22 Jan, 2025
1 min read

അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായുടെയും വിവാഹമോചനം; ​ഗോസിപ്പുകൾക്ക് മറുപടി നൽകി താരങ്ങൾ

അഭിഷേക് ബച്ചൻ–ഐശ്വര്യ റായി വിവാഹമോചന വാർത്തയാണ് ഇപ്പോൾ ബോളിവുഡ് ഗോസിപ്പ് കോളങ്ങളിൽ നിറയുന്നത്. എന്നാൽ ഇത്തരത്തിലുള്ള എല്ലാ ഊഹാപോഹങ്ങൾക്കും മറുപടി നൽകുന്ന പ്രകടനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് താരദമ്പതികൾ. നെറ്റ്ഫ്ലിക്സിന്റെ പുതിയ ചിത്രമായ ദി ആർച്ചീസിന്റെ സ്പെഷൽ പ്രിമിയറിന് കുടുംബസമേതമാണ് അഭിഷേകും ഐശ്വര്യയും എത്തിയത്. അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ നന്ദയുടെ മകൻ അഗസ്ത്യ നന്ദയും ഈ ചിത്രത്തിലെ പ്രധാന താരങ്ങളിലൊരാളാണ്. അമിതാഭ് ബച്ചൻ, ജയ ബച്ചൻ, ശ്വേത നന്ദ, നവ്യ നവേലി, ഐശ്വര്യ റായി, അഭിഷേക്, ആരാധ്യ […]

1 min read

രൂക്ഷവിമർശനങ്ങൾക്കിടയിലും ബോക്സ് ഓഫിസിൽ കുതിച്ചുയർന്ന് അനിമൽ; ഇതുവരെ നേടിയത്…

രണ്‍ബീര്‍ കപൂര്‍ പ്രധാന വേഷത്തിലെത്തുന്ന ബോളിവുഡ് ചിത്രം ‘അനിമല്‍’ കണ്ടന്റിലെ വയലൻസിന്റെ പേരിൽ രൂക്ഷവിമർശനത്തിനിരയായിരിക്കുകയാണ്. അതേസമയം ഈ സിനിമ ബോക്സ് ഓഫിസില്‍ ഗംഭീരവിജയം നേടി കൊണ്ടിരിക്കുന്നു. ‍‍‍‍ചിത്രത്തിന്റെ ഉള്ളടക്കത്തെ വിമര്‍ശിച്ച് ഒട്ടേറെയാളുകളാണ് രംഗത്ത് വന്നിരിക്കുന്നത്. രണ്‍ബീര്‍ കപൂറിന്റെ പ്രകടനത്തേക്കുറിച്ച് നല്ല അഭിപ്രായം പറയുമ്പോള്‍ മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത് ചിത്രത്തിലെ കടുത്ത സ്ത്രീവിരുദ്ധതയാണ്. രശ്മിക മന്ദാനയാണ് നായികയായെത്തുന്നത്. ‘അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗയാണ് ‘അനിമലി’ന്റെ സംവിധായകന്‍. വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ […]

1 min read

”ആറ് വർഷമായി അശ്ലീല ഫോട്ടോ പ്രചരണം, എനിക്ക് മാത്രം എന്തുകൊണ്ട് നീതി കിട്ടുന്നില്ല?”; നടി പ്രവീണ

നടികളുടെ ഫോട്ടോകൾ എടുത്ത് മോർഫ് ചെയ്യുന്ന മോശം പ്രവണത സൈബർ ലോകത്ത് പതിവാണ്. ചില താരങ്ങൾ പരാതി കൊടുക്കാറുണ്ടെങ്കിലും ഇതുവരെയായിട്ടും ഇക്കാര്യത്തിൽ വലിയ മാറ്റമൊന്നും സംഭവിക്കാറില്ല. പ്രതികൾ പലയിടത്തായി അദൃശ്യരായി തുടരുകയാണ്. എന്നാൽ നടി പ്രവീണയുടെ കാര്യത്തിൽ പ്രതിയെ നീതിപീഠം ഒരുതവണ ശിക്ഷിച്ചതാണ്. പക്ഷേ അയാൾ ഇപ്പോഴും താരത്തിനെയും കുടുംബത്തെയും വേട്ടയാടുന്നു. കഴിഞ്ഞ ആറ് വർഷമായി പ്രവീണ ഇത് സഹിക്കുന്നു. തന്റെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തിൽ വിട്ടയച്ചെന്നും കുറ്റകൃത്യം […]

1 min read

”എനിക്ക് ആടുജീവിതത്തിന്റെ ഭാ​ഗമാകാൻ കഴിയാത്തതിനാൽ ടീമിനോട് അസൂയയാണ്”; ശ്രദ്ധേയമായി ബോളിവുഡ് താരത്തിന്റെ ട്വീറ്റ്

ബെന്യാമിന്റെ ആടുജീവിതം വായിക്കാത്ത മലയാളികൾ കുറവായിരിക്കും. നജീബിന്റെ അവസ്ഥകൾ തന്റേതായി കണ്ട് കരയാത്തവർ ഉണ്ടാകില്ല. ആടുജീവിതം സിനിമയാകുമ്പോഴും പ്രേക്ഷകർക്ക് ഇതിലും ആകാംക്ഷയാണ്. കാരണം ഇതിന്റെ സംവിധായകൻ ബ്ലെസിയാണ്, അഭിനയിക്കുന്നത് പൃഥ്വിരാജും. ഇതിൽ കൂടുതൽ വേറെന്ത് വേണം. ഈ അവസരത്തിൽ സിനിമയെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ അനുപം ഖേർ. ആടുജീവിതത്തിന്റെ റിലീസ് വിവരം അറിയിച്ചു കൊണ്ടുള്ള വീഡിയോയ്ക്ക് ഒപ്പമാണ് അനുപം ഖേറിന്റെ ട്വീറ്റ്. ബ്ലെസി രാജ്യത്തെ തന്നെ മികച്ച സംവിധായകൻ ആണെന്ന് പറഞ്ഞ അനുപം ആടുജീവിതത്തിന് […]

1 min read

മലയാളത്തിലേക്ക് കോടികളിറക്കി ഒടിടിക്കാർ; കേരളത്തിൽ വരാൻ പോകുന്നത് വെബ് സീരീസ് കാലം

മലയാളം വെബ്സീരീസുകളുടെ നിർമാണത്തിനായി കോടികളിറക്കാൻ ഒരുങ്ങുകയാണ് വിവിധ ഒടിടി പ്ലാറ്റ്ഫോമുകൾ. കേരളത്തിൽ നിന്നുള്ള പ്രമേയങ്ങൾക്ക് ലോകമെങ്ങും പ്രേക്ഷകർ വർധിച്ചതോടെയാണ് ഒടിടി പ്ലാറ്റ്ഫോമുകൾ ഇവിടെ ഇൻവെസ്റ്റ് ചെയ്യാൻ തയാറാകുന്നത്. ഏതാണ്ട് 100 കോടിയിലധികം രൂപയാണ് ഒ.ടി.ടി. പ്ലാറ്റ്ഫോമുകൾ ഇതിനായി മുടക്കുന്നത്. മുൻനിര സംവിധായകരും താരങ്ങളും വെബ്സീരീസുകൾക്ക് പിറകെയാണിപ്പോൾ. അതുകൊണ്ട് തന്നെ സീരീസുകൾക്കിവിടെ വലിയ സ്വീകാര്യത ലഭിക്കുമെന്ന് ഉറപ്പിക്കാം. ഡിസ്‌നി ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ളിക്സ്, ആമസോൺ പ്രൈം, സോണി ലിവ് എന്നിവയെല്ലാം വൻതോതിൽ പണം മുടക്കിത്തുടങ്ങിക്കഴിഞ്ഞു. ഡിസ്‌നി ഹോട്ട്സ്റ്റാറാണ് മുൻപന്തിയിൽ. ഇവരുടെ […]

1 min read

അഭിഭാഷകരായി മോഹൻലാലും പ്രിയാമണിയും; ജീത്തു ജോസഫ് ചിത്രത്തിന്റെ മൂന്നാമത് പോസ്റ്റർ പുറത്ത്

മോഹൻലാലും പ്രിയാമണിയും പ്രധാനവേഷങ്ങളിലെത്തുന്ന നേര് എന്ന ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്റർ റിലീസ് ചെയ്തു. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ അഭിഭാഷകനായാണ് മോഹൻലാൽ അഭിനയിക്കുന്നത്. കഴിഞ്ഞ രണ്ടു പോസ്റ്റുറുകളും മോഹൻലാലിൻ്റേതു മാത്രമായിരുന്നുവെങ്കിൽ ഇക്കുറി പ്രിയാമണി, അനശ്വരാ രാജൻ എന്നിവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന അഭിനേതാക്കളാണിവർ. കോർട്ട് റൂം ഡ്രാമയായി അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാലിനൊപ്പം പ്രിയാമണിയും അഭിഭാഷകരയായിട്ടാണ് അഭിനയിക്കുന്നത്. പ്രേക്ഷകരെ ഉദ്വേഗത്തിൻ്റെ മുൾമുനയിലേറ്റിക്കൊണ്ടാണ് നേര് ജീത്തു ജോസഫ് സമ്മാനിക്കുന്നത്. വർണ്ണപ്പകിട്ടും, ആരവങ്ങളുമില്ലാതെ […]

1 min read

”അച്ഛൻ ​ഗേ ആണല്ലേയെന്ന് മകൻ ചോദിച്ചു, മമ്മൂക്ക ചെയ്തു പിന്നെ എനിക്ക് ചെയ്താലെന്താ?”; സുധി കോഴിക്കോട്

മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കും ഇതുപോലെയൊരു പ്രമേയം ചർച്ച ചെയ്യുന്നൊരു സിനിമയ്ക്ക് ഇത്രയ്ക്കും സ്വീകാര്യത ലഭിക്കുന്നത്. മമ്മൂട്ടിയുടെ മാസ്റ്റർ പീസ് അഭിനയമാണ് കാതലിൽ കാണാൻ കഴിഞ്ഞതെന്നും പലരും അഭിപ്രായപ്പെടുന്നു. ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ജ്യോതികയാണ് നായിക. അതേസമയം സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്ന മറ്റൊരു താരം സുധി കോഴിക്കോടാണ്. കാതലില്‍ സുധി അവതരിപ്പിച്ച തങ്കന്‍ പ്രേക്ഷകരുടെ ഉള്ള് തൊടുകയാണ്. ഒന്നുകില്‍ ഒരു ചരിത്രം അല്ലെങ്കില്‍ ഒരു വിവാദം എന്ന് പ്രതീക്ഷിച്ചാണ് […]

1 min read

ചെന്നൈ പ്രളയം; പത്ത് ലക്ഷം രൂപ പ്രഖ്യാപിച്ച് സൂര്യയും കാർത്തിയും

തീവ്രമായ മഴയിലും വെള്ളപ്പൊക്കത്തിലും വലയുകയാണ് ചെന്നൈ ന​ഗരവാസികൾ. പലയിടത്തും വെള്ളം കയറി, ആളുകൾ ക്യാംപിലും മറ്റുമാണ് കഴിയുന്നത്. ഇതിനിടെ ചെന്നൈയിലും സമീപ പ്രദേശങ്ങളിലുമുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി തുടക്കമെന്ന നിലയില്‍ 10 ലക്ഷം സഹായധനം പ്രഖ്യാപിച്ചിരിക്കുകയാണ് നടന്മാരായ സൂര്യയും കാര്‍ത്തിയും. വെള്ളപ്പൊക്കം രൂക്ഷമായ കാഞ്ചീപുരം, ചെങ്കല്‍പേട്ട്, തിരുവള്ളൂര്‍ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് ഈ തുക. ഇരുവരുടെയും ആരാധക സംഘങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. പ്രളയത്തില്‍ ചെന്നൈ കോര്‍പറേഷന്‍ വേണ്ട രീതിയില്‍ ഇടപെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നടന്‍ വിശാല്‍ രംഗത്തെത്തിയിരുന്നു. “പ്രിയപ്പെട്ട […]

1 min read

ഇത്തവണത്തെ ഐഎഫ്എഫ്കെയിൽ സ്ത്രീകളുടെ എട്ട് സിനിമകൾ മാറ്റുരയ്ക്കുന്നു

ഇരുപത്തിയെട്ടാമത് ഐഎഫ്എഫ്കെയിൽ ഫീമെയ്ൽ ഗേസ്(female gaze) എന്ന വിഭാഗത്തിൽ ചർച്ച ചെയ്യുന്നത് ജെൻഡർ സ്ത്രീ എന്നത് ആയത് കൊണ്ട് മാത്രം കഷ്ടപ്പാടനുഭവിക്കുന്ന വിഭാ​ഗങ്ങളെക്കുറിച്ചാണ്. ഇത്തരത്തിലുള്ള വിഷയങ്ങൾ ഈ സ്പേസിൽ ചർച്ച ചെയ്യപ്പെടും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സ്ത്രീകൾ സംവിധാനം ചെയ്ത എട്ട് ചിത്രങ്ങളാണ് ഇത്തവണ മേളയിൽ സ്ത്രീ നോട്ടമെന്ന വിഭാഗത്തിൽ പ്രദർശനത്തിനെത്തുന്നത്. മലേഷ്യൻ ഹൊറർ ചിത്രം ‘ടൈഗർ സ്‌ട്രൈപ്‌സ്’, മലയാളിയായ നതാലിയ ശ്യാം ഒരുക്കിയ നിമിഷ സജയൻ പ്രധാന കഥാപാത്രമായെത്തുന്ന ‘ഫൂട്ട് പ്രിൻറ്സ് ഓഫ് വാട്ടർ’, […]

1 min read

മലയാളികളെ മുൾമുനയിൽ നിർത്താൻ മിഥുൻ മാനുവൽ തോമസ് വീണ്ടുമെത്തുന്നു; അബ്രഹാം ഓസ്ലർ ജനുവരി 11ന് തീയേറ്ററുകളിൽ

മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ എബ്രഹാം ഓസ്‍ലര്‍ റിലീസിനൊരുങ്ങുന്നു. ജയറാം നായകനായ ഓസ്ലർ ക്രിസ്തുമസിന് തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിച്ചിച്ചുരുന്നത്. പക്ഷേ അത് നീട്ടി അടുത്ത വർഷമാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. 2024 ജനുവരി 11 നാണ് വേൾഡ് വൈഡ് റിലീസ് ആയി ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷകർ അമിത പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം ജയറാം നായകനായെത്തുമ്പോൾ, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാന സിനിമയായി അബ്രഹാം ഓസ്‍ലര്‍ […]