22 Jan, 2025
1 min read

പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ വീണ്ടും മമ്മൂക്ക; ടർബോ മേക്കിങ് വീഡിയോ പുറത്ത്

വൈശാഖ് – മമ്മൂട്ടി കട്ടുകെട്ടിലൊരുങ്ങിയ ടർബോയാണ് ഇപ്പോൾ മലയാള സിനിമാലോകത്തെ ചർച്ചാ വിഷയം. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്നതാണ് ടർബോയുടെ പ്രധാന സവിശേഷത. വൈശാഖ് ചിത്രങ്ങളിൽ എപ്പോഴും പ്രാധാന്യത്തോടെ കടന്നുവരാറുള്ളവയാണ് ആക്ഷൻ രംഗങ്ങൾ. ടർബോയും അതിൽ നിന്ന് വ്യത്യസ്തമല്ല. ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ മമ്മൂട്ടി ഏറെ കൈയടി നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൻറെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോയിൽ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണമുണ്ട്. വമ്പൻ […]

1 min read

കാൻ റെഡ് കാർപ്പറ്റിൽ വസ്ത്രത്തിലൂടെ സാന്നിധ്യമറിയിച്ച് പൂർണ്ണിമ ഇന്ദ്രജിത്ത്; ദിവ്യ പ്രഭ ധരിച്ചത് പ്രാണയിലെ 45 വർഷം പഴക്കമുളള ബനാറസ് !

ഇത്തവണത്തെ കാൻ ചലച്ചിത്രമേള മലയാളികളുടേത് കൂടിയാണ്. 30 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ മത്സരവിഭാഗത്തിലെത്തുന്നു, അതിൽ അഭിനേതാക്കളായി രണ്ട് മലയാളി നടികളും. ഇരുവരും ലോകസിനിമയുടെ ഈ ആഘോഷമേളയിൽ മലയാളികളുടെ അഭിമാനമായി മാറി. ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിൽ പ്രധാനപ്പെട്ട രണ്ട് കഥാപാത്രങ്ങളെയാണ് ദിവ്യ പ്രഭയും കനി കുസൃതിയും അവതരിപ്പിച്ചത്. സംവിധായിക പായൽ കപാഡിയയ്ക്കും മറ്റ് അഭിനേതാക്കൾക്കുമൊപ്പമാണ് ഇവർ റെഡ് കാർപ്പെറ്റിൽ എത്തിയത്. മലയാളി നടിമാരുടെ റെഡ് കാർപ്പെറ്റിലെ നൃത്തച്ചുവടുകൾ സമൂഹമാധ്യമങ്ങളിലുൾപ്പെടെ […]

1 min read

”കല്യാണം കൊച്ച് വേണ്ടെന്ന് വെച്ചത് നന്നായി, അവന് വട്ടാ”; ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ ടീസർ പുറത്ത്

കലന്തൂർ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ കലന്തൂർ നിർമിച്ച് നാദിർഷാ സംവിധാനം ചെയ്യുന്ന ‘വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. 56 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ടീസർ തന്നെ ഏറെ ഉദ്യോ​ഗഭരിതമാണ്. അർജുൻ അശോകന് വളരെ പ്രാധാന്യമുള്ള വേഷമാണ് സിനിമയിൽ എന്നാണ് ടീസറിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. മെയ് 31നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ചിത്രത്തിലൂടെ സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫി നായകനിരയിലേക്ക് എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്. നാദിർഷ- റാഫി […]

1 min read

ആദ്യ ദിനം തന്നെ കേരളത്തിൽ നിന്ന് പണം വാരിക്കൂട്ടി ടർബോ; ഞെട്ടിക്കുന്ന കളക്ഷൻ പുറത്ത്…

പ്രേക്ഷകരുടെ ഏറെക്കാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് മമ്മൂട്ടിയുടെ ടർബോ ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചത്രത്തിന് അഡ്വാൻസ് ബുക്കിംഗ് കളക്ഷനിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. മമ്മൂട്ടിയുടെ ടർബോയുടെ ബോക്സ് ഓഫീസ് കളക്ഷനിലും മികച്ച നേട്ടമുണ്ടാക്കാനാണ് സാധ്യതയെന്നാണ് റിപ്പോർട്ട്. ടർബോയ്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതും. കേരളത്തിൽ നിന്ന് ടർബോ നാല് കോടി രൂപയിലധികം റിലീസിന് നേടിയെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. സൗത്ത്‍വുഡാണ് ട്രാക്ക് ചെയ്‍ത കേരള കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. അന്തിമ കണക്കുകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. സംവിധാനം നിർവഹിക്കുന്നത് വൈശാഖും ചിത്രത്തിന്റെ […]

1 min read

ദേവനന്ദ ആദ്യമായി പിന്നണി ​ഗായികയാകുന്നു; ​’ഗു’വിലെ പുതിയ ​ഗാനം പുറത്ത്

നവാ​ഗതനായ മനു രാധാകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ​’ഗു’. ഹൊറർ ജോണറിൽ ഇറങ്ങിയ ഈ സിനിമയിൽ ബാലതാരം ദേവനന്ദയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹൊററിൽ തന്നെ അൽപം വ്യത്യസ്തത പിടിച്ച് ഇറങ്ങിയ ഈ ചിത്രത്തിലെ പുതിയൊരു ​ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. ദേവനന്ദയാണ് ​ഗാനം ആലപിക്കുന്നത് എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. ദേവനന്ദ ഒരു സിനിമയ്ക്ക് വേണ്ടി ആദ്യമായി പാടുന്ന ​ഗാനമായിരിക്കും ഇത്. ‘ചിങ്കാരിക്കാറ്റേ മടിച്ചിക്കാറ്റേ’ എന്ന് തുടങ്ങുന്ന ​ഗാനം കമ്പോസ് ചെയ്തിരിക്കുന്നത് സം​ഗീത സംവിധായകൻ ജോനാഥൻ […]

1 min read

നരേന്ദ്രമോദിയായി സ്ക്രീനിലെത്തുന്നത് സത്യരാജ്; പ്രധാനമന്ത്രിക്ക് വലിയ ബജറ്റിൽ ബയോപിക് ഒരുങ്ങുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതവും രാഷ്ട്രീയവും പ്രമേയമാക്കി പുതിയൊരു ചിത്രം കൂടി വെള്ളിത്തിരയിലെത്തുകയാണ്. ഇതിൽ നരേന്ദ്ര മോദിയായി സത്യരാജ് ആണ് വേഷമിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയാവുമെന്നും റിപ്പോർട്ടുകൾ വരുന്നു. സ്ഥിരീകരിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ചിത്രത്തിന്റെ മറ്റ് റിപ്പോർട്ടുകൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പുതിയ ചിത്രത്തില്ലെങ്കിലും ഗുജറാത്ത് കലാപത്തെ കുറിച്ചോ, മണിപ്പൂർ വംശഹത്യയെ കുറിച്ചോ […]

1 min read

ഇന്ത്യയിൽ ഒന്നാമത് മലയാളം?; ഞെട്ടിക്കുന്ന കളക്ഷനുമായി ​ഗില്ലിയും ആവേശവും

ഏപ്രിൽ മാസം ഇന്ത്യൻ ബോക്സ് ഓഫിസിനെ സംബന്ധിച്ചിടത്തോളം റക്കോർഡുകളൊന്നുമില്ലാത്ത സാധാരണ മാസമാണ്. ഇന്ത്യൻ ബോക്സ് ഓഫസിൽ 500 കോടിയിലധികം ഏപ്രിൽ മാസത്തിൽ നിന്ന് ആകെ കളക്ഷൻ നേടാനായില്ല. എങ്കിലും മലയാളത്തിന് അഭിമാനിക്കാവുന്നതാണ് ഏപ്രിലിലെ കളക്ഷൻ കണക്കുകൾ. ചരിത്രത്തിലാദ്യമായി ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനിൽ ഏപ്രിൽ മാസത്തെ കണക്കുകളിൽ മലയാള സിനിമ ഒന്നാമത് എത്തിയിരിക്കുകയാണ്. ഏപ്രിൽ റിലീസിൽ ഇന്ത്യയിൽ 457 കോടി രൂപയാണ് നേടാനായത്. എന്നാൽ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള റിലീസുകളിൽ ഇന്ത്യയിൽ ആകെ 3071 കോടി […]

1 min read

പള്ളിയിലെ കീബോർഡ് വായനക്കാരനിൽ നിന്ന് ഗുളികൻറെ അത്ഭുതലോകത്തേക്ക്!; ‘ഗു’ സിനിമയിൽ പ്രേക്ഷകരെ ഞെട്ടിച്ച ആ ശബ്‍ദങ്ങൾക്കും പാട്ടുകൾക്കും പിന്നിൽ ജോനാഥൻ ബ്രൂസ്

മലയാള സിനിമാ ലോകത്ത് വ്യത്യസ്തതയുടെ പാറ്റേൺ പിടിച്ചെത്തിയ സിനിമകളുടെ തുടർച്ചയായിരിക്കുകയാണ് മനു രാധാകൃഷ്ണൻ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ​’ഗു’. മലയാളത്തിൽ ഈ വർഷത്തെ രണ്ടാമത്തെ ഹൊറർ ചിത്രമെന്ന് വേണം ഇതിനെ പറയാൻ. ഹൊറർ ജോണറിലിറങ്ങിയ ഈ വർഷത്തെ ആദ്യത്തെ സിനിമ ‘ഭ്രമയു​ഗ’മായിരുന്നു. ഇപ്പോഴിതാ മണിയൻ പിള്ള രാജു പ്രൊഡക്ഷൻസിൻറെ ബാനറിൽ ​’ഗു’ എന്ന ചിത്രവും റിലീസ് ചെയ്തിരിക്കുകയാണ്. ഭയപ്പെടുത്തുന്നതും ഒപ്പം കൗതുകം ഉണർത്തുന്നതുമായ ഒട്ടേറെ ഘടകങ്ങൾ ചിത്രത്തിലുണ്ടെന്നാണ് തിയേറ്റർ ടോക്ക്. സിനിമയിലെ പശ്ചാത്തല സംഗീതവും പാട്ടുകളുമൊക്കെ പുതുമയുള്ളൊരു […]

1 min read

ചിലവ് ആറ് കോടി, നേടിയത് 40 കോടി; ഓസ്ലർ ഒടിടിയിൽ നിന്ന് ടെലിവിഷനിലേക്ക്

ജയറാം- മമ്മൂട്ടി ചിത്രം ഓസ്‌ലറിന്റെ ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റിനാണ് ടെലിവിഷൻ പ്രീമിയർ അവകാശം വിറ്റു പോയിരിക്കുന്നത്. ചിത്രം മെയ് 26 ഞായറാഴ്ച്ച വൈകുന്നേരം 6 മണിക്ക് സംപ്രേക്ഷണം ചെയ്യും. തിയറ്റററിലും ഒടിടിയിലും കാണാത്തവർക്കും കണ്ടവർക്ക് വീണ്ടും കാണാനുമുള്ള അവസരം ആണ് ഇതിലൂടെ ലഭിക്കാൻ പോകുന്നത്. ജനുവരി 11 ന് തിയറ്ററുകളിലെത്തിയ ചിത്രമാണ് ഓസ്‌ലർ. ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാള സിനിമയിൽ തിരിച്ചെത്തിയ ചിത്രത്തിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. മെഡിക്കൽ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ക്രൈ […]

1 min read

”എന്റെ കമ്പനിയാണെങ്കിലും എനിക്ക് പ്രതിഫലം വാങ്ങണം, അതിന് ഞാൻ ടാക്‌സും കൊടുക്കണം”: മമ്മൂട്ടിക്കമ്പനിയെക്കുറിച്ച് തുറന്ന് പറഞ്ഞ് താരം

‘നൻപകൽ നേരത്ത് മയക്കം’ എന്ന സിനിമയാണ് മമ്മൂട്ടിക്കമ്പനിയുടെ ആദ്യ ചിത്രം. അത് മുതൽ ‘ടർബോ’ വരെയുള്ള മമ്മൂട്ടി അഭിനയിച്ച ചിത്രങ്ങളെല്ലാം മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലാണ് ഒരുക്കിയത്. ഇപ്പോൾ സ്വന്തം നിർമ്മാണ കമ്പനിയിൽ നിന്നും മമ്മൂട്ടിക്ക് എന്താണ് ലാഭം ലഭിക്കുന്നത് എന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് നടൻ. ‘ടർബോ’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് താരം സംസാരിച്ചത്. ”മമ്മൂട്ടി കമ്പനിക്ക് പ്രതിഫലം തരാതിരിക്കാൻ കഴിയില്ല. അങ്ങനെയാണ് കണക്ക്. എന്റെ കമ്പനിയാണെങ്കിലും എനിക്ക് പ്രതിഫലം വാങ്ങണം. അതിന് ഞാൻ ടാക്‌സും […]