08 Jan, 2025
1 min read

“നാടിനും ജനത്തിനും വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങും” ; റോബിന്‍ രാധാകൃഷ്ണന്‍

ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ കാരണം ജീവിതം തന്നെ മാറിമറഞ്ഞ ഒത്തിരിപ്പേരുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണിലെ മത്സരത്തിൽ പങ്കെടുത്ത ഡോക്ടര്‍ റോബിന്‍ രാധകൃഷ്ണന് ലഭിച്ചത് പോലെയുള്ള സ്വീകരണം മറ്റൊരു മത്സരാർത്ഥിക്കും കേരളത്തിൽ  കിട്ടിയിട്ടില്ലെന്ന് വേണമെങ്കിൽ പറയാം . ഷോ കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷമാകാറായി എന്നാൽ ഇപ്പോഴും റോബിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല എന്നതാണ് യാഥാർഥ്യം . ഇപ്പോഴിതാ  താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നു എന്ന് റോബിന്‍ പറയുകയാണ് . ഒരു സിനിമ ചെയ്തു കഴിഞ്ഞതിന് […]

1 min read

‘100കോടി ക്ലബ്ബിൽ ഇടം നേടിയ മാളികപ്പുറത്തിനെ കാന്താരയെന്ന് പറഞ്ഞപ്പോൾ കൊഞ്ഞനം കുത്തിയ മരവാഴകളുടെ നെഞ്ചത്ത് ഈ വിജയം സമർപ്പിക്കുന്നു ’: അഞ്‍ജു പാർവതി

മലയാളികൾക്ക് ഇഷ്ടപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ. ഇതിനോടകം തന്നെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൈയടി നേടാൻ തരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിത ഉണ്ണിയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ‘മാളികപ്പുറം’ എന്ന സിനിമ നൂറ് കോടി ക്ലബ്ബിൽ ഇടം നേടിയതിന്റെ സന്തോഷത്തിലാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. വേൾഡ് വൈഡ് കളക്ഷനിലാണ് ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടം നേടിയത്. ഉണ്ണി മുകുന്ദൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഈ വാർത്ത പുറത്തു വിട്ടത്. സിനിമയെ ആരൊക്കെയാണോ […]

1 min read

ആഗോളതലത്തില്‍ വിജയിയുടെ വാരിസ് നേടിയത് 300 കോടി

തെന്നിന്ത്യൻ സൂപ്പർ താരം വിജയിയെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് വാരിസ്. പൊങ്കലിന് ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് റിലീസായ ചിത്രം തിയേറ്ററുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. കണക്കുകൾ പ്രകാരം ബോക്സ് ഓഫീസിൽ ഇതിനകം 300 കോടിക്കടുത്ത് കളക്ഷനാണ് ഈ വിജയ് ചിത്രം നേടിയത്. ചിത്രം റിലീസ് ചെയ്ത് 21 ദിവസം പിന്നിടുമ്പോള്‍ ഇന്ത്യയിൽ നിന്ന് ചിത്രം ഇതുവരെ സിനിമ നേടിയത് 194 കോടി രൂപയാണ് എന്നാണ് അറിയാൻ കഴിയുന്നത് . 103 കോടി […]

1 min read

“10വർഷത്തിനിടെ ഷാരുഖാന്റെ ഏക വിജയമാണ് പഠാൻ” : കങ്കണയുടെ ട്വീറ്റ്

ഏറ്റവും കൂടുതൽ വിവാദങ്ങൾ സൃഷ്ടിക്കുന്ന താരമാണ് കങ്കണത്തിൽ എന്ന് പറഞ്ഞാൽ വലിയ തെറ്റൊന്നും ഇല്ല. ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന് താരം നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയാകുന്നത്.  കഴിഞ്ഞ 10 വർഷത്തിനിടയിലെ ഷാരൂഖ് ഖാന്റെ ആദ്യ വിജയമാണ് പത്താൻ എന്നാണ് കങ്കണ റണാവത്ത് അവകാശപ്പെട്ടത് . ധാക്കടിന്റെ പരാജയത്തിന് ശേഷം അദ്ദേഹത്തെപ്പോലെ മറ്റൊരു അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം കൂട്ടിച്ചേർത്തു. കങ്കണ റണാവത്തിന്റെ ട്വിറ്റർ അക്കൗണ്ട് പുനഃസ്ഥാപിച്ചതു മുതൽ, അവർ മൈക്രോബ്ലോഗിംഗ് സൈറ്റിൽ ഹൈപ്പർ ആക്ടീവാണ്.  പഠാൻ […]

1 min read

“മമ്മൂട്ടി ആരെയും സുഖിപ്പിച്ചോ തള്ളിയോ കാൽ പിടിച്ചോ അല്ല മലയാള സിനിമ കീഴടക്കിയത്”, ആരാധകന്റെ സോഷ്യൽ മീഡിയ പോസ്റ്റ് വൈറലാകുന്നു

മമ്മൂട്ടിയുടെ അവിസ്മരണീയമായ പ്രകടനം കൊണ്ട് തിയറ്ററിൽ ഒന്നടങ്കം വലിയ വിജയം നേടി മുന്നേറുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം. ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ ജയസൂര്യ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ അവതാരകൻ മമ്മൂട്ടിയോട് ചോദിച്ചപ്പോൾ അതുമായി ബന്ധപ്പെട്ട മമ്മൂട്ടി പറഞ്ഞ വാക്കുകൾ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു ഇപ്പോൾ ഇതാ മമ്മൂട്ടിയെ കുറിച്ച് സോഷ്യൽ മീഡിയയിലെ സിനിമ ഗ്രൂപ്പുകളിൽ വന്ന ഒരു പോസ്റ്റാണ് ചർച്ചയാകുന്നത്. മഠത്തിൽ ഉണ്ണികൃഷ്ണൻ എന്ന […]

1 min read

അവഞ്ചേഴ്സിന്റെ ചരിത്രം തിരുത്തിക്കുറിച്ച് അവതാർ

നൂറ്റാണ്ടിലെ ഏറ്റവും മികച്ച സിനിമാനുഭവം സമ്മാനിച്ച ചിത്രമാണ് അവതാർ. ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് കൊണ്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്തത് ജെയിംസ് കാമറൂൺ ആണ്. ‘അവതാർ ദി വേ ഓഫ് വാട്ടർ’ എന്ന ചിത്രം റിലീസ് ചെയ്തതിന് പിന്നാലെ ഇന്ത്യയിലും ലോകമെമ്പാടും വലിയ വിജയം തന്നെയാണ് ലഭിച്ചത്. ഇന്ത്യയിൽ പ്രദർശനത്തിന് എത്തിയ ഹോളിവുഡ് ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഹോളിവുഡ്  ചിത്രമായി അവതാർ 2 മാറിയെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇതിനു മുൻപ് ഏറ്റവും […]

1 min read

10 ദിവസത്തിനുള്ളിൽ 250 കോടി ക്ലബ്ബിൽ ഇടം നേടി വിജയിയുടെ വാരിസ്

പൊങ്കലിന് റിലീസ് ചെയ്യുന്ന ചിത്രങ്ങൾ വമ്പൻ വിജയം നേടുന്ന കാഴ്ചയാണ് നാം എപ്പോഴും കാണാറുള്ളത്. ഈ വർഷത്തെ പൊങ്കലിന് ആരാധകർക്ക് മുന്നിലേക്ക് എത്തിയത് വിജയ് ചിത്രം വാരിസും അജിത്തിന്റെ തുനിവുമായിരുന്നു. ഏറെ പ്രതീക്ഷ ഒരുക്കിയായിരുന്നു ഇരു ചിത്രങ്ങളും എത്തിയത് എന്നാൽ മികച്ച പ്രതികരണം നേടി മുന്നേറിയത് വാരിസ് ആയിരുന്നു. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം തുനിവിനെ കടത്തി വെട്ടി മുന്നേറുകയാണ് വിജയിയുടെ വാരിസാണ്. 250 കോടിയുടെ കലക്ഷൻ റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.   പ്രദർശനത്തിന് […]

1 min read

കളക്ഷൻ റെക്കോർഡുകൾ ഭേദിക്കാൻ പത്താൻ ; ആത്മഹത്യ ഭീഷണിയുമായി ഷാരൂഖ് ആരാധകൻ

നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഷാരൂഖാൻ നായകനായ എത്തുന്ന ചിത്രമാണ് പത്താൻ. അതുകൊണ്ടുതന്നെയാണ് പ്രഖ്യാപനസമയം മുതൽ ചിത്രം ശ്രദ്ധ നേടിയതും. വലിയൊരു ഇടവേളയ്ക്ക് ശേഷം ഷാരൂഖാൻ ബിഗ് സ്ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. രാജേഷ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ജനുവരി 25നാണ് തിയേറ്ററുകളിൽ എത്തുക. സിദ്ധാർത്ഥ്‌ രചനയും സംവിധാനവും നിർവഹിച്ച സ്പൈ ആക്ഷൻ ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രത്തിൽ ദീപിക പദുക്കോൺ ആണ് ഷാരൂഖാന്റെ നായികയായി പ്രത്യക്ഷപ്പെടുന്നത്. ജോൺ എബ്രഹാം മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രത്തിലെ […]

1 min read

ഞെട്ടിച്ച് ആദ്യദിവസത്തെ കളക്ഷൻ, നൻപകൽ നേരത്ത് മയക്കത്തിന്റെ ബോക്സ് ഓഫീസ് കളക്ഷൻ ഇങ്ങനെ

മലയാളത്തിന്റെ അഭിമാന നടനായ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നൻ പകൽ നേരത്ത് മയക്കം തിയേറ്ററിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഐ എഫ് എഫ് കെ വേദിയിൽ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയതിന് പിന്നാലെയാണ് ചിത്രം തിയേറ്ററിൽ എത്തിയത്. ചലച്ചിത്ര മേളയിൽ സിനിമ കണ്ട് എല്ലാ പ്രേക്ഷകരും ഒന്നടങ്കം ഏറ്റെടുത്തിരുന്നു അതിനു പിന്നാലെ തീയേറ്ററിലും വമ്പിച്ച സ്വീകാര്യത്തിൽ ലഭിച്ചതോടെ സിനിമ ഇപ്പോൾ ആരാധകരുടെ മനസ്സ് കീഴടക്കി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രം കാണാനായി തിയറ്ററിൽ […]

1 min read

ചരിത്രം രചിച്ച് ഉണ്ണി മുകുന്ദൻ! 50 കോടി തിളക്കത്തിൽ മാളികപ്പുറം

തിയേറ്ററിൽ ഒന്നടങ്കം മികച്ച അഭിപ്രായം മുന്നേറുന്ന ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. പ്രേക്ഷക ഹൃദയം കീഴടക്കി പ്രദർശനം തുടരുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് നായകൻ. കേരളത്തിന് അകത്തും പുറത്തും ഇപ്പോൾ ചിത്രം ഹൗസ് ഫുൾ ഷോകളുമായി മുന്നേറുകയാണ്. ഡിസംബർ 30-ന് തിയറ്ററുകളിലെത്തിയ ചിത്രം 17 ദിവസം കൊണ്ട് തന്നെ 40 കോടി ക്ലബിൽ ഇടം നേടിയിരിക്കുകയാണ്. ഇതുകൂടാതെ , മാളികപ്പുറം 50 കോടി സ്വന്തമാക്കി എന്ന വാർത്തയും പുറത്തു വരുന്നുണ്ട് . ഉണ്ണി മുകുന്ദൻ എന്ന നടന്റെ […]