07 May, 2024
1 min read

നടി ലെനയെക്കൊണ്ട് കുട്ടികൾക്ക് ക്ലാസെടുപ്പിക്കണം, അവർക്ക് വട്ടാണെന്ന് പറയുന്നവരുടെയാണ് കിളി പോയത്; സുരേഷ് ​ഗോപി

ഈയിടെ നടി ലെന ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലെ ചില ഭാ​ഗങ്ങളുടെ പേരിൽ പരിഹാസങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. ലെനയ്ക്ക് മാനസിക പ്രശ്നമുണ്ടെന്ന രീതിയിലായിരുന്നു ഭൂരിഭാ​ഗം പരിഹാസവും. ഇപ്പോൾ താരത്തിന് പിന്തുണ പ്രഖ്യാപിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയപ്രവർത്തകനും നടനുമായ സുരേഷ് ​ഗോപി. ലെനയ്ക്ക് വട്ടാണെന്ന് പറയുന്ന ആളുകൾക്കാണ് യഥാർത്ഥത്തിൽ മനോനില തെറ്റിയിരിക്കുന്നതെന്നാണ് സുരേഷ് ​ഗോപി പറയുന്നത്. വലിയ കാര്യങ്ങൾ സംസാരിക്കുമ്പോൾ സഹിക്കില്ലെന്നും ഇത്തരം വിമർശനങ്ങൾ അസൂയകൊണ്ടാണെന്നും താരം അഭിപ്രായപ്പെട്ടു. പ്രജ്യോതി നികേതൻ കോളജിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. […]