ഇന്ത്യയിൽ ഒന്നാമത് മലയാളം?; ഞെട്ടിക്കുന്ന കളക്ഷനുമായി ​ഗില്ലിയും ആവേശവും
1 min read

ഇന്ത്യയിൽ ഒന്നാമത് മലയാളം?; ഞെട്ടിക്കുന്ന കളക്ഷനുമായി ​ഗില്ലിയും ആവേശവും

പ്രിൽ മാസം ഇന്ത്യൻ ബോക്സ് ഓഫിസിനെ സംബന്ധിച്ചിടത്തോളം റക്കോർഡുകളൊന്നുമില്ലാത്ത സാധാരണ മാസമാണ്. ഇന്ത്യൻ ബോക്സ് ഓഫസിൽ 500 കോടിയിലധികം ഏപ്രിൽ മാസത്തിൽ നിന്ന് ആകെ കളക്ഷൻ നേടാനായില്ല. എങ്കിലും മലയാളത്തിന് അഭിമാനിക്കാവുന്നതാണ് ഏപ്രിലിലെ കളക്ഷൻ കണക്കുകൾ. ചരിത്രത്തിലാദ്യമായി ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷനിൽ ഏപ്രിൽ മാസത്തെ കണക്കുകളിൽ മലയാള സിനിമ ഒന്നാമത് എത്തിയിരിക്കുകയാണ്.

ഏപ്രിൽ റിലീസിൽ ഇന്ത്യയിൽ 457 കോടി രൂപയാണ് നേടാനായത്. എന്നാൽ ജനുവരി മുതൽ ഏപ്രിൽ വരെയുള്ള റിലീസുകളിൽ ഇന്ത്യയിൽ ആകെ 3071 കോടി രൂപയം നേടിയിരിക്കുന്നു. മലയാളത്തിൽ 2024ലെ നാലാമത്തെ 100 കോടി ചിത്രമായി മാറാൻ ഫഹദ് നായകനായ ആവേശത്തിനായിരുന്നു. പ്രേമലു, മഞ്ഞുമ്മൽ ബോയ്‍സ് തുടങ്ങിയ ചിത്രങ്ങൾക്ക് പുറമേ പൃഥ്വിരാജിന്റെ ആടുജീവിതവും 100 കോടി ക്ലബിൽ ഇടംനേടിയിരുന്നു.

ഏപ്രിൽ മാസത്തിൽ ഇന്ത്യയിൽ കൂടുതൽ കളക്ഷൻ നേടിയതും ഫഹദ് നായകനായ ആവേശമാണ്. കേരളത്തിനും പുറത്തും മലയാളത്തിൽ നിന്നുള്ള സിനിമകൾ മികച്ച പ്രതികരണം നേടുന്നുവെന്ന പ്രത്യേകതയുമുണ്ട്. റീ റിലീസായിട്ടും ഏപ്രിലിലെ കളക്ഷനിൽ ആറാം സ്ഥാനത്ത് എത്താൻ വിജയ്‍യുടെ ഗില്ലിക്ക് ആയിട്ടുണ്ട്. ഏപ്രിലിൽ ഗില്ലി ഇന്ത്യയിൽ 26 കോടി രൂപയാണ് നേടിയത്.

ജീത്തു മാധവനാണ് ആവേശത്തിന്റെ സംവിധായകൻ. ഫഹദ് നായനാകുന്ന ആവേശം എന്ന സിനിമയിൽ ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, റോഷൻ, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി ഉണ്ട്. ഛായാഗ്രാഹണം സമീർ താഹിറാണ് നിർവഹിച്ചത്. സംഗീതം സുഷിൻ ശ്യാമും.