ആഗോളതലത്തില്‍ വിജയിയുടെ വാരിസ് നേടിയത് 300 കോടി
1 min read

ആഗോളതലത്തില്‍ വിജയിയുടെ വാരിസ് നേടിയത് 300 കോടി

തെന്നിന്ത്യൻ സൂപ്പർ താരം വിജയിയെ നായകനാക്കി വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രമാണ് വാരിസ്. പൊങ്കലിന് ആരാധകരെ ത്രസിപ്പിച്ചു കൊണ്ട് റിലീസായ ചിത്രം തിയേറ്ററുകളിൽ ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. കണക്കുകൾ പ്രകാരം ബോക്സ് ഓഫീസിൽ ഇതിനകം 300 കോടിക്കടുത്ത് കളക്ഷനാണ് ഈ വിജയ് ചിത്രം നേടിയത്. ചിത്രം റിലീസ് ചെയ്ത് 21 ദിവസം പിന്നിടുമ്പോള്‍ ഇന്ത്യയിൽ നിന്ന് ചിത്രം ഇതുവരെ സിനിമ നേടിയത് 194 കോടി രൂപയാണ് എന്നാണ് അറിയാൻ കഴിയുന്നത് . 103 കോടി രൂപയാണ് വിദേശത്ത് നിന്നും ചിത്രം നേടിയെടുത്തത്.

അജിത്ത് നായകനായി എത്തിയ തുനിവിനോട് മത്സരിച്ചാണ് വാരിസ് എന്ന വിജയ് ചിത്രം ഈ വിജയം കൈവരിച്ചിരിച്ചത്. എട്ട് വർഷത്തിന് ശേഷമാണ് തിയേറ്ററിൽ ആവേശം നിറച്ചു കൊണ്ട് വിജയ്‍യുടെയും അജിത്തിന്‍റെയും ചിത്രം ഒന്നിച്ച്  എത്തുന്നത്. ചിത്രത്തിൽ വളർത്തച്ഛന്‍റെ മരണത്തെത്തുടർന്ന് കോടിക്കണക്കിന് ഡോളർ ബിസിനസ്സ് സാമ്രാജ്യത്തിന് ഏക അവകാശിയായി മാറുന്ന വിജയ് രാജേന്ദ്രൻ എന്ന കഥാപാത്രത്തെയാണ്  സിനിമയിൽ വിജയ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നടൻ ശരത് കുമാറാണ് വിജയിയുടെ അച്ഛനായി എത്തുന്നത്. തമിഴ്നാട്ടിൽ ചിത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് നേടിയെടുക്കാൻ കഴിഞ്ഞത്.

ദേശീയ അവാര്‍ഡ് ജേതാവായ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫിസിൽ വമ്പൻ ഹിറ്റായി മാറിക്കഴിഞ്ഞു. ചിത്രത്തിന്‍റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് കാര്‍ത്തിക് പളനിയാണ്. പ്രവീണ്‍ കെ.എല്‍ ആണ് എഡിറ്റിങ് . ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവാണ് സിനിമ നിര്‍മിച്ചത് . നായിക രശ്‍മിക മന്ദാനയാണ്. വാരിസിൽ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്‍ണ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു . വിജയ്‍യുടെ അറുപത്തിയാറാം ചിത്രമാണ് വാരിസ് എന്ന പ്രത്യേകതയും ഉണ്ട് . തമിഴിൽ മാത്രമല്ല തെലുഗിലുമായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ജനുവരി 11നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. വാരിസിന്റെ വിജയഘോഷം അവസാനിക്കുന്നതിനു മുൻപേ ‘ദളപതി 67’ പ്രഖ്യാപിച്ചു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ അപ്ഡേഷനുകൾ ഇന്നലെയാണ് പുറത്തു വിട്ടത്.