12 Sep, 2024
1 min read

‘ഒടുവിൽ കാസ്‌പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു’, ചിത്രം വൈറൽ

നടൻ മോഹൻലാലിന്റെ മൃഗങ്ങളോടുളള സ്നേഹത്തെക്കുറിച്ച് അറിയാത്ത ആരാധകർ കുറവായിരിക്കും. വിവിധയിനങ്ങളിലുളള പട്ടികളും പൂച്ചകളും മോഹൻലാലിന്റെ വളർത്തുമൃഗങ്ങളിൽ ഉൾപ്പെടുന്നുണ്ട്. മോഹൻലാലിന്റെ വളർത്തു പൂച്ച സിമ്പ ഇതിനകം തന്നെ സോഷ്യൽ മീഡിയയ്ക്ക് സുപരിചിതനാണ്. ഇപ്പോഴിതാ, തന്റെ വളർത്തുമൃഗങ്ങളായ കാസ്‌പറിനും വിസ്‌കിയ്ക്കുമൊപ്പമുള്ള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. മോഹന്‍ലാല്‍ തന്നെയാണ് നായക്കുട്ടികള്‍ക്കൊപ്പമുള്ള തന്‍റെ ചിത്രം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പങ്കുവച്ചത്. ‘ഒടുവിൽ കാസ്‌പറും വിസ്‌കിയും എനിക്കൊപ്പം പോസ് ചെയ്തു’, എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. തന്റെ നായ്ക്കുട്ടനും പൂച്ചകുട്ടനും ഒപ്പമിരുന്ന് പൊട്ടിച്ചിരിക്കുന്ന […]