ബാലയ്യയുടെ ആരാധകർ തിയേറ്റർ കത്തിച്ചു: സംഭവം വിശാഖപട്ടണത്ത്
1 min read

ബാലയ്യയുടെ ആരാധകർ തിയേറ്റർ കത്തിച്ചു: സംഭവം വിശാഖപട്ടണത്ത്


തെലുങ്ക് സൂപ്പർ സ്റ്റാറായ നന്ദമുരി ബാലകൃഷ്ണയുടെ ഏറ്റവും പുതിയ ചിത്രമാണ് വീരസിംഹ റെഡ്ഢി. ഏതാനും ദിവസങ്ങളായി ചിത്രത്തിന്റെ പ്രമോഷൻ വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു ഓടുകയായിരുന്നു. സിനിമയിലെ ഇരട്ട വേഷം അദ്ദേഹത്തിനു കൃത്യമായി ആരാധകരിലേക്ക് എത്തിക്കാൻ സാധിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. സിനിമയെക്കുറിച്ച് എല്ലാ ഭാഗത്തു നിന്നും സമ്മിശ്ര  അഭിപ്രായമാണ് ലഭിക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന ദൗർഭാഗ്യകരമായ വാർത്ത ഇതല്ല. തങ്ങളുടെ ഇഷ്ട താരത്തിന്റെ സിനിമ കാണാൻ വന്ന ആരാധകർ തന്നെ തീയേറ്റർ കത്തിച്ചു എന്ന വാർത്തയാണ്.

വിശാഖപട്ടണത്തിലെ സബ്ബാവരത്തുള്ള  ഒരു തിയേറ്ററാണ് ഏകദേശം കത്തി നശിച്ചിട്ടുള്ളത്. തങ്ങളുടെ ആരാധനാ മൂർത്തിയുടെ മികച്ച ചിത്രം കണ്ട ആവേശം കൊണ്ട് തീ പടരുകയായിരുന്നു. എങ്ങനെയാണ് സ്‌ക്രീനിൽ തീ പിടിച്ചതെന്ന് വ്യക്തമല്ല എന്നാൽ ആവേശമാണ് എല്ലാത്തിന്റെയും കാരണംഎന്ന് അവിടെയുണ്ടായിരുന്നവർ തന്നെ പറയുകയാണ്. ചിലരുടെ അതിരു വിട്ട ആവേശം ബാക്കിയുള്ള ആരാധകരെ കൂടെ നിരാശരാക്കിയിരിക്കുകയാണ് , തീ പടർന്ന ഉടനെ തന്നെ ആരാധകരോട്  തിയേറ്ററിൽ നിന്ന് ഉടൻ പുറത്തു പോകാൻ  ആവശ്യപ്പെട്ടു. ഇതുവരെ ബാലയ്യ ഇതിനെപ്പറ്റി ഒന്നും പ്രതികരിച്ചിട്ടില്ല. തന്റെ ആരാധകരോട് സംയമനം പാലിക്കാൻ അദ്ദേഹം പറയണം എന്നാണ് ഒരു പറ്റം സിനിമ സ്നേഹികളുടെ അഭിപ്രായം. തീയറ്ററിൽ നിറഞ്ഞൊടുന്ന സിനിമയ്ക്ക് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

ജനുവരി 12 നാണ് നന്ദമുരി ബാലകൃഷ്ണയുടെ വീരസിംഹ റെഡ്ഡി തിയേറ്ററുകളിൽ എത്തിയത് . ഒരു ആവറേജ് മാസ് മസാല എന്റർടെയ്‌നറാണ് ചിത്രം, ചിത്രത്തിൽ ബാലയ്യ ഇരട്ട വേഷങ്ങളിലാണ് എത്തുന്നത് . ഗോപിചന്ദ് മലിനേനിയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതി സംവിധാനം ചെയ്തത്. ഒരു മാസ് മസാല ആക്ഷൻ ചിത്രം എന്നതിലുപരി മറ്റൊന്നും സിനിമയിൽ ഇല്ല എന്നാണ് സിനിമ ആസ്വാദകർ അഭിപ്രായപ്പെടുന്നത്.  ഹണി റോസ്, ശ്രുതി ഹാസൻ, വരലക്ഷ്മി ശരത്കുമാർ, ദുനിയ വിജയ് എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മൈത്രി മൂവി മേക്കേഴ്‌സ് ആണ് നിർമ്മിക്കുന്നത് . ഋഷി പഞ്ചാബി ഛായാഗ്രാഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ , എഡിറ്റർ നവീൻ നൂലിയാണ് സംഗീത സംവിധായകൻ തമൻ ആണ് സിനിമയുടെ പാട്ടുകളും ട്രെയിലറും തെലുങ്കിൽ വൈറൽ ആയിരുന്നു.