പ്രിയദർശൻ – ലിസി ബന്ധം വേർപിരിയാനുള്ള കാരണം ഇതാണ്
1 min read

പ്രിയദർശൻ – ലിസി ബന്ധം വേർപിരിയാനുള്ള കാരണം ഇതാണ്

ഏറ്റവും കൂടുതൽ ഹിറ്റുകൾ മലയാള ചലച്ചിത്ര ലോകത്തിന് സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മലയാള ചലച്ചിത്ര ലോകത്തെ സൂപ്പർ ഹിറ്റ് നടിമാരിൽ കൂടുതൽ പേരും അരങ്ങേറ്റം കുറിച്ചത് പ്രിയദർശൻ ചിത്രങ്ങളിലൂടെയാണ്. പ്രിയദർശൻ ചിത്രങ്ങളിലൂടെ തിളങ്ങി പിന്നീട് പ്രിയദർശന്റെ ജീവിതസഖിയായി മാറിയ താരമാണ് ലിസി. 24 വർഷങ്ങൾ ഒരുമിച്ച് ജീവിച്ച ശേഷം ആയിരുന്നു ലിസി പ്രിയദർശൻ വേർപിരിഞ്ഞത്. മലയാള ചലച്ചിത്ര ലോകത്തിനും ആരാധകർക്കും ആ വേർപിരിയൽ വലിയ ആഘാതം തന്നെയായിരുന്നു. കാരണം അവരുടെ ഓരോ സിനിമകളും ആരാധകർ അത്രയേറെ സന്തോഷത്തോടെ ആയിരുന്നു ഏറ്റെടുത്തത്. പല താരങ്ങളുടെയും ജീവിതം തന്നെ മാറ്റിമറിച്ച സിനിമകൾ സംവിധാനം ചെയ്ത പ്രിയദർശനും ലിസിയ്ക്കും ഇടയിൽ എന്താണ് സംഭവിച്ചത് എന്ന് പലർക്കും അറിയില്ല.

പ്രിയദർശനുമായി ഇനി മുന്നോട്ട് പോകാൻ സാധിക്കില്ല എന്ന് തീരുമാനിച്ചത് ലിസിയായിരുന്നു അതേ സമയം പ്രിയദർശന് ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ തന്നെയായിരുന്നു താല്പര്യം. 1984 പ്രിയദർശൻ സംവിധാനം ചെയ്ത ഓടരുതമ്മാവ ആളറിയാം എന്ന സിനിമയിലൂടെയാണ് ലിസി എന്ന നടി ചലച്ചിത്ര ലോകത്തിലേക്ക് എത്തുന്നത്. 16 വയസ്സിൽ സിനിമയിൽ എത്തിയ ലിസി വളരെ വേഗം തന്നെ പ്രിയദർശനുമായി സുഹൃത്തുക്കളായി മാറി. ആറുവർഷം കൊണ്ട് പ്രിയദർശന്റെ ഇരുപത്തിരണ്ട് സിനിമകളിൽ ലിസി നായികയായി തിളങ്ങി. 1990ല്‍ വിവാഹിതരായ ഇരുവരും വിവാഹം വേർപിരിയാനുള്ള കാരണം തുറന്നു പറഞ്ഞിരുന്നില്ല.

ആദ്യമൊക്കെ മക്കൾക്ക് കാരണം അറിയാം എന്നായിരുന്നു ലിസി  പറഞ്ഞത്. എന്നാൽ പിന്നീട് പരസ്യമായി തനിക്ക് പ്രിയദർശന്റെ കൂടെ ഒരുമിച്ച് മുന്നോട്ടു പോകാൻ സാധിച്ചില്ല അതുകൊണ്ടാണ് വേർപിരിയാൻ കാരണമായത്  എന്ന് ലിസി തുറന്നു പറഞ്ഞിരുന്നു. കുടുംബ ബന്ധത്തിൽ ഒട്ടും ശ്രദ്ധ ചെലുത്തുന്ന ആളായിരുന്നില്ല പ്രിയദർശൻ എന്നും അതുകൊണ്ടാണ് ഇരുവരും വേർപിരിയാൻ തീരുമാനിച്ചത് എന്നുമുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അതേസമയം പരസ്ത്രീ ബന്ധമാണ് വിവാഹ ജീവിതം അവസാനിപ്പിക്കാൻ കാരണമായത് എന്ന തരത്തിലുമുള്ള വാർത്തകളും പുറത്തുവന്നിരുന്നു. താൻ ഇപ്പോഴും ലിസിയെ പ്രണയിക്കുകയാണ് എന്നും കുടുംബ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ഇപ്പോഴും താല്പര്യമുണ്ട് എന്ന് പ്രദേശം പറഞ്ഞിരുന്നു എന്നാൽ ഇതിൽ ഒരു താല്പര്യമില്ല എന്നാണ് ലിസിയുടെ വാദം.