മോഹൻലാലിന്റെ നേര് റിലീസിന് മുൻപേ ഏറ്റെടുത്ത് ഒടിടിക്കാർ; സ്ട്രീമിങ് ആരംഭിക്കുന്ന തീയതി അറിയാം
1 min read

മോഹൻലാലിന്റെ നേര് റിലീസിന് മുൻപേ ഏറ്റെടുത്ത് ഒടിടിക്കാർ; സ്ട്രീമിങ് ആരംഭിക്കുന്ന തീയതി അറിയാം

മോഹൻലാൽ അഭിഭാഷകനായെത്തുന്ന നേര് ഡിസംബർ 21 നാണ് തിയേറ്ററുകളിലെത്തുന്നത്. നാളുകൾക്ക് ശേഷം ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുക്കെട്ടിലിറങ്ങുന്ന ഈ ചിത്രത്തിൽ പ്രിയാമണിയാണ് നായികയായെത്തുന്നത്. താരവും അഭിഭാഷികയായിത്തന്നെയാണ് അഭിനയിക്കുന്നത്. കോർട്ട് റൂം ത്രില്ലർ ഴോണറിൽ പുറത്തിറങ്ങുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്.

കഴിഞ്ഞയാഴ്ചയിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററിന് വലിയ വരവേൽപ്പാണ് ലഭിച്ചത്. റിലീസിന് മുന്നെ നേരിന്റെ ഒടിടി റിലീസ് വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ആണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. തിയേറ്റർ റിലീസിന് ഒരു മാസത്തിന് ശേഷം ചിത്രം ഓൺലൈനിൽ സ്ട്രീം ചെയ്യുമെന്നും ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നു.

പ്രിയാമണി, ജഗദീഷ്, സിദ്ദിഖ്, ഗണേഷ് കുമാർ, നന്ദു, മാത്യു വർഗീസ്, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, കലേഷ്, കലാഭവൻ ജിൻ്റോ, ശാന്തി മായാദേവി, രമാദേവി, രശ്മി അനിൽ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിൻ്റെ വരികൾക്ക് വിഷ്ണു ശ്യാം സംഗീതം നൽകിയിരിക്കുന്നു. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത്.