”അയാൾ നടിയെ കയറിപ്പിടിച്ചു, മമ്മൂക്കയ്ക്ക് ദേഷ്യം വന്നു, ആളെ ഇറക്കിവിട്ടു”; മോശം അനുഭവം വെളിപ്പെടുത്തി ടിനി ടോം
നടനും സ്റ്റേജ് പെർഫോമറുമായ ടിനി ടോം വിദേശ പര്യടനത്തിനിടെ തനിക്ക് നേരിട്ട ഒരു ദുരനുഭവം തുറന്ന് പറയുകയാണ്. സ്‌പോണ്‍സര്‍മാര്‍ വഴിയാണ് താരങ്ങള്‍ വിദേശത്ത് ഷോകള്‍ അവതരിപ്പിക്കാനായി പോകുന്നത്. എന്നാല്‍ വ്യാജ സ്‌പോണ്‍സര്‍മാര്‍ കാരണം ഒരുപാട് ദുരനുഭവങ്ങള്‍ വിദേശത്ത് പരിപാടി അവതരിപ്പിക്കാന്‍ പോകുമ്പോള്‍ നേരിടേണ്ടി വരാറുണ്ട് ഇവർക്ക്. ഒരിക്കല്‍ വിദേശത്തുള്ള ഒരു പരിപാടിക്കിടെ നടി ചഞ്ചലിനെ കയറിപ്പിടിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട് എന്നാണ് ടിനി ടോം പറയുന്നത്. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് ദുരനുഭവങ്ങള്‍ ടിനി ടോം പറഞ്ഞത്. […]
എഴുത്തുകാരൻ ടി പത്മനാഭവന്റെ ജീവിതം വെള്ളിത്തിരയിലേക്ക്
മലയാളത്തിലെ ഏറ്റവും മുതിർന്ന എഴുത്തുകാരിലൊരാളായ ടി. പത്മനാഭന്റെ ജീവിതകഥ സിനിമയാകുന്നു. തിരക്കഥാകൃത്തും നോവലിസ്റ്റുമായ സുസ്മേഷ് ചന്ത്രോത്ത് ആണ് ഇദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കുന്നത്. ടി. കെ പത്മിനി (1940 – 1969) എന്ന വിഖ്യാത മലയാളി ചിത്രകാരിയുടെ ജീവിതകഥ ‘പത്മിനി’ എന്ന പേരിൽ സിനിമയാക്കിയതും ഇദ്ദേഹം ആയിരുന്നു. നളിനകാന്തി എന്ന പേരിലാണ് ടി. പത്മനാഭന്റെ ജീവിതകഥ വെള്ളിത്തിരയിലെത്തുന്നത്. സുസ്‌മേഷ് ചന്ത്രോത്തിന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ ‘നളിനകാന്തി’യിൽ ടി. പത്മനാഭനൊപ്പം പ്രമുഖ ചലച്ചിത്രതാരം അനുമോൾ, രാമചന്ദ്രൻ, പത്മാവതി, കാർത്തിക് മണികണ്ഠൻ, […]
”ഡിപ്രഷൻ മരുന്ന് കഴിക്കുന്നൊരാൾ വിളിച്ച് എന്റെ പരിപാടി കാണുന്നത് ആശ്വാസമാണെന്ന് പറഞ്ഞപ്പോൾ സന്തോഷം തോന്നി”; മനസ് തുറന്ന് മുകേഷ്
മുകേഷിന്റെ തമാശകൾക്ക് ഒരു പ്രത്യേകതയുണ്ട്, നമ്മൾ ഏത് മോശം മാനസികാവസ്ഥയിൽ ആണെങ്കിലും അദ്ദേഹത്തിന്റെ തമാശകൾ കേട്ടാൽ മനസിന് ആശ്വാസം ലഭിക്കും. ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, കാക്കകുയിൽ തുടങ്ങിയ സിനിമകളെല്ലാം അതിന്റെ വലിയ ഉദാഹരണങ്ങളാണ്. സിനിമയ്ക്ക് പുറമേ തന്റെ യൂട്യൂബ് ചാനലിലൂടെയും അദ്ദേഹം പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. മുകേഷ് സ്പീക്കിങ് എന്ന ചാനലിൽ എല്ലാ വ്യാഴാഴ്ചയും താരം തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കാറുണ്ട്. അരമണിക്കൂർ ദൈർഘ്യമുള്ള വീഡിയോയിൽ അധിക കാലവും തന്റെ പഴയകാല സിനിമാനുഭവങ്ങളാണ് മുകേഷ് പങ്കുവയ്ക്കാറുള്ളത്. സരസവും […]
രൺജി പണിക്കർക്ക് വീണ്ടും വിലക്ക്; സിനിമകൾക്ക് സഹകരിക്കില്ലെന്ന് തിയേറ്റർ ഉടമകൾ
നടനും സംവിധായകനുമായ രൺജി പണിക്കരെ വീണ്ടും വിലക്കി തിയറ്റർ ഉടമകൾ. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമാണ വിതരണക്കമ്പനി കുടിശിക നൽകാനുണ്ടെന്ന കാരണത്താലാണ് അദ്ദേഹത്തെ വിലക്കിയിരിക്കുന്നത്. തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് ഇക്കാര്യം അറിയിച്ചു. കുടിശിക തീർക്കുന്നത് വരെ രൺജിയുടെ സിനിമകളുടെ സഹകരിക്കില്ലെന്നും തിയറ്റർ ഉടമകൾ വ്യക്തമാക്കി. കഴിഞ്ഞ ഏപ്രിൽ മാസവും രൺജി പണിക്കർക്കെതിരെ ഫിയോക് സംഘടന വിലക്ക് ഏർപ്പെടുത്തിയിരുന്നു. രൺജി പണിക്കര്‍ അഭിനയിച്ചതോ മറ്റ് ഏതെങ്കിലും തരത്തില്‍ പങ്കാളി ആയിട്ടുളളതോ ആയ ചിത്രങ്ങളോട് അടക്കമാണ് തിയറ്റര്‍ ഉടമകളുടെ […]
”മരങ്ങൾക്ക് പിറകിലാണ് വസ്ത്രം മാറിയിരുന്നത്, ടോയ്ലറ്റ് ഉണ്ടായിരുന്നില്ല”; തുടക്കത്തിൽ നേരിട്ട ലിംഗവിവേചനം ചൂണ്ടിക്കാട്ടി ദിയ മിർസ
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായിരുന്ന ദിയാ മിർസ താൻ നേരിട്ട മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. മിസ് ഇന്ത്യ പട്ടം സ്വന്തമാക്കിയതിന് ശേഷമാണ് ദിയ ചലച്ചിത്രരംഗത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. 2001-ൽ രഹ്നാ ഹേ തേരേ ദിൽ മേം എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. താൻ സിനിമാജീവിതം തുടങ്ങിയ സമയത്ത് സ്ത്രീകൾക്ക് നൽകേണ്ട അടിസ്ഥാന സൗകര്യങ്ങൾപോലും ചില സെറ്റുകളിൽ നിന്നും ലഭിച്ചില്ലെന്ന് പറയുകയാണ് ദിയ. ബിബിസി ഹിന്ദിക്ക് നൽകിയഅഭിമുഖത്തിലാണ് ദിയ മനസ് തുറന്നത്. വസ്ത്രം […]
നടി ലെനയെക്കൊണ്ട് കുട്ടികൾക്ക് ക്ലാസെടുപ്പിക്കണം, അവർക്ക് വട്ടാണെന്ന് പറയുന്നവരുടെയാണ് കിളി പോയത്; സുരേഷ് ഗോപി
ഈയിടെ നടി ലെന ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലെ ചില ഭാഗങ്ങളുടെ പേരിൽ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ലെനയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന രീതിയിലായിരുന്നു ഭൂരിഭാഗം പരിഹാസവും. ഇപ്പോൾ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയപ്രവർത്തകനും നടനുമായ സുരേഷ് ഗോപി. ലെനയ്ക്ക് വട്ടാണെന്ന് പറയുന്ന ആളുകൾക്കാണ് യഥാർത്ഥത്തിൽ മനോനില തെറ്റിയിരിക്കുന്നതെന്നാണ് സുരേഷ് ഗോപി പറയുന്നത്. വലിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ സഹിക്കില്ലെന്നും ഇത്തരം വിമർശനങ്ങൾ അസൂയകൊണ്ടാണെന്നും താരം അഭിപ്രായപ്പെട്ടു. പ്രജ്യോതി നികേതൻ കോളജിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. […]
‘മുബി ഗോ’യില്‍ ഫിലിം ഓഫ് ദി വീക്ക് ആയി കാതല്‍ ദി കോർ; മലയാള സിനിമയ്ക്കിത് അപൂര്‍വ്വ നേട്ടം
പ്രശസ്ത സ്ട്രീമിംഗ് പ്ലാറ്റ്ഫോം ആയ മുബിയുടെ തിയറ്റര്‍ വാച്ചിംഗ് സര്‍വ്വീസ് ആയ മുബി ഗോയില്‍ മലയാള ചിത്രം കാതല്‍ ദി കോര്‍. തങ്ങളുടെ പ്രീമിയം സബ്സ്ക്രൈബേഴ്സിന് ആഴ്ചതോറും തെരഞ്ഞെടുക്കുന്ന ഒരു പ്രധാന ചിത്രം തിയറ്ററുകളില്‍ തന്നെ പോയി കാണാന്‍ അവസരമൊരുക്കുന്ന സേവനമാണ് മുബി ഗോ. ഇതിൽ ജിയോ ബേബിയുടെ കാതൽ തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മമ്മൂട്ടിയും ജ്യോതികയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ഈ ചിത്രം ഫിലിം ഓഫ് ദി വീക്ക് ആയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഒരു മലയാളചിത്രം മുബി ഗോയിലൂടെ അവതരിപ്പിക്കപ്പെടുന്നത് ഇതാദ്യമാണ്. […]
”45 വർഷം മുൻപ് വിജയ്നെ സ്കൂളിൽ ചേർത്തി, അന്ന് മുതൽ ഇന്നു വരെ മതം ഇന്ത്യൻ”; വെളിപ്പെടുത്തലുമായി ചന്ദ്രശേഖർ
ഇന്ത്യയിലെ തന്നെ മികച്ച നടന്മാരുടെ പട്ടികയിൽ പെടുത്താവുന്ന വളരെയേറെ ആരാധകരുടെ നടനാണ് വിജയ്. തുടക്ക കാലത്ത് ഒരുപാട് വിമർശനങ്ങൾ നേരിട്ടുവെങ്കിലും വിമർശിച്ചവരെ കൊണ്ടുതന്നെ കയ്യടിപ്പിച്ച വിജയ്ക്ക് കേരളത്തിൽ അടക്കം വൻ ആരാധകരാണുള്ളത്. അതുകൊണ്ട് തന്നെ താരത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് വരുന്ന വിവരങ്ങൾ അറിയാൻ കൗതുകവും ആവേശവും പ്രേക്ഷകരിൽ ഉണ്ടാകാറുണ്ട്. ഇപ്പോൾ വിജയിയെ കുറിച്ച് നടന്റെ അച്ഛനും നിർമതാവും ആയ എസ് എ ചന്ദ്രശേഖർ പറഞ്ഞ വാക്കുകൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുകയാണ്. വിജയിയുടെ സർട്ടിഫിക്കറ്റിൽ മതമില്ലെന്നും ആ കോളത്തിൽ […]
മുതൽമുടക്ക് അഞ്ച് കോടിയിലും താഴെ; പത്ത് കോടി കളക്ഷനുമായി കാതൽ ദി കോർ
വളരെ കുറഞ്ഞ ബജറ്റിലെത്തി ലാഭം കൊയ്യുകയാണ് മമ്മൂട്ടി ചിത്രം ‘കാതൽ’ ദി കോർ. ഏകദേശം അഞ്ച് കോടിക്കു താഴെ മാത്രം മുതൽമുടക്കുള്ള ഈ ചിത്രത്തിന്റെ ആഗോള കലക്‌ഷൻ പത്തുകോടി പിന്നിട്ടു എന്നത് അതിശയിപ്പിക്കുന്ന വാർത്തയാണ്. കേരളത്തിൽ നിന്നും മാത്രം ചിത്രം 7.5 കോടി നേടിയതായി റിപ്പോർട്ടുകളുണ്ട്. ആദ്യം ചുരുക്കം ചില തിയറ്ററുകളില്‍ മാത്രം റിലീസിനെത്തിയ ചിത്രം രണ്ടാം വാരം പിന്നിടുമ്പോൾ 150നു മുകളിൽ തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. യുകെ, ജർമനി, ഫ്രാൻസ്, നോർവേ, ബെൽജിയം എന്നിവിടങ്ങളിലും ചിത്രം […]
”ലീലയിൽ ഞാൻ സംതൃപ്തനല്ല”; സിനിമയാക്കേണ്ടിയിരുന്നില്ലെന്ന് തുറന്ന് പറഞ്ഞ് ഉണ്ണി ആർ
ലീല സിനിമയുടെ തിരക്കഥ താൻ എഴുതാൻ പാടില്ലായിരുന്നെന്ന് എഴുത്തുകാരൻ ഉണ്ണി മുകുന്ദൻ. കഥ സിനിമയാക്കിയതിൽ പാളിച്ചകൾ സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവൽ രണ്ടാം ദിനത്തിൽ നടന്ന ‘കഥകൾകൊണ്ട് മാത്രം’ എന്ന സെക്ഷനിൽ പങ്കെടുക്കവെ മനസ് തുറന്നു. കഥകൾ സിനിമയാക്കുമ്പോൾ ആത്മാവ് ചോർന്നുപോകുമെന്ന് തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിനോട് പ്രതികരിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. “ലീല കഥ തന്നെയായിരുന്നു നല്ലത്. പാളിപ്പോയതാണ്. അത് ഞാൻ എഴുതാൻ പാടില്ലായിരുന്നു. ലീല സിനിമയെന്ന നിലയ്ക്ക് ഞാൻ ഒട്ടും തൃപ്തനല്ല. ആ കഥ തൊടാതിരിക്കുന്നതായിരുന്നു […]