22 Jan, 2025
1 min read

രോമാഞ്ചത്തിന് ശേഷം വീണ്ടുമൊരു ജിത്തു മാധവൻ ചിത്രം; ആവേശമായി ആവേശം ഫസ്റ്റ് ലുക്ക് പുറത്ത്

തിയേറ്ററിൽ ചിരിച്ച് ചിരിച്ച് പ്രേക്ഷകന്റെ വയറുളിക്കിപ്പോയ ചിത്രമാണ് ജിത്തു മാധവൻ സംവിധാനം ചെയ്ത രോമാഞ്ചം. സൗബിൻ ഷാഹിറും അർജുൻ അശോകനും സഹതാരങ്ങളുമെല്ലാം കൂടി ഒരു ബഹളം തന്നെയായിരുന്നു. അതിന്റെ ഹാങ്ങ്ഓവർ മാറും മുൻപേ തന്റെ അടുത്ത ചിത്രവുമായി പ്രേക്ഷകരിലേക്കെത്തുകയാണ് ഹിറ്റ് മേക്കർ ജിത്തു മാധവൻ. ഫഹദ് ഫാസിൽ നായകനായയെത്തുന്ന ഈ ‘ആവേശം’ എന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. അൻവർ റഷീദ് എന്റർടൈൻമെന്റ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ അൻവർ റഷീദ്, നസ്രിയ […]

1 min read

”കുറച്ച് നാൾ കഴിഞ്ഞ് തന്റെ ജീവിതം ആത്മീയതയ്ക്ക് വേണ്ടി മാറ്റിവെക്കുമോ എന്ന് അറിയില്ല”; മോഹൻലാൽ

ചെറുപ്പം മുതൽ താൻ ആത്മീയതയിൽ താല്പര്യമുള്ള ആളാണെന്നും ജീവിതത്തിന്റെ ഒരു ഘട്ടം കഴിഞ്ഞാൽ ചിലപ്പോൾ പൂർണമായും ആത്മീയതയിലേക്ക് താൻ പോവുമെന്നും നടൻ മോഹൻലാൽ. മോഹൻലാലിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. “ആത്മീതയുമായി ബന്ധമുള്ള കാര്യങ്ങളിൽ തനിക്ക് താല്പര്യമുണ്ട്. കുറച്ച് നാൾ കഴിഞ്ഞ് തന്റെ ജീവിതം ആത്മീയതയ്ക്ക് വേണ്ടി മാറ്റിവെക്കുമോ എന്ന് അറിയില്ല. എന്റെ ഒരുപാട് സുഹൃത്തുക്കൾ ആത്മീയമായി ചിന്തിക്കുന്നവരാണ്. എല്ലാ രീതിയിലും ചിന്തിക്കുന്ന ഒരുപാട് സുഹൃത്തുക്കളുണ്ട്. വളരെയധികം സ്പിരിച്വൽ രീതിയിൽ ചിന്തിക്കുന്നവരുണ്ട്. അവരുമായിട്ടും […]

1 min read

”അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നവർ എന്നെ കുറിച്ച് ഇതുവരെ മോശമായി പറഞ്ഞിട്ടില്ല”: റിവ്യൂവേഴ്സിനെക്കുറിച്ച് നടൻ സിദ്ധിഖ്

  സമൂഹമാധ്യമങ്ങളിലൂടെയുടെ സിനിമാ നിരൂപണത്തെ വിമർശിച്ചും അനുകൂലിച്ചും അഭിപ്രായങ്ങളുണ്ട്. ചില താരങ്ങൾ റിവ്യൂവേഴ്സിനെ വിമർശിക്കുമ്പോൾ ചിലർ അനുകൂലിച്ചാണ് രം​ഗത്തെത്തുന്നത്. എന്നാലും നിരൂപണമെന്നത് ഒരു സിനിമയെ തകർക്കാനായി ആളുകൾ ഉപയോഗിക്കുന്നത് എന്നാണ് സിനിമ മേഖലയിൽ നിന്നും പൊതുവെ ഉയർന്നുവരുന്ന പ്രധാന വിമർശനം. പല താരങ്ങളും ഈ വിഷയത്തിൽ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ സിദ്ധിഖ്. സിനിമയെ സൂക്ഷ്മമായി നീരീക്ഷിച്ച് വ്യക്തമായി പറയുന്നതാണ് നിരൂപണമെന്നും അതൊരു കലയാണെന്നുമാണ് അദ്ദേഹത്തിന്റെ അഭിപ്രായം. റിപ്പോർട്ടർ ടിവിക്ക് […]

1 min read

വരികളിൽ കഥയൊളിപ്പിച്ച് സലാറിലെ ആദ്യ ​ഗാനം: ഒറ്റ ദിവസം കൊണ്ട് കണ്ടത് ആറ് മില്യണിലധികം ആളുകൾ

സലാറിലെ ആദ്യ ​ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. രവി ബസ്രുർ ആണ് ഈണമൊരുക്കിയത്. കൃഷ്ണ കനത് വരികൾ കുറിച്ച ഗാനം ഹരിണി ആണ് ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി ഒറ്റ ദിവസം കൊണ്ട് പാട്ട് 6 മില്യനിലധികം പ്രേക്ഷകരെയാണ് സ്വന്തമാക്കിയത്. കെജിഎഫ് എന്ന ഹിറ്റിനു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമായ ‘സലാറിൽ’ പ്രഭാസ് ആണ് നായകൻ. പൃഥ്വിരാജ് വില്ലൻ വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോർട്ട്. പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ടുതന്നെ രാജ്യമെമ്പാടുമുള്ള സിനിമ പ്രേമികൾ സലാറിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കൊടും […]

1 min read

‘പുന്നാരക്കാട്ടിലെ പൂവനത്തിൽ കഥ പറഞ്ഞൊരാണും പെണ്ണും’: മലൈക്കോട്ടെ വാലിബനിലെ ആദ്യ ​ഗാനം പുറത്ത്

മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ പുറത്തിറങ്ങുന്ന ചിത്രം മലൈക്കോട്ടൈ വാലിബനിലെ ആദ്യ ​ഗാനം പുറത്ത്. പുന്നാര കാട്ടിലെ പൂവനത്തിൽ” എന്ന് തുടങ്ങുന്ന ഗാനം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. പി എസ് റഫീഖ് രചന നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് ശ്രീകുമാർ വാക്കിയിലും അഭയ ഹിരൺമയിയുമാണ്. “മലയാളത്തിന്റെ ഗാനശാഖ അതിമനോഹരവും അതിവിശാലവും ആണ്. വളരെ വിപുലമാണ് നമ്മുടെ പാട്ടുകളുടെ ചരിത്രം. അതിൽ ഓരോ പ്രണയഗാനവും നമുക്ക് ഇഷ്ടമുള്ള ഒന്നാണ്. വാലിബനിലെ എല്ലാ ഗാനങ്ങളോടും എനിക്ക് ഇഷ്ടമാണെങ്കിലും ഈ […]

1 min read

മീരാ ജാസ്മിൻ നരേൻ ജോഡി വർഷങ്ങൾക്ക് വീണ്ടും ഒന്നിക്കുന്നു; ക്യൂൻ എലിസബത്ത് റിലീസ് തീയതി പുറത്ത്

മീരാ ജാസ്മിനും നരേനും പ്രധാനവേഷങ്ങളിലെത്തുന്ന ‘ക്യൂൻ എലിസബത്ത്’ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഡിസംബർ 29നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. എം പത്മകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകരെ ആകർഷിക്കുന്ന വിധത്തിൽ റൊമാൻറിക് കോമഡി എന്റർടെയിനർ ജോണറിലാണ് തിയേറ്ററുകളിലെത്തുന്നത്. ‘വെള്ളം’, ‘അപ്പൻ’, ‘പടച്ചോനെ ഇങ്ങള് കാത്തോളി’ എന്നീ സിനിമകളുടെ നിർമ്മാതാവായ രഞ്ജിത്ത് മണമ്പ്രക്കാട്ട്, ബ്ലൂ മൗണ്ട് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം പത്മകുമാർ, ശ്രീറാം മണമ്പ്രക്കാട്ട് എന്നിവരുമായ് ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് അർജുൻ […]

1 min read

മമ്മൂട്ടിയുടെ കാതൽ വൻ വിജയം, 18 ദിവസം കൊണ്ട് നേടിയത് ഇരട്ടിത്തുക

ജിയോ ബേബി സംവിധാനം ചെയ്ത് മമ്മൂട്ടിയും ജ്യോതികയും പ്രധാനവേഷങ്ങളിലെത്തിയ കാതൽ തിയേറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിന് അസാധ്യ പ്രേക്ഷക- നിരൂപക പ്രശംസകളാണ് കിട്ടികൊണ്ടിരിക്കുന്നത്. ബോക്സോഫീസിലും അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലും ഒരേപോലെ കയ്യടി വാങ്ങുക എന്ന അപൂർവ നേട്ടമാണ് കാതൽ ദി കോർ എന്ന ഈ സിനിമ സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 23 നാണ് സ്വവർഗ്ഗാനുരാഗം പ്രമേയമാക്കിയ ചിത്രം തിയേറ്ററുകളിൽ റിലീസിനെത്തിയത്. അന്ന് വൈകുന്നേരം തന്നെയായിരുന്നു സിനിമയുടെ ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ആദ്യ പ്രദർശനവും. ഇപ്പോഴിതാ ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. 18 […]

1 min read

”ഞാൻ സ്ത്രീധനം വാങ്ങിയിട്ടില്ല, എന്റെ മകൾക്കും കൊടുക്കില്ല”; തുറന്നടിച്ച് മോഹൻലാൽ

സ്ത്രീധനത്തെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കി നടൻ മോഹൻലാൽ. സ്ത്രീധനം നല്‍കി തന്റെ മകളെ വിവാഹം കഴിപ്പിച്ച് അയക്കില്ലെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പെണ്‍കുട്ടിയുടെ അച്ഛന്‍ എന്ന നിലയില്‍ സ്ത്രീധന സമ്പ്രദായത്തെ കുറിച്ച് എന്താണ് അഭിപ്രായം എന്ന അവതാരകന്റെ ചോദ്യത്തോടാണ് മോഹന്‍ലാലിന്റെ മറുപടി. ‘നേര്’ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ മനസ് തുറന്നത്. ”ഞാന്‍ സ്ത്രീധനം വാങ്ങിയല്ല കല്യാണം കഴിച്ചത്. എന്റെ മകള്‍ക്ക് കല്യാണം കഴിക്കാനും അങ്ങനെ ഒന്നും ഉണ്ടാകില്ല. അത് ശരിയല്ല എന്നുതന്നെയാണ് എന്റെ […]

1 min read

”അതൊരു സീക്രട്ട് റെസിപ്പിയാണ്”; ഓരോ സിനിമയ്ക്കും ഓരോ ജാതകമുണ്ടെന്ന് മോഹൻലാൽ

ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ഒന്നിക്കുന്ന മലൈക്കോട്ടെ വാലിബന് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് മലയാളി പ്രേക്ഷകർ. അത്രയ്ക്കും ഹൈപ്പോടെയാണ് സിനിമയുടെ ഓരോ വിശേഷങ്ങളും പുറത്ത് വരുന്നത്. ഇതിനിടെ അടുത്ത ആഴ്ച മോഹൻലാലിന്റെ നേര് എന്ന സിനിമ തിയേറ്ററുകളിലെത്തുകയാണ്. നേരിന്റെ പ്രസ് മീറ്റിനിടെ വാലിബനെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മോഹൻലാൽ പറഞ്ഞ ഉത്തരമാണ് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. മലയാള പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന പ്രോജക്ട് ആണ് മലൈകോട്ടൈ വാലിബന്‍, തിയേറ്ററില്‍ തീപാറുമോ? എന്ന ചോദ്യത്തോടാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. ഇതാദ്യം കഴിയട്ടെ […]

1 min read

കറി ആൻഡ് സയനൈഡ്, കൂടത്തായി ജോളി കേസ് ഡോക്യുമെന്ററി പ്രേക്ഷകരിലേക്ക്; ട്രെയ്ലർ കാണാം

കേരള മനസാക്ഷിയെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പര കേസിനെ ആസ്പദമാക്കി നെറ്റ്ഫ്‌ലിക്‌സ് ഒരുക്കിയ ഡോക്യുമെന്ററി ഉടന്‍ പുറത്തിറങ്ങും. കറി ആന്റ് സയനൈഡ് എന്ന പേരില്‍ നിർമ്മിച്ച ഡോക്യുമെന്ററിയുടെ ട്രെയ്‌ലര്‍ വലിയ ശ്രദ്ധയാണ് നേടുന്നത്. ഡിസംബര്‍ 22 മുതല്‍ ഡോക്യുമെന്ററി മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ സ്ട്രീമിങ് ആരംഭിക്കും. പൊലീസ്, അഭിഭാഷകര്‍, ജോളിയുടെ മകന്‍, കുടുംബാംഗങ്ങള്‍ തുടങ്ങിയവര്‍ ഈ ഡോക്യുമെന്റിയുടെ ഭാഗമാകുന്നുണ്ട്. 2019 ലാണ് നാടിനെ നടുക്കിയ കൊലപാതകങ്ങളുടെ കഥ പുറം ലോകം അറിയുന്നത്. വ്യാജ ഒസ്യത്തിന്മേല്‍ തുടങ്ങി […]