ. പിന്നീട് ലാലിനെ കണ്ടപ്പോൾ ലാൽ പറഞ്ഞു.’ എന്താണെടോ ഈ സിനിമ…അതിലൊന്നും ഒരു കാര്യമില്ല. ഞാൻ ഒരു പരിപാടി ആലോചിക്കുകയാണ്. താനും കൂടിയാൽ എനിക്ക് സന്തോഷമാകും. ഇവിടുന്ന് ഹിമാലയം വരെ ഒരു യാത്ര പോവുകയാണ്.’ സന്ന്യാസമാണോ…? ഞാൻ ചോദിച്ചു ലാൽ പറഞ്ഞു അങ്ങനെയൊന്നും പറയണ്ട… നമ്മൾ കയ്യിൽ കാശ് ഒന്നും വയ്ക്കാതെ ആണ് ഹിമാലയത്തിലേക്ക് പോകുന്നത്. വിശക്കുമ്പോൾ അടുത്ത കാണുന്ന ഏതെങ്കിലും സ്ഥലത്ത് ജോലി ചെയ്തു കാശിനു പകരം ഭക്ഷണം കഴിക്കാം.അങ്ങനെ ഹിമാലയം വരെ പോകാം “.കൈയിലെ പൈസ എല്ലാം പോയി മുന്നിൽ ഒരു വെളിച്ചവും കാണാൻ കഴിയാത്ത ഒരാളുടെ ചിന്തകളായിരുന്നു അത്”

Leave a Reply