22 Jan, 2025
1 min read

58ാം ജൻമദിനത്തിൽ നടൻ ജയറാമിന് ആശംസകളുമായി മമ്മൂട്ടി

മലയാളികളുടെ ജനപ്രിയ താരം ജയറാമിന്റെ 58ാം പിറന്നാളായിരുന്നു ഇന്നലെ. താരത്തിന് ആശംസകളുമായി സമൂഹമാധ്യമങ്ങളിൽ സൂപ്പർതാരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് എത്തിയത്. മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയും ജയറാമിന് പിറന്നാൾ ആശംസകൾ അറിയിച്ചു. ജയറാമിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ആശംസ. പ്രിയപ്പെട്ട ജയറാമിന് പിറന്നാൾ ആശംസകൾ, മികച്ച വർഷമായിരിക്കട്ടെ- എന്നായിരുന്നു മമ്മൂട്ടി ഫേസ്ബുക്കിൽ കുറിച്ചത്. ജയറാമിന്റെ ഭാര്യയും നടിയുമായ പാർവതിയും പിറന്നാൾ ആശംസകൾ കുറിച്ചു. എന്റെ പ്രപഞ്ചത്തിന് പിറന്നാൾ ആശംസകൾ എന്നാണ് സോഷ്യൽ മീഡിയയിൽ പാർവ്വതി എഴുതിയത്. മകൻ കാളിദാസ് ജയറാമും […]

1 min read

മമ്മൂട്ടിയുടെ കാതൽ കാണാൻ തിക്കും തിരക്കും; ഡെലി​ഗേറ്റുകളും സംഘാടകരും തമ്മിൽ വൻ തർക്കം

മമ്മൂട്ടി – ജിയോ ബേബി ചിത്രം ‘കാതൽ ദി കോർ’ തിയേറ്ററുകളിൽ വൻ വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെ തിരുവനന്തപുരത്ത് ഐഎഫ്എഫ്കെയിൽ ‘മലയാളം സിനിമ ടുഡേ’ എന്ന വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രത്തിന്റെ റിസർവേഷൻ ടിക്കറ്റുകൾ വളരെ പെട്ടെന്നായിരുന്നു ബുക്ക് ചെയ്തുപോയത്. അതേസമയം റിസർവേഷൻ ഇല്ലാത്ത 30 ശതമാനം സീറ്റുകളിലേക്ക് ആയിരക്കണക്കിന് ഡെലിഗേറ്റുകളാണ് തിയേറ്ററുകൾക്ക് മുൻപിൽ എത്തിയത്. അതുകൊണ്ട് തന്നെ വൻ തിരക്കാണ് ആദ്യ പ്രദർശനത്തിന് മുൻപെ ഉണ്ടായത്. കൂടാതെ സീറ്റ് ലഭിക്കാത്ത പ്രതിനിധികളും സംഘാടകരുമായി വാക്കുതർക്കമുണ്ടായി. ക്യൂ നിന്നവരിൽ […]

1 min read

വ്യത്യസ്തമായ പ്രമേയങ്ങളും കഥാപാത്രങ്ങളും മാത്രം തിരഞ്ഞെടുക്കുന്ന മമ്മൂക്ക; ബോക്സ് ഓഫിസ് ഹിറ്റായ പത്ത് സിനിമകൾ

ഈയിടെയായി മെ​ഗാസ്റ്റാർ മമ്മൂട്ടിയുടെ സിനിമകൾക്കെല്ലാം പൊതുവെയുളള പ്രത്യേകതയായി കാണുന്നത് വ്യത്യസ്തതയാണ്. ഓരോ സിനിമകളും കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. മൊത്തത്തിൽ ഇപ്പോൾ മലയാളസിനിമയിലെ ബോക്സ് ഓഫിസ് കളക്ഷനുകൾ ഉയർന്ന് നിൽക്കുകയാണ്. സൂപ്പർ താര ചിത്രങ്ങൾ മുതൽ നവാ​ഗത സിനിമകൾ വരെ കേരള ബോക്സ് ഓഫീസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുകയാണ്. ആർഡിഎക്സ്, രോമാഞ്ചം, 2028, കണ്ണൂർ സ്ക്വാഡ് തുടങ്ങിയവ സമീപകാലത്തെ ഏതാനും ഉദാഹരങ്ങൾ മാത്രം. ഈ അവസരത്തിൽ പകർന്നാട്ടങ്ങളിൽ വ്യത്യസ്ത തേടുന്ന മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത സിനിമകളുടെ […]

1 min read

‘നമ്മൾ ഈ കേസ് ജയിക്കില്ല അല്ലേ, സർ..’; അഡ്വ.വിജയമോഹനായി മോഹൻലാൽ, ആകാംക്ഷയുണർത്തി ‘നേര്’ ട്രെയിലർ

വർഷങ്ങളായി പ്രാക്ടീസ് പോലും ചെയ്യാത്തൊരു അഭിഭാഷകൻ. ഒരു പ്രത്യേക സാഹചര്യത്തിൽ അയാളൊരു കേസ് ഏറ്റെടുക്കുന്നതും തുടർന്ന് നടക്കുന്ന ഉദ്വേഗജനകമായ സംഭവങ്ങളുമായി തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ് ‘നേര്’ എന്ന ചിത്രം. പതിഞ്ഞ താളത്തിൽ തുടങ്ങി ഒരു കനൽ തീനാളമായി ആളിക്കത്തുന്ന രീതിയിലൊരുക്കിയിരിക്കുന്ന ‘നേരി’ന്‍റെ ട്രെയിലർ സോഷ്യൽമീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. അഡ്വ.വിജയമോഹൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഈ മാസം 21നാണ് സിനിമയുടെ തിയേറ്റർ റിലീസ്. പ്രേക്ഷകരേവരും ഏറ്റെടുത്ത ‘ദൃശ്യം’, ‘ദൃശ്യം 2′, ’12ത് മാൻ’ എന്നീ സിനിമകള്‍ക്ക് […]

1 min read

”ഇത്രയും പെൺകുട്ടികളെ വെച്ച് എന്ത് ചെയ്യുമെന്ന് ചോദിച്ച് പുച്ഛിച്ചു, എന്റെ പെൺമക്കൾ എന്റെ അഭിമാനമാണ്”; സിന്ധു കൃഷ്ണകുമാർ

നടൻ കൃഷ്ണകുമാറും കുടുംബവും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. ഇവരുടെ ചെറിയ ഓരോ വിശേഷവും സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുമുണ്ട്. യൂട്യൂബ്, ഇൻസ്റ്റ​ഗ്രാം വീഡിയോകളും റീൽസുകളുമെല്ലാമായി നാല് പെൺമക്കളും തിരക്കിലാണ്. കൃഷ്ണകുമാറിന്റെ ഭാ​ര്യയും നടിയുമായ സിന്ധു കൃഷ്ണകുമാറാണ് മക്കൾക്ക് റീൽസ് ചെയ്യാനുള്ള വീഡിയോ പലതും എടുത്ത് കൊടുക്കുന്നത്. സ്‌കൂളിൽ പഠിക്കുന്ന സമയം മുതലേ തനിക്ക് ഫിലിം മേക്കിങ് ഇഷ്ടമായിരുന്നുവെന്നാണ് സിന്ധു പറയുന്നത്. മക്കളിൽ ഓസിക്ക് ഷൂട്ട് ചെയ്തുകൊടുക്കാൻ ആണ് ഏറ്റവും ഇഷ്ടമെന്നും യൂട്യൂബിൽ ഇടുന്ന വീഡിയോസിന്റെ എല്ലാ പ്രോസസിംഗും താൻ തനിയെ […]

1 min read

”ഇക്കാര്യത്തി‌ൽ എനിക്ക് കമ്പനിയുണ്ട്, ആരോ നിർബന്ധിച്ച് കൊണ്ടിരുത്തിയ പോലെയാണ് ഞാനും അപ്പുവും”: ധ്യാൻ ശ്രീനിവാസൻ

പ്രണവ് മോഹൻലാലിനെ കേന്ദ്രകഥാപാത്രമാക്കി വിനീത് ശ്രീനാവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് വർഷങ്ങൾക്ക് ശേഷം. ഹൃദയം എന്ന ചിത്രത്തിലായിരുന്നു ഇരുവരും നേരത്തെ ഒന്നിച്ചെത്തിയത്. ഈ സിനിമയിൽ വിനീതിന്റെ സഹോദരനായ ധ്യാൻ ശ്രീനിവാസനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോൾ പ്രണവുമായി ഒന്നിച്ച് അഭിനയിച്ചതിന്റെ അനുഭവം പങ്കുവച്ചിരിക്കുകയാണ് ധ്യാൻ. താനും പ്രണവും ആരോ നിർബന്ധിച്ച് കൊണ്ടുവന്നിരുത്തിയതുപോലെയാണ് എന്നാണ് ധ്യാൻ ഒറ്റ വാക്കിൽ പറഞ്ഞത്. ”എനിക്ക് അഭിനയത്തോട് വലിയ പാഷന്‍ ഇല്ലാത്തിടത്തോളം അങ്ങ് ചെയ്തു പോകുന്നു എന്നേയുള്ളൂ. ഞാനും അപ്പുവും അഭിനയിക്കുന്ന […]

1 min read

‘ആരാണീ ​ഗീതുമോഹൻദാസ്..?’: ടോക്സിക് പ്രഖ്യാപിച്ചതിന് പിന്നാലെ ആളുകൾ ​ഗൂ​ഗിളിൽ ഏറ്റവും അധികം ചോദിച്ച ചോദ്യമിതാണ്…

യാഷ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ടോക്സിക് പ്രഖ്യാപിച്ചതിന് പിന്നാലെ ആളുകൾ കൂടുതൽ ഉറ്റ് നോക്കുന്നത് അതിന്റെ സംവിധായകയായ ​ഗീതുമോഹൻദാസിനെയാണ്. ‘ലയേഴ്സ് ഡൈസ്’, ‘മൂത്തോൻ’ എന്നീ ചിത്രങ്ങളിലൂടെ ഗീതു മോഹൻദാസ് എന്ന മലയാളി സംവിധായികയുടെ പേര് സുപരിചിതമാണ്. എന്നാൽ യാഷ് ആരാധകർക്ക് ഈ പേര് അത്ര പരിചിതമാകാൻ സാധ്യതയില്ല. അതുകൊണ്ട് തന്നെ ഇന്നലെ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം വരുന്നതിന് തൊട്ട്മുൻപ് മുതൽ ഒരു ദിവസത്തോളം ഗൂഗിളിൽ, ആരാണ് ഗീതു മോഹൻദാസ് എന്ന അന്വേഷണവുമായി ആരാധകരെത്തി. 50,000 […]

1 min read

”സിനിമ തിരഞ്ഞെടുക്കുന്നത് മനപ്പൂർവ്വമല്ല, കഥ ഇഷ്ടപ്പെട്ടാൽ ഡേറ്റ് കൊടുക്കും”; മമ്മൂട്ടി

നാൾക്കു നാൾ അപ്ഡേറ്റഡ് ആകുന്ന നടൻ ആണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പുകൾ കാണുമ്പോൾ പലപ്പോഴും അതിശയം തോന്നാറുണ്ട്. എക്സ്ട്രാ ഓർഡിനറി എന്ന് വേണം പറയാൻ. നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്ക്വാഡ്, ഇപ്പോഴിറങ്ങിയ കാതൽ എന്നീ ചിത്രങ്ങളെല്ലാം കണ്ടാൽ അത് മനസിലാകും. ഇപ്പോഴിതാ സ്ക്രിപ്റ്റ് സെലക്ഷനെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മമ്മൂട്ടി. തിരക്കഥകൾ തിരഞ്ഞെടുക്കുന്നത് ഒന്നും മനഃപൂർവ്വമല്ലെന്നും, കേട്ടിട്ട് ഇഷ്ടപ്പെടുന്നവയ്ക്കാൻ ഡേറ്റ് കൊടുക്കുന്നത് എന്നാണ് മമ്മൂട്ടി പറയുന്നത്. കൂടാതെ മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷൻ കമ്പനി കൂടിയുള്ളതുകൊണ്ട് […]

1 min read

”ഇവിടെ വരെയെത്താൻ ഒരുപാട് കഷ്ടപ്പെട്ടു, ഇനി ആർക്ക് വേണ്ടിയും ഒന്നും വിട്ട് കൊടുക്കില്ല”; സിനിമാ ജീവിതം 20 വർഷം പിന്നിടുമ്പോൾ നയൻതാര

2003ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയാണ് തെന്നിന്ത്യൻ താരം നയൻതാരയുടെ കരിയർ ആരംഭിക്കുന്നത്. ഈ വർഷം ഇറങ്ങാനിരിക്കുന്ന അന്നപൂര്‍ണയോടുകൂടി കരിയറില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കുകയാണ് താരം. ഇവിടെ വരെ എത്താന്‍ താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. തന്റെ ജോലി കറക്ടായി ചെയ്തതുകൊണ്ടാണ് ഇവിടെ വരെ എത്തിയത്. പക്ഷെ ഇക്കാലം വരെയും ഒരു കാര്യം മാത്രം ഞാന്‍ ആര്‍ക്കു വേണ്ടിയും ഒന്നിനു വേണ്ടിയും വിട്ടുകൊടുത്തിട്ടില്ല എന്ന് പറയുകയാണ് നയന്‍താര. അന്നപൂര്‍ണയുടെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കവെ, […]

1 min read

മോഹൻലാലിന്റെ നേര് റിലീസിന് മുൻപേ ഏറ്റെടുത്ത് ഒടിടിക്കാർ; സ്ട്രീമിങ് ആരംഭിക്കുന്ന തീയതി അറിയാം

മോഹൻലാൽ അഭിഭാഷകനായെത്തുന്ന നേര് ഡിസംബർ 21 നാണ് തിയേറ്ററുകളിലെത്തുന്നത്. നാളുകൾക്ക് ശേഷം ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുക്കെട്ടിലിറങ്ങുന്ന ഈ ചിത്രത്തിൽ പ്രിയാമണിയാണ് നായികയായെത്തുന്നത്. താരവും അഭിഭാഷികയായിത്തന്നെയാണ് അഭിനയിക്കുന്നത്. കോർട്ട് റൂം ത്രില്ലർ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. കഴിഞ്ഞയാഴ്ചയിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിന് വലിയ വരവേൽപ്പാണ് ലഭിച്ചത്. റിലീസിന് മുന്നെ നേരിന്റെ ഒടിടി റിലീസ് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. […]