11 Jan, 2025
1 min read

“ഇവനെക്കൊണ്ട് ഇത്രയൊക്കെ പറ്റൂ എന്ന് പറഞ്ഞ് ഒതുക്കി, അത് പിന്നീട് വാശിയായി” : ഉണ്ണി മുകുന്ദൻ

2002 പുറത്തിറങ്ങിയ നന്ദനം എന്ന ചിത്രത്തിൻറെ തമിഴ് റീമേക്കായ സെതനിലൂടെ ചലച്ചിത്രലോകത്തേക്ക് കടന്നുവന്ന ഉണ്ണി മുകുന്ദൻ ബോംബെ മാർച്ച് 12 എന്ന മമ്മൂട്ടി നായകനായ ചിത്രത്തിലൂടെ മലയാളത്തിൽ സജീവമായി. ബോംബെ മാർച്ച് 12 എന്ന ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിക്കുകയും പിന്നീട് ബാങ്ക് ഓക്ക് സമ്മർ, തത്സമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു. 2012 വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ് എന്ന ചിത്രത്തിൽ നായകനായതോടെ താരത്തിന്റെ കരിയർ തന്നെ മാറി മറിഞ്ഞു. വലിയ […]

1 min read

‘ഒരു നരകത്തിലാണ് നമ്മൾ ജീവിക്കുന്നത്; ഇവിടെ ജനാധിപത്യം അല്ല, തെമ്മാടിപത്യമാണ്’ : ശ്രീനിവാസൻ

മലയാള സിനിമ രംഗത്ത് നടൻ, തിരക്കഥാകൃത്ത് സംവിധായകൻ എന്നീ നിലകളിൽ ഒക്കെ പ്രശസ്തനായ താരമാണ് ശ്രീനിവാസൻ. നർമ്മത്തിന് പുതിയ ഭാവം നൽകിയ ശ്രീനിവാസൻ, സ്വന്തം സിനിമയിലൂടെ സാധാരണക്കാരന്റെ പ്രശ്നങ്ങളും ജീവിതവും നർമ്മത്തിന്റെ സഹായത്തോടെ തന്നെ പ്രദർശിപ്പിക്കുകയുണ്ടായി. 1977 ബക്കർ സംവിധാനം ചെയ്ത മണിമുഴക്കം എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ശ്രീനിവാസൻ പ്രവേശിക്കുന്നത്. ചെറിയ ചെറിയ വേഷങ്ങൾ ആയിരുന്നു തുടക്കത്തിൽ താരം കൈകാര്യം ചെയ്തത്. ആ വേഷങ്ങൾക്കൊടുവിൽ 1984 ൽ ഓടരുതമ്മവാ ആളറിയും എന്ന ചിത്രത്തിന് കഥയെഴുതി അദ്ദേഹം തിരക്കഥാകൃത്തിന്റെ […]

1 min read

രാജീവ് രവിക്കും ആഷിക് അബുവിനും എതിരെ തുറന്നടിച്ച് അടൂര്‍ ഗോപാലകൃഷ്ണൻ

കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികൾ നടത്തുന്ന സമരം  ദിവസങ്ങളിലായി തുടർന്നു കൊണ്ടിരിക്കുകയാണ്. സ്ഥാപനത്തിൽ ജാതി വിവേചനം ഉണ്ട് എന്നാണ് ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികൾ പറയുന്നത്. ഇപ്പോൾ ഇതാ സമരത്തിന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചെയര്‍മാനായ അടൂര്‍ ഗോപാലകൃഷ്ണന്‍. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു സംവിധായകന്റെ പ്രതികരണം രേഖപ്പെടുത്തിയത്. സ്ഥാപനത്തിൽ ജാതി വിവേചനം ഉണ്ട് എന്ന ആക്ഷേപം തെറ്റാണെന്നും അങ്ങനെയൊരു വിവേചനം അവിടെ ഇല്ല എന്നും അടൂർ ഗോപാലകൃഷ്ണൻ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ആഷിഖ് അബു, […]

1 min read

ബീസ്റ്റിന്റെ കളക്ഷൻ റെക്കോർഡ് മറികടന്ന് വാരിസ്

ദളപതി വിജയ്‌ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രം വാരിസ് ബോക്‌സ് ഓഫീസിൽ വമ്പൻ കുതിപ്പ് നടത്തുകയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമ 100 കോടി ക്ലബ്ബിൽ പ്രവേശിച്ചിരിക്കുകയാണ്. ചിത്രം ഇപ്പോൾ യുകെയിലും ഇന്ത്യയിലെ മറ്റ് നിരവധി വിപണികളിലും റെക്കോർഡുകൾ  തീർത്തു മുന്നേറുകയാണ്. ട്രേഡ് റിപ്പോർട്ടുകൾ പ്രകാരം ഇപ്പോൾ വാരിസ് നേടിയിരിക്കുന്ന കളക്ഷൻ യുകെയിലെ ഇതുവരെ ഉണ്ടായിരുന്ന ബീസ്റ്റിന്റെ ലൈഫ് ടൈം കളക്ഷനെ തകർത്തു കൊണ്ട് മുന്നേറുകയാണ് . വിജയ്‌യുടെ സിനിമ ജീവിതത്തിലെ  […]

1 min read

പ്രിയദർശൻ – ലിസി ബന്ധം വേർപിരിയാനുള്ള കാരണം ഇതാണ്

ഏറ്റവും കൂടുതൽ ഹിറ്റുകൾ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മലയാള ചലച്ചിത്ര ലോകത്തെ സൂപ്പർ ഹിറ്റ് നടിമാരിൽ കൂടുതൽ പേരും അരങ്ങേറ്റം കുറിച്ചത് പ്രിയദർശൻ ചിത്രങ്ങളിലൂടെയാണ്. പ്രിയദർശൻ ചിത്രങ്ങളിലൂടെ തിളങ്ങി പിന്നീട് പ്രിയദർശന്റെ ജീവിതസഖിയായി മാറിയ താരമാണ് ലിസി. 24 വർഷങ്ങൾ ഒരുമിച്ച് ജീവിച്ച ശേഷം ആയിരുന്നു ലിസി പ്രിയദർശൻ വേർപിരിഞ്ഞത്. മലയാള ചലച്ചിത്ര ലോകത്തിനും ആരാധകർക്കും ആ വേർപിരിയൽ വലിയ ആഘാതം തന്നെയായിരുന്നു. കാരണം അവരുടെ ഓരോ സിനിമകളും ആരാധകർ അത്രയേറെ […]

1 min read

ദൈവത്തെ കണ്ടമ്പരന്ന് എസ് എസ് രാജമൗലി, ആർ ആർ ആറിലെ ഗാനം കേട്ടു എന്ന് സ്റ്റീവൻ സ്പീൽബർഗ്

ഇന്ത്യ കണ്ട ഏറ്റവും പ്രമുഖനായ സംവിധായകനാണ് എസ് എസ് രാജമൗലി ഇപ്പോൾ അമേരിക്കയിലാണ് അദ്ദേഹം. തന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ആർആർആർ എന്ന ചിത്രം നേടിയ പുരസ്കാരങ്ങളുടെ നിറവിൽ അദ്ദേഹം ഇപ്പോൾ തിളങ്ങുകയാണ്. അന്താരാഷ്ട്ര തലത്തിൽ വരെ ശ്രദ്ധ നേടാൻ തന്റെ ചിത്രത്തിന് കഴിഞ്ഞ സന്തോഷത്തിലാണ് അദ്ദേഹം ഇപ്പോൾ.  ഏതാനും ദിവസങ്ങൾക്കു മുൻപാണ് രാജമൗലി സംവിധാനം ചെയ്ത ആർ ആർ എന്ന സിനിമയിലെ “നാട്ടുനാട്ടു “എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചത്.  സംഗീതസംവിധായകനായ കീരവാണിയുടെ ഈ […]

1 min read

“പഴയതൊന്നും മറന്നുപോകുന്ന ആളല്ല ഉണ്ണി മുകുന്ദൻ” – ഉണ്ണി മുകുന്ദന്റെ സ്വഭാവത്തെ കുറിച്ച് അനീഷ് രവി

ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് മാളികപ്പുറം. വലിയ വിജയത്തോടെ തിയേറ്ററുകളിൽ നിറഞ്ഞുനിൽക്കുന്ന ഈ ചിത്രം 25 കോടി ക്ലബ്ബിൽ എത്തി എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്. മികച്ച പ്രതികരണം തന്നെയാണ് ചിത്രത്തിന് എവിടെനിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ചിത്രത്തെ അഭിനന്ദിച്ച് എത്തിയിരിക്കുകയാണ് സീരിയൽ താരമായ അനീഷ് രവി. പല കാരണം കൊണ്ട് ആദ്യ ഷോ തനിക്ക് കാണാൻ കഴിഞ്ഞില്ല എന്നും ഇപ്പോൾ കണ്ടപ്പോൾ വല്ലാത്ത ഒരു അനുഭവമാണ് ചിത്രം സമ്മാനിച്ചത് എന്നുമൊക്കെ അനീഷ് പറയുന്നുണ്ട്. […]

1 min read

ബാലയ്യയുടെ ആരാധകർ തിയേറ്റർ കത്തിച്ചു: സംഭവം വിശാഖപട്ടണത്ത്

തെലുങ്ക് സൂപ്പർ സ്റ്റാറായ നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് വീരസിംഹ റെഡ്ഢി. ഏതാനും ദിവസങ്ങളായി ചിത്രത്തിന്റെ പ്രമോഷൻ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു ഓടുകയായിരുന്നു. സിനിമയിലെ ഇരട്ട വേഷം അദ്ദേഹത്തിനു കൃത്യമായി ആരാധകരിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. സിനിമയെക്കുറിച്ച് എല്ലാ ഭാഗത്തു നിന്നും സമ്മിശ്ര  അഭിപ്രായമാണ് ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന ദൗർഭാഗ്യകരമായ വാർത്ത ഇതല്ല. തങ്ങളുടെ ഇഷ്ട താരത്തിന്റെ സിനിമ കാണാൻ വന്ന ആരാധകർ തന്നെ തീയേറ്റർ കത്തിച്ചു എന്ന […]

1 min read

ബഷീർ ബഷിക്കെതിരെ സോഷ്യൽ മീഡിയ, മകളോട് ചെയ്തത് തെറ്റായി പോയി

സോഷ്യൽ മീഡിയ സെലിബ്രിറ്റി ആയ ബഷീറിനെയും കുടുംബത്തെയും അറിയുന്ന മലയാളികൾ നന്നേ കുറവായിരിക്കും. മലയാളം ബിഗ് ബോസിലൂടെയാണ് താരം പ്രേക്ഷകർ കൂടുതൽ സുപരിചിതമാകുന്നത്.രണ്ടു ഭാര്യമാരോടൊപ്പം സന്തോഷത്തോടെ കഴിയുന്ന ബഷീറിനോട് പലർക്കും അസൂയയും ഉണ്ട്.  ബഷീറും കുടുംബവും സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ബഷീറിനും ഭാര്യമാർക്കും മക്കൾക്കും ഒക്കെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും യൂട്യൂബ് ചാനലും ഉണ്ട്.  ബഷീറിന്റെ രണ്ടാമത്തെ ഭാര്യ മഷൂറ ഗർഭിണിയാണ് ഇപ്പോൾ പുതിയ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ് ഈ കുടുംബം. മഷൂറയുടെ ഗർഭകാലം തന്നെയാണ് ഏവരുടെയും […]

1 min read

“അവസാന നാളുകളിൽ രാവിലെ അച്ഛനെ കൂട്ടിക്കൊണ്ടു പോകുന്നതും വരുന്നതും മമ്മൂക്ക ആയിരുന്നു” : ബിനു പപ്പു

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമായിരുന്നു പപ്പു. ഒരു നടൻ എന്ന നിലയിൽ ആളുകളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കുവാനും പപ്പുവിന് സാധിച്ചിട്ടുണ്ട്. മകനായ ബിനു പപ്പുവും ഇപ്പോൾ സിനിമ മേഖലയിൽ സജീവമാണ്. അച്ഛനിൽ നിന്നും ഏറെ വ്യത്യസ്തമായ രീതിയിൽ ഉള്ള അഭിനയ ശൈലിയാണ് മകൻ കാഴ്ച വയ്ക്കുന്നത്. 2014ൽ ഗുണ്ട എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തിൽ ഇതും നേടാൻ ബിനു പപ്പുവിന് സാധിച്ചിട്ടുണ്ട്. ചെറിയ കഥാപാത്രങ്ങളെയും മികവുറ്റ കഥാപാത്രങ്ങളെയും അവതരിപ്പിക്കാൻ […]