16 Jan, 2025
1 min read

“കുട്ടികാലം മുതൽ മമ്മൂട്ടി ആരാധികയാണ്, അദ്ദേഹത്തിന്റെ കൂടെ ഒരു സിനിമയായിരുന്നു  ആഗ്രഹം” : അമല പോൾ

മലയാള സിനിമ ലോകത്തിന്റെ അഭിമാനമായ താരങ്ങളിലൊരാളാണ് മമ്മൂട്ടി. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചുകൊണ്ട് വർഷങ്ങളായി സിനിമാ മേഖലയിൽ സജീവമായി നിൽക്കുന്ന മലയാളത്തിന്റെ സ്വന്തം മമ്മൂക്ക ഏതുതരം കഥാപാത്രങ്ങളിലൂടെയും ആരാധകരെ അമ്പരപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഒരു നടൻ എന്ന നിലയിൽ താരത്തെ തേടിയെത്തുന്ന കഥാപാത്രങ്ങളെയെല്ലാം ആരാധകർക്കും മുന്നിലേക്ക് തന്മയത്ത്തോടെ അവതരിപ്പിക്കാൻ മമ്മൂക്ക ശ്രമിക്കാറുണ്ട് അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എന്നും മലയാളികൾ ഓർത്തുവയ്ക്കുകയാണ്.. മലയാളത്തിൽ ഏറ്റവും കൂടുതൽ നവാഗത സംവിധായകർക്ക് അവസരങ്ങൾ നൽകുന്ന സംവിധായകനും മമ്മൂക്കയാണ്. മമ്മൂട്ടിയെ കുറിച്ച് താരങ്ങൾ പറയുന്ന വാക്കുകൾ […]

1 min read

“മകനെ ഇതുവരെ അടിച്ചിട്ടില്ല, ഇനി അടിക്കുകയും ഇല്ല, അത് പണ്ടേ എടുത്ത തീരുമാനം” : നിമ്മി അരുൺ ഗോപൻ

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താര ദമ്പതികളാണ് നിമ്മിയും അരുണ്‍ ഗോപനും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പ്രമുഖ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയ താരമാണ് അരുണ്‍ ഗോപന്‍. ടെലിവിഷന്‍ അവതാരക ആയിട്ട് ആരാധക മനം കീഴടക്കിയ നിമ്മി  ആദ്യമായി സൂര്യ ടിവിയില്‍ അവതാരകയായിട്ടായിരുന്നു  തുടക്കം കുറിച്ചത് . ഐഡിയ സ്റ്റാര്‍ സിംഗർ കഴിഞ്ഞതിന് പിന്നലെ പിന്നണി ഗാന രംഗത്തും  സംഗീത ലോകത്തും സ്വന്തം ബാന്‍ഡുമായി  താരം സജീവമായി തുടരുകയാണ് അരുണ്‍ ഗോപന്‍. […]

1 min read

സലാറിൽ അതിഥി വേഷത്തിൽ യഷും; പൃഥ്വിരാജും പ്രഭാസും യഷും അണിനിരക്കുന്ന ക്ലൈമാക്സ് രംഗം അടുത്താഴ്ച

ഹോളിവുഡിൽ നിന്നും എത്തിയ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ഇന്ത്യൻ പ്രേക്ഷകരെ എന്നും വിസ്മയത്തിന്റെ മുൾമുനയിൽ നിർത്തിയിട്ടുണ്ട്. ഇന്ന് ഇന്ത്യൻ സിനിമകൾ തന്നെ ലോകനിലവാരത്തിലേക്ക് ഉയർന്നു കഴിഞ്ഞതിന് ഇതൊരു കാരണമായി തീർന്നിട്ടുണ്ട്. സമീപകാലത്ത് പുറത്തിറങ്ങിയ ബാഹുബലിയും കെജിഎഫ്, ആർ ആർ ആറും ബോളിവുഡിൽ നിന്നും എത്തിയ പത്താനും ഇന്ത്യൻ സിനിമ മേഖലയിൽ പുതിയ ചരിത്രം സൃഷ്ടിക്കുമ്പോൾ ഇതിന് പിന്നാലെ ഓസ്കാർ പുരസ്കാരവും ഇന്ത്യൻ സിനിമയ്ക്ക് ലോകവിപണിയിൽ പുതിയ മേൽവിലാസം നേടിക്കൊടുക്കുകയുണ്ടായി.ഈ കാരണങ്ങളൊക്കെ ബിഗ് ബജറ്റ് ചിത്രം സലാർ ഇംഗ്ലീഷ് ഭാഷയിലും […]

1 min read

‘ആടുജീവിതം’ ഒക്ടോബറിൽ തിയേറ്ററിലെത്താൻ ഒരുങ്ങുന്നു

മലയാള സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി  സംവിധാനം ചെയ്യുന്ന ആടുജീവിതം. ബിഗ് ബഡ്ജറ്റിൽ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ് എന്ന വാർത്തയാണ് പുറത്തു വരുന്നത്. സിനിമയുമായി ബന്ധപ്പെട്ട് വരുന്ന പുതിയ അപ്ഡേഷനുകൾ ആണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. അണിയറ പ്രവര്‍ത്തകരില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ചിത്രം ഒക്റ്റോബര്‍ 20ന്  റിലീസിന് എത്തിക്കുന്നതിനായാണ് ശ്രമിക്കുന്നത് . ബെന്യാമിന്റെ പ്രശസ്ത നോവലായ ആടുജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് ഇത്. ബെന്യാമന്റെ ഏറ്റവും പ്രശസ്തമായ […]

1 min read

വിജയ് ചിത്രത്തിൽ നരേനും; ലിയോനിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെയൊക്കെ..

സിനിമ പ്രേമികൾക്കിടയിൽ ഇതിനോടകം വൻ കാത്തിരിപ്പ് ഉയർത്തിയ ചിത്രമാണ് വിജയ്- ലോകേഷ് കനകരാജ് ചിത്രമായ ലിയോയ്. ഇതിനോടകം റിലീസിംഗ് തീയതിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഒക്ടോബർ 19 ആണ്. മാസ്റ്റർ എന്ന ചിത്രത്തിനുശേഷം വിജയും ലോകേഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെ സിനിമയ്ക്കായി എല്ലാവരും കാത്തിരിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട ലൊക്കേഷനിൽ നിന്നും വരുന്ന വാർത്തകൾ എല്ലാം തന്നെ ഇതിനോടകം ശ്രദ്ധ നേടുകയും ചെയ്തു. കാശ്മീരിലാണ് ലിയോയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. തൃഷയാണ് ലിയോയിലെ നായിക. വിജയും […]

1 min read

ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവം; പ്രേക്ഷകരെ കുടികൂടാ ചിരിപ്പിച്ച ഈ താരം ആരാണെന്ന് അറിയാമോ?

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായി നിലനിൽക്കുന്ന താരങ്ങളുടെ കുട്ടിക്കാലത്തെ ചിത്രങ്ങൾ സൈബർ ലോകത്ത് അടുത്തിടയായി വളരെ വലിയ പ്രചാരം നേടാറുണ്ട്. ഇപ്പോൾ അത്തരത്തിൽ ഒരു താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. ബിഗ് സ്ക്രീനിലും മിനിസ്ക്രീനിലും ഒരുപോലെ സജീവമായ മഞ്ജുപിള്ളയുടെ ചിത്രമാണ് അത്. ഒറ്റനോട്ടത്തിൽ താരത്തെ കണ്ടാൽ ആരാണെന്ന് തിരിച്ചറിയില്ല. ചിത്രത്തിന് താഴെയുള്ള ചെറിയ കുറിപ്പ് വായിക്കുമ്പോൾ മാത്രമാണ് ചിത്രത്തിൽ കാണുന്ന താരം മഞ്ജുപിള്ളയാണെന്ന് ആരാധകർക്ക് മനസ്സിലാകുന്നത്. എന്ത് തന്നെയായാലും ചെറുപ്പത്തിൽ എന്നതുപോലെ തന്നെ ഇപ്പോഴും താരം […]

1 min read

“അച്ഛൻ മരിച്ചു എന്നു പറഞ്ഞിട്ടും അമ്മ 10 വർഷം അച്ഛനുവേണ്ടി കാത്തിരുന്നു “: വിജയ രാഘവൻ

മലയാള സിനിമയുടെ സ്ഥിരം സാന്നിധ്യമാണ് വിജയരാഘവൻ ഓരോ കഥാപാത്രങ്ങളിലും വ്യത്യസ്ത കൊണ്ടു വരാൻ എന്നും ശ്രമിക്കുന്ന വിജയ രാഘവൻ എന്ന നടൻ പലപ്പോഴും തന്റെ അഭിമുഖങ്ങളിൽ അച്ഛനെയും അമ്മയെക്കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട്. ഇപ്പോൾ ഇതാ അമ്മയെക്കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നത്. ഈശ്വര ഭക്തിയെക്കുറിച്ച് സംസാരിക്കുന്നതിന്റെ ഇടയിൽ തന്റെ അമ്മയെ കുറിച്ചാണ് താരം വാചാലനായത് . അച്ഛനെ വിവാഹം കഴിക്കാനായി അമ്മ കാത്തിരുന്നത് 10 വർഷത്തിലധികമാണ്. അച്ഛന് ഈശ്വര വിശ്വാസം ഒട്ടും […]

1 min read

“ഭക്ഷണകാര്യത്തിൽ ഞാൻ വാപ്പച്ചിയെ പോലെയല്ല, വേണ്ട എന്ന് പറഞ്ഞാൽ വാപ്പിച്ചി അത് വേണ്ട തന്നെയാണ് “: ദുൽഖർ സൽമാൻ

മലയാളികൾക്ക് സിനിമ താരങ്ങളുടെ കുടുംബത്തെ പറ്റിയുള്ള കാര്യങ്ങൾ അറിയാൻ എപ്പോഴും കൗതുകമാണ് അത്തരത്തിൽ ഏറെ ശ്രദ്ധ നേടിയ താരകുടുംബമാണ് മമ്മൂട്ടിയുടെത്. മമ്മൂട്ടി എന്ന് അതുല്യ നടൻ ഏവരെയും അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മകനും സിനിമയിലേക്ക് എത്തിയത്. യുവതാര നിരയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളിൽ ഒരാളായി ദുൽഖർ സൽമാൻ തിളങ്ങുകയാണ്. അച്ഛന്റെ ബാനറുകൾ ഇല്ലാതെ സിനിമയിലെത്തിയ താരമാണ് ദുൽഖർ. താരത്തിന്റെ ആദ്യസിനും റിലീസ് ചെയ്തപ്പോൾ അത് മമ്മൂട്ടിയുടെ മകനാണ് എന്ന് അറിയുന്ന ആളുകളുടെ […]

1 min read

“തന്റെ ഏറ്റവും കംഫർട്ടബിൾ ആയ വ്യക്തി ലക്ഷ്മിയാണ്”: ഭാര്യയെ കുറിച്ച് ബാലഭാസ്കർ പറഞ്ഞത്

ബാലഭാസ്കറും കുടുംബവും വാഹനാപകടത്തിൽപ്പെട്ടുവെന്ന വാർത്ത ഞെട്ടലോടെ ആയിരുന്നു 2018 സെപ്റ്റംബർ 25ന് കേരളം കേട്ടത് . വയലിൻ ലോകത്തെ രാജകുമാരൻ ജീവിതത്തിലേക്ക് തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ ആയിരുന്നു കേരളക്കര. എന്നാൽ ആരാധകരുടെ ഒന്നടങ്കം പ്രാർത്ഥനകളെ വിഫലമാക്കി ഈ ലോകത്തോട് ബാലു വിട പറഞ്ഞു.  പുതുതലമുലയിലെ സംഗീത പ്രേമികൾക്ക് വയലിൻ എന്ന് പറയുമ്പോൾ തന്നെ എടുത്തു പറയേണ്ട പേരായിരുന്നു ബാലഭാസ്കർ. മലയാളക്കരയിൽ ആദ്യമായി ഇലക്ട്രിക് വയലിൻ പരിചയപ്പെടുത്തിയത് ബാലഭാസ്കർ എന്ന അതുല്യ കലാകാരനായിരുന്നു. മരിക്കുന്നതിനു മുമ്പ് ഒരു ഇന്റർവ്യൂവിൽ ബാലുവും […]

1 min read

“എന്റെ ഫാഷൻ ഐക്കൺ അന്നും ഇന്നും ഒരാൾ മാത്രമാണ്”: തന്റെ ഫാഷൻ ഐക്കൺ ആരാണ് എന്ന് തുറന്നു പറഞ്ഞു ദുൽഖർ സൽമാൻ

വളരെ കുറവ് തവണ മാത്രം ഉദ്ഘാടന ചടങ്ങിന് പങ്കെടുത്ത് ഏവരെയും ഞെട്ടിച്ച താരമാണ് ദുൽഖർ സൽമാൻ കഴിഞ്ഞ ദിവസം കൊണ്ടോട്ടിയിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ താരമെത്തിയപ്പോൾ ജന പ്രവാഹം ആയിരുന്നു കേരളം കണ്ടത്. ഉദ്ഘാടന വേദിയിൽ എത്തുന്ന താരങ്ങൾ പെട്ടെന്ന്  ഉദ്ഘാടനം ചെയ്യുകയും രണ്ടു വാക്കു പറഞ്ഞ് അവിടെ നിന്ന് അപ്രത്യക്ഷമാകുകയും ആണ് ഏവരും കാണാറുള്ളത് എന്നാൽ ഇതിൽ നിന്ന് വ്യത്യസ്തമായി തന്നെ വിളിച്ച പരിപാടിയിൽ ജനങ്ങളോട് സംവദിക്കാനും സമയം കണ്ടെത്തുകയായിരുന്നു ദുൽഖർ സൽമാൻ തന്നെ വിളിച്ച […]