അല്പം വൈകി, പിണറായി സർക്കാരിന് ആശംസകൾ അറിയിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ
1 min read

അല്പം വൈകി, പിണറായി സർക്കാരിന് ആശംസകൾ അറിയിച്ച് മലയാളത്തിന്റെ മെഗാസ്റ്റാർ

മോഹൻലാൽ അടക്കം മലയാള സിനിമയിലെ പല പ്രമുഖരായ താരങ്ങളും പിണറായി വിജയന്റെയും എൽഡിഎഫിന്റെയും ഉജ്ജ്വല വിജയത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. ഇലക്ഷൻ ഫലം പുറത്തുവന്നതിന് തൊട്ടുപിന്നാലെ മോഹൻലാൽ, ടോവിനോ തോമസ്,പൃഥ്വിരാജ് മഞ്ജു വാര്യർ, നിവിൻ പോളി തുടങ്ങി നിരവധി താരങ്ങൾ ആണ് ഭരണത്തുടർച്ച നേടിയ സർക്കാരിനെ സോഷ്യൽ മീഡിയയിലൂടെ പ്രശംസിച്ചത്. എന്നാൽഇലക്ഷൻ റിസൾട്ട് വന്ന ദിവസം നടൻ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി യാതൊരു അഭിനന്ദന പോസ്റ്റുകളും പങ്കുവെയ്ക്കപെട്ടിട്ടില്ലയിരുന്നു. കാരണം വ്യക്തമല്ലെങ്കിലും അല്പം താമസിച്ചാണ് മമ്മൂട്ടി വീണ്ടും അധികാരത്തിലെത്തുന്ന പിണറായി സർക്കാരിനെ അഭിനന്ദിച്ചു കൊണ്ട് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവയ്ക്കുന്നത്. “നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ” എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. കേരളത്തിലെ ഇടത് രാഷ്ട്രീയ അതിനോടൊപ്പം എല്ലാ കാലത്തിലും ആഭിമുഖ്യം പുലർത്തിയിട്ടുള്ള താരമാണ് മമ്മൂട്ടി. മറ്റെല്ലാ സാധാരണ ജനങ്ങളെയും പോലെ തന്നെ പിണറായി വിജയൻ എന്ന നേതാവിനോട് മമ്മൂട്ടിക്കുള്ള ആദരവും സ്നേഹവും ബഹുമാനവും പരസ്യമായ ഒരു രഹസ്യം തന്നെയാണെന്ന് പറയാവുന്നതാണ്.

അഭിനയിക്കുന്നതിനോട് ഒപ്പം പിണറായി വിജയൻ ഒപ്പം നിൽക്കുന്ന ചിത്രവും മമ്മൂട്ടി ഫേസ്ബുക്കിൽ പങ്കുവയ്ക്കുകയും ചെയ്തു. മലയാളത്തിലെ ഒട്ടുമിക്ക സിനിമാതാരങ്ങളും ചലച്ചിത്രപ്രവർത്തകരും ഇത്തവണ ഇലക്ഷൻ വിജയത്തിൽ തങ്ങളുടേതായ ആശംസകളും അഭിപ്രായങ്ങളും രേഖപ്പെടുത്തുകയും ചെയ്തിരുന്നു. അതിൽ ഒടുവിൽ എത്തിയത് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആകാനാണ് സാധ്യത. മമ്മൂട്ടിയുടെ പ്രതികരണത്തിൽ ആരാധകരും ഇടത് സഹയാത്രികരും വലിയ ആഹ്ലാദത്തിൽ തന്നെയാണ്.

Leave a Reply