“മകനെ ഇതുവരെ അടിച്ചിട്ടില്ല, ഇനി അടിക്കുകയും ഇല്ല, അത് പണ്ടേ എടുത്ത തീരുമാനം” : നിമ്മി അരുൺ ഗോപൻ
1 min read

“മകനെ ഇതുവരെ അടിച്ചിട്ടില്ല, ഇനി അടിക്കുകയും ഇല്ല, അത് പണ്ടേ എടുത്ത തീരുമാനം” : നിമ്മി അരുൺ ഗോപൻ

കുടുംബ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടപ്പെട്ട താര ദമ്പതികളാണ് നിമ്മിയും അരുണ്‍ ഗോപനും. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന പ്രമുഖ റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായി എത്തിയ താരമാണ് അരുണ്‍ ഗോപന്‍. ടെലിവിഷന്‍ അവതാരക ആയിട്ട് ആരാധക മനം കീഴടക്കിയ നിമ്മി  ആദ്യമായി സൂര്യ ടിവിയില്‍ അവതാരകയായിട്ടായിരുന്നു  തുടക്കം കുറിച്ചത് . ഐഡിയ സ്റ്റാര്‍ സിംഗർ കഴിഞ്ഞതിന് പിന്നലെ പിന്നണി ഗാന രംഗത്തും  സംഗീത ലോകത്തും സ്വന്തം ബാന്‍ഡുമായി  താരം സജീവമായി തുടരുകയാണ് അരുണ്‍ ഗോപന്‍. അതിനിടെയാണ് താരം നിമ്മിയെ കണ്ടു മുട്ടുന്നതും പ്രണയത്തിലാകുന്നതും.  മലയാളികൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട സെലിബ്രിറ്റി ദമ്പതികളിൽ ഒരാളായി താരം ഇതിനോടകം മാറിക്കഴിഞ്ഞു.

കരിയറില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ഇരുവരും വിവാഹിതരാകുന്നത് . ഇപ്പോള്‍ ഇരുവർക്കും ഒരു കുട്ടിയുണ്ട്. ആറു വർഷങ്ങൾക്ക് ശേഷമാണ് ഇരുവർക്കും ഒരു ആൺകുട്ടി പിറന്നത്. നിമ്മിയും അരുണും തങ്ങളുടെ വിശേഷങ്ങൾ എല്ലാം യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കു വയ്ക്കാറുണ്ട്. ഇപ്പോൾ ഇതാ പാരന്റിംഗിനെ കുറിച്ചുള്ള നിമ്മിയുടെ പുതിയ വീഡിയോ ആണ് ചർച്ചയാകുന്നത്. ബേബിയുടെ അടുത്ത് എപ്പോഴൊക്കെയാണ് എന്ന ചോദ്യത്തിന്  ഇതുവരെ ആര്യന്‍ കുട്ടനോട് തനിക്ക് ദേഷ്യം തോന്നിയിട്ടില്ല എന്നായിരുന്നു താരം തുറന്നു പറഞ്ഞത്. അവനെ ഇതുവരെ അടിച്ചിട്ടില്ല എന്നും ഇനിയും അടിക്കാതിരിക്കാൻ ആണ് ആഗ്രഹം ഞാൻ ഒക്കെ വളർന്നു വരുമ്പോൾ ഒരു പാട് തല്ലി കിട്ടിയിട്ടുണ്ട്.

പണ്ടേ തീരുമാനിച്ചതാണ് എന്റെ കുഞ്ഞിനെ അടിക്കില്ല എന്ന്. അവന്റെ മുഖത്ത് എപ്പോഴും ചിരിയാണ് അത് കാണുമ്പോൾ ഒരിക്കലും ദേഷ്യം പോലും തോന്നാറില്ല. നെഗറ്റീവ് ഇമോഷൻ ഉണ്ടെങ്കിൽ അത് കുട്ടികളുടെ അടുത്ത് കാണിക്കരുത്. നിങ്ങൾ ദേഷ്യം കാണിക്കുന്നത് എന്തിനാണെന്ന് പോലും കുട്ടിക്ക് അറിയാൻ കഴിയില്ല അതു കൊണ്ട് നെഗറ്റീവ് ഇമോഷൻ മാറ്റിയതിനു ശേഷം കുട്ടികളുടെ അടുത്ത് വരിക. ദേഷ്യം ഉണ്ടാകുന്നുണ്ടെങ്കിൽ അത് മിണ്ടാതിരിക്കാനാണ് ശ്രമിക്കേണ്ടത് അല്ലാതെ കുട്ടികളെ അടിച്ചു വളർത്തുന്നത് നല്ല പ്രവണതയല്ല എന്നും താരം പറഞ്ഞു. ഇതിനോടൊപ്പം നിരവധി ആളുകളാണ് നിമ്മിയെ അഭിനന്ദിച്ചു കൊണ്ട് രംഗത്തിരിക്കുന്നത്.