08 Sep, 2024
1 min read

പ്രേക്ഷകരെ ആവേശത്തിലാക്കി ടർബോ; മേക്കിങ് വീഡിയോ കാണാം

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമായി തിയേറ്ററുകളിലെത്തിയ ടർബോ പ്രതീക്ഷിച്ചതിലും ഹിറ്റായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയുടെ ആക്ഷൻ ചിത്രമായിട്ടാണ് ടർബോ എത്തിയിരിക്കുന്നത്. 2024ൽ കേരളത്തിൽ നിന്നുള്ള റിലീസ് കളക്ഷനിൽ ടർബോ ഒന്നാമതായിരുന്നു. ടർബോയുടെ ക്ലൈമാക്സ് ഫൈറ്റ് രംഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. ആവേശം നിറയ്‍ക്കുന്ന ഒരു മേക്കിങ് വീഡിയോ ആണ് ഇപ്പോൾ‌ അണിയറക്കാർ പുറത്തുവിട്ടിരിക്കുന്നത്. മമ്മൂട്ടിയുടെ ടർബോ റിലീസിന് ആറ് കോടി രൂപയിലധികം നേടി 2024ൽ ഒന്നാമതെത്തിയിരുന്നു. പൃഥ്വിരാജ് നായകനായ ആടുജീവിതം 5.83 കോടി രൂപ നേടി കേരളത്തിൽ മൂന്നാമതുണ്ടെന്നാണ് കളക്ഷൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. […]

1 min read

പ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ വീണ്ടും മമ്മൂക്ക; ടർബോ മേക്കിങ് വീഡിയോ പുറത്ത്

വൈശാഖ് – മമ്മൂട്ടി കട്ടുകെട്ടിലൊരുങ്ങിയ ടർബോയാണ് ഇപ്പോൾ മലയാള സിനിമാലോകത്തെ ചർച്ചാ വിഷയം. പോക്കിരിരാജയ്ക്കും മധുരരാജയ്ക്കും ശേഷം വൈശാഖും മമ്മൂട്ടിയും വീണ്ടുമൊന്നിക്കുന്ന ചിത്രം എന്നതാണ് ടർബോയുടെ പ്രധാന സവിശേഷത. വൈശാഖ് ചിത്രങ്ങളിൽ എപ്പോഴും പ്രാധാന്യത്തോടെ കടന്നുവരാറുള്ളവയാണ് ആക്ഷൻ രംഗങ്ങൾ. ടർബോയും അതിൽ നിന്ന് വ്യത്യസ്തമല്ല. ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങളിൽ മമ്മൂട്ടി ഏറെ കൈയടി നേടുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിൻറെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒരു മിനിറ്റിൽ താഴെയുള്ള വീഡിയോയിൽ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണമുണ്ട്. വമ്പൻ […]