24 Dec, 2024
1 min read

ഉദാഹരണം പറയാൻ ലഹരിയെ കൂട്ടുപിടിക്കണമായിരുന്നോ? ; ഇതിനെയൊക്കെ ട്രോളുന്നവരോട് പുച്ഛം മാത്രമെന്ന് മമ്മൂട്ടി അനുകൂലികൾ

62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്‍റ് നേടുന്ന ജില്ലക്കുള്ള സ്വർണക്കപ്പ് കണ്ണൂരാണ് ഇത്തവണ സ്വന്തമാക്കിയത്. 952 പോയിന്‍റ് നേടിയാണ് കണ്ണൂർ ജേതാക്കളായത്. കൊല്ലം നഗരത്തിലെ 24 വേദികളിലായി അഞ്ച് ദിവസം നീണ്ടുനിന്ന കലാമേളയുടെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തത് നടൻ മമ്മൂട്ടിയായിരുന്നു. സമാപന സമ്മേളനത്തിൽ പങ്കെടുത്ത് മമ്മൂട്ടി നടത്തിയ പ്രസം​ഗവും വൈറലാണ്. അതേസമയം മമ്മൂട്ടിയുടെ പ്രസം​ഗത്തിലെ ചില ഭാ​ഗങ്ങൾ സോഷ്യൽമീ‍ഡിയയിൽ ചർച്ചയ്ക്ക് കാരണമായിട്ടുണ്ട്. വിവേചനങ്ങൾ ഇല്ലാതെ വളരുന്നതിനെ കുറിച്ച് സംസാരിക്കവെ മമ്മൂട്ടി പറഞ്ഞ ചില […]

1 min read

എമ്പുരാനിൽ ദുൽഖർ സൽമാൻ ഉണ്ടാവുമോ? മറുപടി നൽകി പൃഥ്വിരാജും

മലയാളത്തിലെ ആദ്യ 200 കോടി സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രമാണ് എമ്പുരാൻ. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണിത്. കഴിഞ്ഞ ഓക്ടോബർ അവസാനമായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മുരളി ​ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചത്. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ […]

1 min read

‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപോവത് നിജം’! ഇത് മലയാളം കാത്തിരുന്ന അവതാരപിറവി; തീക്കാറ്റായി ആളിപ്പടർന്ന് ‘മലൈക്കോട്ടൈ വാലിബൻ’ ഒഫീഷ്യൽ ടീസർ

അഭൗമമായൊരു നിശ്ശബ്‍ദതയിൽ തുടക്കം. മെല്ലെ മെല്ലെ ഘനഗാംഭീര്യമാർന്ന ആ ശബ്‍ദം അലയടിച്ചു. ‘കൺ കണ്ടത് നിജം, കാണാതത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപോവത് നിജം…’ പൊടിമണലിൽ ചുവന്ന ഷാൾ വീശിയെറിഞ്ഞ് അയാൾ കാഴ്ചക്കാരെയെല്ലാം തന്‍റെ മായികവലയത്തിലേക്ക് ആകർഷിച്ചു. നാളുകളേറെയായി ഓരോ ഹൃദയങ്ങളും കാണാൻ കൊതിച്ച അവതാരപിറവി. തീക്കാറ്റായ് സോഷ്യൽമീഡിയയിൽ ആളിപ്പടർന്നിരിക്കുകയാണ് ‘മലൈക്കോട്ടൈ വാലിബൻ’ ഒഫീഷ്യൽ ടീസർ. പ്രഖ്യാപന സമയം മുതൽ സിനിമാപ്രേക്ഷകർ ഒന്നടങ്കം കണ്ണും കാതും കൂർപ്പിച്ച് കാത്തിരുന്ന മോഹൻലാൽ – ലിജോ ജോസ് […]

1 min read

മലയാളികളെ മുൾമുനയിൽ നിർത്താൻ മിഥുൻ മാനുവൽ തോമസ് വീണ്ടുമെത്തുന്നു; അബ്രഹാം ഓസ്ലർ ജനുവരി 11ന് തീയേറ്ററുകളിൽ

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ എബ്രഹാം ഓസ്‍ലര്‍ റിലീസിനൊരുങ്ങുന്നു. ജയറാം നായകനായ ഓസ്ലർ ക്രിസ്തുമസിന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിച്ചുരുന്നത്. പക്ഷേ അത് നീട്ടി അടുത്ത വർഷമാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 2024 ജനുവരി 11 നാണ് വേൾഡ് വൈഡ് റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർ അമിത പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ജയറാം നായകനായെത്തുമ്പോൾ, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാന സിനിമയായി അബ്രഹാം ഓസ്‍ലര്‍ […]

1 min read

കളമശ്ശേരി സ്ഫോടനം : “പോസ്റ്റിന് ലഭിക്കുന്ന ഐക്യദാര്‍ഢ്യം” ; ഷെയ്ൻ നിഗത്തിന് കയ്യടി

നാടിനെ തന്നെ നടുക്കിയ സംഭവമായിരുന്ന കളമശ്ശേരിയില്‍ കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനം. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നതും ഈ വിഷയം തന്നെയാണ്. ഈ വിഷയത്തില്‍ സിനിമാ മേഖലയില്‍ നിന്ന് വന്ന അപൂര്‍വ്വം പ്രതികരണങ്ങളില്‍ ഒന്നായിരുന്നു നടന്‍ ഷെയ്ന്‍ നിഗത്തിന്‍റേത്. ഊഹാപോഹങ്ങള്‍ പ്രചരിപ്പിപ്പിക്കരുതാത്തത് എന്തുകൊണ്ടെന്നും ബഹുജനം സംഘടിക്കുന്ന പരിപാടികളില്‍ ഭാവിയില്‍ വരുത്തേണ്ട മുന്‍കരുതലുകളെക്കുറിച്ചുമൊക്കെ ഷെയ്ന്‍ തന്‍റെ അഭിപ്രായം വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ വലിയ സ്വീകാര്യതയാണ് ഷെയ്നിന്‍റെ പോസ്റ്റുകള്‍ക്ക് ലഭിച്ചത്. എപ്പോഴും വിവാദങ്ങളില്‍ ഇടം പിടിക്കുന്ന ഷെയ്ന്‍ […]

1 min read

‘ഇന്നുവരെ അപമര്യാദയായി പെരുമാറിയിട്ടില്ല’; മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ച് സുരേഷ് ഗോപി

മലയാള സിനിമയിലെ മുൻനിര താരങ്ങളിൽ ഒരാളാണ് സുരേഷ് ​ഗോപി. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാളത്തിൽ ഏറ്റവും ആഘോഷിക്കപ്പെട്ട നടനാണ് അദ്ദേഹം. ആക്ഷൻ, മാസ് സിനിമകളിൽ തിളങ്ങിയിട്ടുള്ള സുരേഷ് ​ഗോപിയുടെ പൊലീസ് വേഷങ്ങൾക്ക് പ്രത്യേക ആരാധക വൃന്ദം തന്നെയുണ്ട്. അതേസമയം കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപോലെ നേരിടേണ്ടി വന്നിട്ടുള്ള നടനാണ് സുരേഷ് ഗോപി.   കഴിഞ്ഞ ദിവസം കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിക്കവെ ചോദ്യങ്ങളുന്നയിച്ച മാധ്യമ പ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെച്ച സംഭവം ചർച്ചയായിരുന്നു. തോളിൽ കൈവെച്ച നടപടി […]

1 min read

സൂര്യയ്ക്ക് ഒപ്പം ദുൽഖർ, ‘സൂര്യ 43’ പ്രഖ്യാപിച്ചു,

മലയാളത്തിന്റെ പാന്‍ ഇന്ത്യന്‍ താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരുപക്ഷെ ദുല്‍ഖറിനെ പോലെ എല്ലാ ഭാഷയിലും ഒരുപോലെ സ്വീകാര്യനായ മറ്റൊരു നടന്‍ ഇന്നുണ്ടാകില്ല. ബോളിവുഡിൽ അടക്കം തിരക്കുള്ള താരമായി മാറികൊണ്ടിരിക്കുന്ന ദുൽഖറിന്റെ സിനിമകളെല്ലാം തന്നെ പാൻ ഇന്ത്യൻ തലത്തിൽ റീച്ച് ഉണ്ടാക്കിയവയാണ്. മമ്മൂട്ടിയുടെ പേര് കളയാനാണോ സിനിമയിലേക്ക് വന്നതെന്ന ചോദ്യത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കരിയർ പടുത്തുയർത്തി സ്വന്തമായി ഒരു പേരും സ്ഥാനവും ഇന്ത്യൻ സിനിമയിൽ ദുൽഖർ നേടി കഴിഞ്ഞു. അടുത്തിടെ സൂര്യയുടെ കൂടെ സിനിമയിൽ അഭിനയിക്കുന്നുവെന്ന വാർത്തകൾ […]

1 min read

‘ഒടുവിൽ കാസ്‌പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു’, ചിത്രം വൈറൽ

നടൻ മോഹൻലാലിന്റെ മൃഗങ്ങളോടുളള സ്നേഹത്തെക്കുറിച്ച് അറിയാത്ത ആരാധകർ കുറവായിരിക്കും. വിവിധയിനങ്ങളിലുളള പട്ടികളും പൂച്ചകളും മോഹൻലാലിന്റെ വളർത്തുമൃഗങ്ങളിൽ ഉൾപ്പെടുന്നുണ്ട്. മോഹൻലാലിന്റെ വളർത്തു പൂച്ച സിമ്പ ഇതിനകം തന്നെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതനാണ്. ഇപ്പോഴിതാ, തന്റെ വളർത്തുമൃഗങ്ങളായ കാസ്‌പറിനും വിസ്‌കിയ്ക്കുമൊപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മോഹന്‍ലാല്‍ തന്നെയാണ് നായക്കുട്ടികള്‍ക്കൊപ്പമുള്ള തന്‍റെ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവച്ചത്. ‘ഒടുവിൽ കാസ്‌പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു’, എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തന്റെ നായ്ക്കുട്ടനും പൂച്ചകുട്ടനും ഒപ്പമിരുന്ന് പൊട്ടിച്ചിരിക്കുന്ന […]

1 min read

“യഥാർത്ഥ പുലികളുമായിട്ടാണ് മമ്മൂക്ക ഫൈറ്റ് ചെയ്തത്. അതൊരു വലിയ അനുഭവം ആയിരുന്നു”

മമ്മൂട്ടി എന്നാൽ മലയാളികൾക്ക് ഒരു വികാരമാണ്. മലയാള സിനിമയിലും മലയാളികളുടെ ജീവിതത്തിലും മമ്മൂട്ടിയ്ക്കുള്ള സ്വാധീനം വാക്കുകൾക്ക് അതീതമാണ്. സിനിമ സ്വപ്‌നം കാണുന്നവർക്കെല്ലാം ഒരു ടെസ്റ്റ് ബുക്കാണ് അദ്ദേഹത്തിന്റെ കരിയർ. സിനിമയിലേക്കെത്തുന്ന ഏതൊരു പുതുമുഖവും മാതൃകയാക്കുന്ന താരവും മമ്മൂട്ടിയാണ്. അഭിനയം കൊണ്ട് മാത്രമല്ല വ്യക്തിത്വം കൊണ്ടും പലർക്കും റോൾ മോഡലാണ് മമ്മൂട്ടി. 72 വയസ്സിലും നടൻ കാഴ്ചയിൽ പ്രായത്തേക്കാൾ ചെറുപ്പമാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. […]

1 min read

“സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു ജോണി ” : മോഹൻലാൽ

അന്തരിച്ച നടന്‍ കുണ്ടറ ജോണിയെ അനുസ്മരിച്ച് നടന്‍ മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ ജോണിയെ ഓര്‍ത്തത്. വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു ജോണിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.പ്രിയപ്പെട്ട ജോണി വിടപറഞ്ഞു. കിരീടവും ചെങ്കോലും ഉൾപ്പെടെ എത്രയെത്ര ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ചു. സിനിമകളിൽ വില്ലൻ വേഷങ്ങളാണ് കൂടുതൽ ചെയ്തതെങ്കിലും ജീവിതത്തിൽ നൈർമല്യവും നിഷ്കളങ്കതയും നിറഞ്ഞ, സ്നേഹസമ്പന്നനായ പച്ചമനുഷ്യൻ ആയിരുന്നു, എനിക്ക് ഒരുപാട് പ്രിയപ്പെട്ട ജോണി. ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ […]