“നാടിനും ജനത്തിനും വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങും” ; റോബിന്‍ രാധാകൃഷ്ണന്‍
1 min read

“നാടിനും ജനത്തിനും വേണ്ടി രാഷ്ട്രീയത്തിലേക്ക് ഇറങ്ങും” ; റോബിന്‍ രാധാകൃഷ്ണന്‍


ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ കാരണം ജീവിതം തന്നെ മാറിമറഞ്ഞ ഒത്തിരിപ്പേരുണ്ട്. എന്നാല്‍ കഴിഞ്ഞ സീസണിലെ മത്സരത്തിൽ പങ്കെടുത്ത ഡോക്ടര്‍ റോബിന്‍ രാധകൃഷ്ണന് ലഭിച്ചത് പോലെയുള്ള സ്വീകരണം മറ്റൊരു മത്സരാർത്ഥിക്കും കേരളത്തിൽ  കിട്ടിയിട്ടില്ലെന്ന് വേണമെങ്കിൽ പറയാം . ഷോ കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷമാകാറായി എന്നാൽ ഇപ്പോഴും റോബിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല എന്നതാണ് യാഥാർഥ്യം . ഇപ്പോഴിതാ  താൻ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ ആഗ്രഹിക്കുന്നു എന്ന് റോബിന്‍ പറയുകയാണ് . ഒരു സിനിമ ചെയ്തു കഴിഞ്ഞതിന് ശേഷമായിരിക്കും തന്റെ രാഷ്ട്രീയ രംഗത്തേക്കുള്ള പ്രവേശനമെന്നും അദ്ദേഹം പറഞ്ഞു . സ്വന്തം പാര്‍ട്ടിയായിരിക്കുമോ തിരഞ്ഞെടുക്കുന്നത്, അതോ ജനങ്ങളുടെ പള്‍സ് അറിയുന്ന പാര്‍ട്ടിയായിരിക്കുമോയെന്ന ചോദ്യത്തിന് വളരെ ഡിപ്ലോമാറ്റിക് ആയി ജനങ്ങളുടെ പള്‍സ് അറിയുന്നത് കൊണ്ടാണല്ലോ ബിഗ് ബോസ് കഴിഞ്ഞ് കുറെ നാളായിട്ടും താന്‍ ലൈം ലൈറ്റില്‍ നില്‍ക്കുന്നത് എന്നായിരുന്നു റോബിന്റെ മറുപടി.

റോബിന്റെ വാക്കുകൾ:-

‘എനിക്ക് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ട് . രണ്ടര വര്‍ഷം കഴിഞ്ഞ് രാഷ്ട്രീയത്തില്‍ ഇറങ്ങാനും ആഗ്രഹമുണ്ട് . ഇതിനോടകം തന്റെ പല പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും തന്നെ സമീപിച്ചിട്ടുണ്ട്. അതാരാണെന്നും ഇപ്പോള്‍ പറയാൻ ആഗ്രഹിക്കുന്നില്ല . എന്തായാലും എനിക്ക് താല്‍പര്യമുണ്ട്. ഒരു പാട് പ്രശ്‌നങ്ങള്‍ ഉള്ള മേഖലയാണെങ്കിലും എനിക്ക് മുന്നിലേക്ക് വരാൻ താല്‍പര്യമുണ്ട്. എന്നിരുന്നാലും എന്നെ ഇത്രയും ഉയരത്തിൽ എത്തിച്ചത് ജനങ്ങളാണ്. അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ആഗ്രഹിക്കുന്നു.

ഈ ഒരു വര്‍ഷം കൊണ്ട്എന്റെ ഫിനാന്‍ഷ്യല്‍ കാര്യങ്ങള്‍ ഞാൻ സ്റ്റേബിള്‍ ആക്കി. ഒരു ലക്ഷം രൂപയാണ് എനിക്ക് ഡോക്ടർ ആയപ്പോള്‍ ലഭിച്ചത് . ഈ വര്‍ഷത്തില്‍ ഞാൻ പല ഉദ്ഘാടനങ്ങളും പ്രമോഷനുകളുമൊക്കെയുമായി സമ്പാദിച്ച പണത്തിന്റെ ഒരു പങ്ക് ഫിക്‌സഡ് ഡെപ്പോസിറ്റായി ബാങ്കില്‍ നിക്ഷേപിച്ചിട്ടുണ്ട്. അതിൽ നിന്ന് എനിക്ക് പലിശ കിട്ടുന്നുണ്ട്. ആ പണം ഉള്ളത് കൊണ്ട് എന്നെ പട്ടിണി കിടത്താന്‍ എന്തായാലും ആവില്ല. കാരണം ഞാൻ എന്നെ തന്നെ ഫിനാന്‍ഷ്യലി സ്റ്റേബിള്‍ ആകാനുള്ള കാര്യങ്ങള്‍ എല്ലാം മുൻകൂട്ടി ചെയ്ത് കഴിഞ്ഞതാണ്. അടുത്ത ഘട്ടം എന്ന് പറയുന്നത് തന്നെ ഒരു സിനിമ ചെയ്യുകയെന്നതാണ്. ഇപ്പോള്‍ പ്രാധാന്യം നൽകുന്നത് കുടുംബത്തിനാണ് . വിവാഹം കഴിഞ്ഞാല്‍ ഉടനെ സിനിമ ചെയ്യും. അത് കഴിഞ്ഞാല്‍ അതികം വൈകാതെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങും. ആരെയും മുതലെടുക്കാന്‍ അല്ല. നാടിന് വേണ്ടി പല കാര്യങ്ങള്‍ ചെയ്യണമെന്നുണ്ട്.