വിജയ് ചിത്രത്തിൽ നരേനും; ലിയോനിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെയൊക്കെ..
1 min read

വിജയ് ചിത്രത്തിൽ നരേനും; ലിയോനിന്റെ പുതിയ വിശേഷങ്ങൾ ഇങ്ങനെയൊക്കെ..

സിനിമ പ്രേമികൾക്കിടയിൽ ഇതിനോടകം വൻ കാത്തിരിപ്പ് ഉയർത്തിയ ചിത്രമാണ് വിജയ്- ലോകേഷ് കനകരാജ് ചിത്രമായ ലിയോയ്. ഇതിനോടകം റിലീസിംഗ് തീയതിയും പ്രഖ്യാപിച്ചു കഴിഞ്ഞു. ഒക്ടോബർ 19 ആണ്. മാസ്റ്റർ എന്ന ചിത്രത്തിനുശേഷം വിജയും ലോകേഷും ഒന്നിക്കുന്നു എന്ന പ്രത്യേകതയാണ് ചിത്രത്തിനുള്ളത്. അതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയോടെ സിനിമയ്ക്കായി എല്ലാവരും കാത്തിരിക്കുകയാണ്. ചിത്രവുമായി ബന്ധപ്പെട്ട ലൊക്കേഷനിൽ നിന്നും വരുന്ന വാർത്തകൾ എല്ലാം തന്നെ ഇതിനോടകം ശ്രദ്ധ നേടുകയും ചെയ്തു. കാശ്മീരിലാണ് ലിയോയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്. തൃഷയാണ് ലിയോയിലെ നായിക. വിജയും തൃഷയും 14 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകത ചിത്രത്തിന് ആളുകൾക്കിടയിൽ പിടിച്ചിരുത്തുന്നുണ്ട്.

ഗൗതം വാസുദേവ് മേനോൻ, അർജുൻ മാത്യു, സഞ്ജയ് ദത്ത്, പ്രിയ ആനന്ദ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. 90 ദിവസങ്ങൾക്കുള്ളിൽ ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വാരിസാണ് വിജയുടെ ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത ചിത്രം. ഒരു പ്രധാന കഥാപാത്രമായി സൂര്യയും എത്തിയിരുന്നു. ശ്രീവേങ്കടേശ്വര ക്രിയേഷൻസ് ബാനറിൽ രാജ്യവും ഗിരീഷും ചേർന്നാണ് ചിത്രത്തിൻറെ നിർമ്മാണം. ചിത്രത്തിൽ ശരത്കുമാർ, പ്രകാശ് രാജ്, പ്രഭു, ശ്രീകാന്ത്, സംഗീത കൃഷ്ണ തുടങ്ങിയ വൻ താരനിരയും പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. ഇപ്പോൾ ലിയോയെ പറ്റിയുള്ള ഏറ്റവും പുതിയ വാർത്ത മലയാളികൾക്കും പ്രിയങ്കരമായിരിക്കുകയാണ്.

ലോകേഷ് കനക രാജിന്റെ സംവിധാനത്തിലെ ഹിറ്റ്
ചിത്രത്തിൽ നരൻ വേഷമിട്ടതിന് പിന്നാലെ വിജയ് നായകനാകുന്ന ലിയോയിലും നരേൻ ഭാഗമാകുന്നു എന്നതാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമാ ട്രാക്കർമാരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇൻസ്പെക്ടർ ബിജോയ് എന്ന കഥാപാത്രമായി കമൽഹാസൻ നായകനായ വിക്രമിലും നരേൻ വേഷമിട്ടിരുന്നു. ലിയോയിലും നരയൻ എത്തുകയാണെങ്കിൽ ഇൻസ്പെക്ടർ ബിജോയ് എന്ന കഥാപാത്രം ആയിരിക്കും ചെയ്യുക എന്നാണ് സിനിമ പ്രേമികൾ പറയുന്നത്. അങ്ങനെയെങ്കിൽ ലിയോയും ലോകേഷ് യൂണിവേഴ്സിന്‍റെ ഭാഗമായുള്ള ചിത്രം ആയിരിക്കുമെന്നാണ് സിനിമ പ്രേമികളുടെ വിലയിരുത്തൽ.

ലിയോയിൽ നരേൻ ജോയിൻ ചെയ്തതോടെ ഈ സംശയത്തിന് അവസാനമായിരിക്കുകയാണ്. ലോകേഷ് യൂണിവേഴ്സിന്‍റെ ഭാഗമായുള്ള ചിത്രമായതിനാൽ ലിയോയിൽ വിക്രം ഉൾപ്പെടെയുള്ള താരങ്ങൾ എത്തും എന്നാണ് സിനിമ പ്രേമികൾ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇവരോട് പിടിച്ചുനിൽക്കാൻ വിജയ് കുറേ വിയർക്കും എന്നാണ് വിമർശകർ പറയുന്നത്.