നരേന്ദ്രമോദിയായി സ്ക്രീനിലെത്തുന്നത് സത്യരാജ്; പ്രധാനമന്ത്രിക്ക് വലിയ ബജറ്റിൽ ബയോപിക് ഒരുങ്ങുന്നു
1 min read

നരേന്ദ്രമോദിയായി സ്ക്രീനിലെത്തുന്നത് സത്യരാജ്; പ്രധാനമന്ത്രിക്ക് വലിയ ബജറ്റിൽ ബയോപിക് ഒരുങ്ങുന്നു

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതവും രാഷ്ട്രീയവും പ്രമേയമാക്കി പുതിയൊരു ചിത്രം കൂടി വെള്ളിത്തിരയിലെത്തുകയാണ്. ഇതിൽ നരേന്ദ്ര മോദിയായി സത്യരാജ് ആണ് വേഷമിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, ഇംഗ്ലീഷ് ഭാഷകളിലായി റിലീസ് ചെയ്യാൻ ഉദ്ദേശിക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബോളിവുഡിലെ പ്രമുഖ നിർമ്മാണ കമ്പനിയാവുമെന്നും റിപ്പോർട്ടുകൾ വരുന്നു. സ്ഥിരീകരിച്ച വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.

ചിത്രത്തിന്റെ മറ്റ് റിപ്പോർട്ടുകൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ പുതിയ ചിത്രത്തില്ലെങ്കിലും ഗുജറാത്ത് കലാപത്തെ കുറിച്ചോ, മണിപ്പൂർ വംശഹത്യയെ കുറിച്ചോ സിഎഎയെ കുറിച്ചോ പരാമർശമുണ്ടാവുമോ എന്നാണ് പ്രേക്ഷകർക്ക് അറിയേണ്ടത്. ഇതെല്ലാം മോദിയെ പ്രതിസ്ഥാനത്ത് നിർത്തുന്ന സംഭവങ്ങൾ ആയത് കൊണ്ട് നരേഷൻ എങ്ങനെയാകുമെന്ന് തീർച്ചയില്ല.

നേരത്തെ വിവേക് ഒബ്രോയ് പ്രധാനവേഷത്തിലെത്തിയ ‘പിഎം നരേന്ദ്രമോദി’ എന്ന ചിത്രം പുറത്തുവന്നിരുന്നു. വലിയ പ്രേക്ഷക പ്രശംസകൾ നേടാനായില്ലെങ്കിലും നിരൂപകരുടെ ഇടയിലും ചിത്രത്തിന് വലിയ ചലനമൊന്നും സൃഷ്ടിക്കാനിയില്ല. സത്യരാജ് നായകനായ പുതിയ ഈ ചിത്രം എങ്ങനെയാകുമെന്ന് ഇനി കണ്ടറിയാം.