10 ദിവസത്തിനുള്ളിൽ 250 കോടി ക്ലബ്ബിൽ ഇടം നേടി വിജയിയുടെ വാരിസ്
1 min read

10 ദിവസത്തിനുള്ളിൽ 250 കോടി ക്ലബ്ബിൽ ഇടം നേടി വിജയിയുടെ വാരിസ്



പൊങ്കലിന് റിലീസ് ചെയ്യുന്ന ചിത്രങ്ങൾ വമ്പൻ വിജയം നേടുന്ന കാഴ്ചയാണ് നാം എപ്പോഴും കാണാറുള്ളത്. ഈ വർഷത്തെ പൊങ്കലിന് ആരാധകർക്ക് മുന്നിലേക്ക് എത്തിയത് വിജയ് ചിത്രം വാരിസും അജിത്തിന്റെ തുനിവുമായിരുന്നു. ഏറെ പ്രതീക്ഷ ഒരുക്കിയായിരുന്നു ഇരു ചിത്രങ്ങളും എത്തിയത് എന്നാൽ മികച്ച പ്രതികരണം നേടി മുന്നേറിയത് വാരിസ് ആയിരുന്നു. ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ പ്രകാരം തുനിവിനെ കടത്തി വെട്ടി മുന്നേറുകയാണ് വിജയിയുടെ വാരിസാണ്. 250 കോടിയുടെ കലക്ഷൻ റിപ്പോർട്ടുകൾ ആണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്.   പ്രദർശനത്തിന് എത്തിയ പത്താമത്തെ ദിവസമാണ് ചിത്രത്തിന്റെ ഈ വമ്പൻ നേട്ടം. ഇതിനോടൊകം വമ്പൻ ഹിറ്റിലേക്ക് എത്തിയ സിനിമ സൂപ്പർ ബ്ലോക്ക് ബസ്റ്റർ ഹിറ്റിലേക്കുള്ള കുതിപ്പിലാണ്.

210 കോടിയാണ് ആദ്യം ഒരാഴ്ചക്കുള്ളിൽ സിനിമ നേടിയെടുത്തത് പിന്നീടുള്ള ദിവസങ്ങളിൽ വമ്പൻ കുതിപ്പ് നടത്തിയതോടെയാണ് 250 കോടി കളക്ഷൻ റെക്കോർഡ് നേടിയത്. നിർമ്മാതാക്കൾ തന്നെയാണ്  സന്തോഷ വാർത്ത അറിയിച്ചത്. അജിത്തിന്റെ തുനിവിനേക്കാൾ 50 കോടിയിലധികം കളക്ഷൻ ആണ് സിനിമ നേടിയെടുത്തത്. ചിത്രത്തിന്റെ  തമിഴ് പതിപ്പിനോടൊപ്പം തെലുങ്ക് പതിപ്പും പ്രദർശനത്തിന് എത്തിയിരുന്നു.  ഇതിനു ശേഷമാണ് കലക്ഷൻ നേട്ടം വളരെ വേഗം ഉന്നതിയിൽ എത്തിയത് . തെലുങ്ക് നാടുകളിൽ നിന്ന് ഏകദേശം 200 കോടിയാണ് വാരിസ് സ്വന്തമാക്കിയത്. അതേ സമയം ചിത്രത്തിന്റെ ഹിന്ദി റീമേക്കിൽ നിന്നും ഏകദേശം അഞ്ചു കോടിയോളം രൂപയും നേടി . സിനിമ റിലീസ് ചെയ്ത ആദ്യ അഞ്ച് ദിവസങ്ങളിൽ തന്നെ നൂറു കോടി ക്ലബ്ബിൽ ഇടം നേടാൻ ചിത്രത്തിന് സാധിച്ചു.

65 കോടിയോളം രൂപ തമിഴ്നാട്ടിൽ നിന്നും നേടിയെടുത്തതാണ്. സിനിമ റിലീസ് ചെയ്ത ആന്ധ്രപ്രദേശ് തെലുങ്കാന കർണാടക കേരള,റസ്റ്റ് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 35 ഓളം കോടി രൂപയാണ് കളക്ഷൻ സ്വന്തമാക്കിയത്. ഫാമിലി എന്റർടൈനർ ആയ സിനിമയ്ക്ക് കേരളത്തിൽ സമ്മിശ്രഭിപ്രായം ആയിരുന്നു നേടിയത്. എന്നാൽ മറ്റുള്ള സ്ഥലങ്ങളിൽ സിനിമയെ ഇരുകയും നീട്ടി സ്വീകരിച്ചത് കൊണ്ട് ചിത്രത്തിന് വലിയ വിജയം തന്നെ നേടിയെടുക്കുകയായിരുന്നു. വിജയ് ആരാധകരാണ് ചിത്രത്തിന് ഇത്രയേറെ ഹൈപ്പ് നൽകിയത്. അതേ സമയം തുനിവെന്ന ചിത്രത്തിന്റെ പോരായ്മയും വാരിസിന്റെ വിജയത്തിന് ആക്കം നൽകി.