‘ഇനിയും ഒന്നിച്ച് പ്രവർത്തിക്കും’; പിണറായി വിജയനെ അഭിനന്ദിച്ച് പ്രധാനമന്ത്രി

ഇന്ത്യയിലെതന്നെ എല്ലാവിധ രാഷ്ട്രീയ നിരീക്ഷകരെയും അത്ഭുതപ്പെടുത്തുന്നതാണ് പിണറായി സർക്കാരിന്റെ തുടർ വിജയം. ഇതിനോടകം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രമുഖരടക്കം നിരവധി പേരാണ് ഈ ഉജ്ജ്വല വിജയത്തെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. 99 സീറ്റുകൾ നേടി വലിയ ഭൂരിപക്ഷത്തോടെ പിണറായി സർക്കാർ വീണ്ടും അധികാരത്തിൽ എത്തുമ്പോൾ കോൺഗ്രസ് 41 സീറ്റുകൾ നേടി പ്രതിപക്ഷ സ്ഥാനം തുടരും. കഴിഞ്ഞതവണ ഒരു സീറ്റ് നേടി നിയമസഭയിൽ പ്രവേശിച്ച ബിജെപി ഇത്തവണ ഒന്നുമില്ലാതെ പോകുന്ന കാഴ്ചയാണ് കണ്ടത്. ഈ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം എത്തിയിരിക്കുകയാണ്. വീണ്ടും അധികാരത്തിലെത്തുന്ന പിണറായി വിജയൻ സർക്കാരിനെ അഭിനന്ദനം അറിയിച്ചാൽ നരേന്ദ്രമോദി ബിജെപിക്ക് വോട്ട് ചെയ്ത എല്ലാവരെയും അഭിസംബോധന ചെയ്യുകയും ചെയ്തു. കോവിഡിനെ പ്രതിരോധിക്കുന്ന കാര്യങ്ങളിൽ മുതൽ ഇനിയും ഒന്നിച്ചുതന്നെ പ്രവർത്തിക്കുമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്യുകയും ചെയ്തു. കോവിഡ് വ്യാപനത്തിൽ വീണ്ടും സംസ്ഥാന സർക്കാർ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

വിജയത്തിളക്കത്തിൽ പിണറായി സർക്കാർ വീണ്ടുമെത്തുമ്പോൾ കാര്യക്ഷമമായ പ്രവർത്തനങ്ങൾ വീണ്ടും കേരളത്തിൽ ഉണ്ടാകുമെന്ന് ഏവരും പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഈ അവസരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം വലിയ രീതിയിൽ ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. നിയമസഭ ഇലക്ഷന് പ്രചരണത്തിനായി അമിത് ഷായും നരേന്ദ്രമോദിയും കേരളത്തിൽ എത്തുകയും ശക്തമായ പ്രവർത്തനം കാഴ്ച വെക്കുകയും ചെയ്തിരുന്നു. എന്നാൽ ഊർജ്ജസ്വലമായ പ്രവർത്തനങ്ങളെല്ലാം തകർന്നടിയുന്ന കാഴ്ചയാണ് ഇലക്ഷൻ റിസൾട്ട് വന്നപ്പോൾ കാണാൻ കഴിഞ്ഞത്.

Related Posts

Leave a Reply