തോൽവി ആഘോഷമാക്കാൻ കുരുവിളയും കുടുംബവും വീണ്ടും വരുന്നു; ജനപ്രിയ ചിത്രം തോൽവി എഫ്സി ഇനി ഒടിടിയിൽ കാണാം
തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായി തിയേറ്ററുകളിലെത്തിയ തോൽവി എഫ്സി ഒടിടി പ്ലാറ്റ്ഫോമിൽ ഉടൻ റിലീസ് ചെയ്യും. ഈ ചിത്രം പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാകാൻ കാരണം അതിലെ സ്വതസിദ്ധമായ തമാശ തന്നെയാണ്. തിരക്കഥാകൃത്തും നടനുമായ ജോർജ് കോര തിരക്കഥയെഴുതി സംവിധാനം ചെയ്ത തോൽവി എഫ്സി ഒരു ഫാമിലി കോമിക് ഡ്രാമ ജോണറിലായിരുന്നു ചിത്രീകരിച്ചത്. ജോണി ആന്റണിയും ഷറഫുദ്ദീനും ജോർജ് കോരയുമാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പത്. സിനിമ തുടങ്ങി അവസാനിക്കും വരെ പ്രേക്ഷകന് ചിരി ചുണ്ടിൽ […]
വാലിബൻ ശരിക്കുമെന്താണ്? കാളിദാസൻ മിത്തിനെ ഓർമ്മിപ്പിക്കുന്ന സംഭാഷണങ്ങൾ ചർച്ചയാകുന്നു
‘മലൈക്കോട്ടൈ വാലിബൻ’ റിലീസ് ചെയ്യാൻ ഇനി നാളേറെയില്ല. ലിജോ ജോസ് പെല്ലിശേരി – മോഹൻലാൽ എന്ന അപൂർവ്വ കോമ്പോ ഒന്നിക്കുമ്പോഴുണ്ടാകുന്ന ഹിറ്റിന് വേണ്ടി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. റിലീസിന് ഇനി ഒരു മാസം തികച്ചില്ലാത്ത സാഹചര്യത്തിൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറാണ് ചർച്ചയാകുന്നത്. മനോരമ ഓൺലൈനിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ റിലീസ് ചെയ്തത്. ആരാധകർക്ക് പുതുവത്സര സമ്മാനമായെത്തിയ ടീസറിന്റെ ദൈർഘ്യം ആകെ 30 സെക്കൻഡ് മാത്രമാണ്. എന്നാൽ വീഡിയോയിലെ സംഭാഷണ ശൈലി വ്യത്യസ്തമാവുകയാണ്. കാളിദാസൻ മിത്തിനെ ഓർമ്മിപ്പിക്കുന്നതാണ് […]
”കോടതിയിൽ ഞാൻ നേരിട്ട് കണ്ടിട്ടുള്ള കാര്യങ്ങളാണ് സിനിമയിൽ ഉപയോഗിച്ചിരിക്കുന്നത്”; സ്കെച്ച് ആർട്ടിസ്റ്റ് കോപ്പിയടി വിവാദത്തിൽ മറുപടിയുമായി ശാന്തി മായാദേവി
മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ നേര് എന്ന ചിത്രം കോപ്പിയടിച്ചതാണെന്ന വിവാദത്തിനെതിരെ പ്രതികരിച്ച് നടിയും നേരിന്റെ സഹ തിരക്കഥാകൃത്തുമായ അഡ്വക്കേറ്റ് ശാന്തി മായാദേവി. ചിത്രത്തിന്റെ അവസാന ഭാഗമാണ് ഇപ്പോൾ എല്ലാവരും കോപ്പി ആണെന്ന് ആരോപിക്കുന്നത് എന്നാൽ ഒരു സീൻ മാത്രം വച്ച് കോപ്പിയാണെന്ന് ആരോപിക്കുന്നത് ശരിയല്ലെന്നും സ്കെച്ച് ആർട്ടിസ്റ്റ് മുഴുവനായും കണ്ടിട്ട് വിമർശിക്കൂ എന്നുമാണ് ശാന്തി മായാദേവി പറയുന്നത്. കോടതിയിൽ താൻ കണ്ടിട്ടുള്ള കാര്യങ്ങളാണ് നേരിൽ ഉപയോഗിച്ചിരിക്കുന്നത്. സിനിമക്കായി ഒരുപാട് റിസേർച്ച് നടത്തിയിരുന്നെന്നും ശാന്തി മായാദേവി […]
സംഭവബഹുലമായ 2023; മലയാള സിനിമയ്ക്ക് മറക്കാനാവാത്ത സിനിമാനുഭവങ്ങൾ
സൂപ്പർതാരങ്ങളുടെ ഗംഭീര പ്രകടനങ്ങളും ബോക്‌സോഫീസ് തിളക്കങ്ങളും ഓസ്‌കാർ എൻട്രിയുമെല്ലാമുണ്ടായ സംഭവബഹുല വർഷമായിരുന്നു 2023. എന്നാൽ, നിരവധി ചിത്രങ്ങൾ തിയേറ്റർ വിജയം സ്വന്തമാക്കിയെങ്കിലും ഗംഭീരവിജയമെന്ന് വിശേഷിപ്പിക്കാവുന്നവ ചുരുക്കമായിരുന്നു. മൂന്ന് മലയാള ചിത്രങ്ങളാണ് ഇതുവരെ ടോട്ടൽ ബിസിനസിൽ ഈ വർഷം 100 കോടി ക്ലബ്ബിൽ കടന്നത്. ജൂഡ് ആന്തണി ചിത്രം ‘2018’, മമ്മൂട്ടി നായകനായ ‘കണ്ണൂർ സ്‌ക്വാഡ്’, ഷെയ്ൻ നിഗം പ്രധാനവേഷത്തിലെത്തിയ ‘ആർ.ഡി.എക്‌സ്’ എന്നീ ചിത്രങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയത്. നൂറ് കോടി ക്ലബ്ബിലെത്തിയതിൽ രണ്ട് ചിത്രങ്ങൾ പുതുമുഖ സംവിധായകരുടേതാണെന്നാണ് […]
”2018 മലയാളത്തിലെ ഒരു പ്രത്യേക ഗ്യാങ്ങിന്റെ ചിത്രമായിരുന്നുവെങ്കിൽ ഓസ്കാർ വാങ്ങുമായിരുന്നു”; ജൂഡ് ആന്തണി ജോസഫ്
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം ഓസ്കർ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് കേട്ടത്. എന്നാൽ ചിത്രത്തിന് അന്തിമ ചുരുക്കപ്പട്ടികയിൽ ഇടംനേടാൻ കഴിഞ്ഞില്ല. ഇപ്പോൾ 2018ന്റെ ഓസ്കർ അന്തിമ ചുരുക്കപ്പട്ടികയിൽ കേറാത്തതിനെക്കുറിച്ച് ജൂഡ് ആന്തണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുകയാണ്. മലയാള സിനിമ രംഗത്തെ ഒരു പ്രത്യേക ഗ്യാംങ്ങിൻറെ ചിത്രമായിരുന്നു 2018 എങ്കിൽ ഓസ്കർ നേടുമായിരുന്നു എന്നാണ് ജൂഡ് ആന്തണി പറയുന്നത്. ഒന്നുമല്ലാത്ത സിനിമകൾ പോലും വലുതായി കാണിക്കാൻ ആ […]
പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക്; നാഗാർജുന പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്
ജോഷി സംവിധാനം ചെയ്ത് 2019ൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രം കേരളത്തിൽ വലിയ തോതിൽ ബോക്സ് ഓഫിസ് കളക്ഷൻ നേടിയ ചിത്രമായിരുന്നു. ജോജു ജോർജ്, നൈല ഉഷ,ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരിക്കുകയാണ്. നാ സാമി രംഗ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നാഗർജ്ജുനയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ഇപ്പോൾ അണിയറപ്രവർത്തകർ ചിത്രത്തിൻറെ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. നാ സാമി രംഗയിൽ ജോജു ജോർജ് അഭിനയിച്ച വേഷം നാഗാർജ്ജുനയാണ് ചെയ്യുന്നത്, […]
2023ൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് മോഹൻലാൽ; കളക്ഷനിലെ സർവ്വകാല റക്കോർഡ് സ്വന്തമാക്കിയത് ഈ താരങ്ങൾ
മോഹൻലാൽ ചിത്രങ്ങൾക്ക് തിയേറ്ററുകളലിൽ ലഭിക്കുന്ന സ്വീകാര്യത മറ്റ് താരങ്ങളുടെ സിനിമകൾക്ക് ലഭിക്കുന്നത് താരതമ്യേന കുറവാണ്. എക്കാലത്തേയും കളക്ഷൻ റക്കോർഡിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണദ്ദേഹം. എന്നാൽ 2023ൽ ഇക്കാര്യത്തിൽ ചെറിയ മാറ്റം വന്നിരിക്കുകയാണ്. മോഹൻലാലിനെ മറികടന്ന് യുവ താരങ്ങളുടെ ചിത്രമായ 2018 ആ സ്ഥാനത്തേയ്‍ക്ക് എത്തി. മോഹൻലാൽ 2016ലായിരുന്നു ആഗോള കളക്ഷനിൽ തന്നെ ആ റെക്കോർഡിട്ടത്. മലയാളത്തിൽ നിന്നുള്ള ആദ്യ 100 കോടി ക്ലബായി പുലിമുരുകൻ മാറി. മോഹൻലാൽ നായകനായ പുലിമുരുകൻ 89.40 കോടി രൂപ കേരളത്തിൽ നിന്ന് […]
മോഹൻലാലിന്റെ ശബ്ദത്തിൽ വാലിബനിലെ റാക്ക് ഗാനം; പത്ത് ലക്ഷത്തിന് മീതെ കാഴ്ചക്കാർ
ലിജോ ജോസ് പെല്ലിശേരി- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന വാലിബൻ എന്ന ചിത്രത്തിലെ പുതിയ ഗാനത്തിന് വൻ വരവേൽപ്പ്. ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മോഹൻലാൽ പാടിയ ‘റാക്ക്’ എന്ന ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ പിഎസ് റഫീഖ് തന്നെയാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ഗാനം ഒരുക്കിയത്. എന്തായാലും മോഹൻലാലിന്റെ ശബ്ദത്തിലെത്തിയ ആഘോഷഗാനം ആരാധകരുടെ മനം കവരുകയാണ്. യൂട്യൂബിൽ സംഗീതത്തിൽ ട്രെൻഡിങ്ങായിരിക്കുകയാണ് ഗാനം. പത്ത് ലക്ഷത്തിൽ അധികം പേരാണ് ഇതിനോടകം റാക്ക് ഗാനം […]
ജീവിതത്തോട് ചേർന്ന് നിൽക്കുന്ന പുരോഗമനപരമായ കഥ; കാതലിന് ന്യൂയോർക്ക് ടൈംസിന്റെ പ്രശംസ
അന്താരാഷ്ട്ര തലത്തിൽ ചർച്ചയായി ജിയോ ബേബി ചിത്രം കാതൽ ദി കോർ. മമ്മൂട്ടി നായകനായ ഈ ചിത്രത്തെ പ്രശംസിച്ച് ന്യൂയോർക്ക് ടൈസ് ആണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്വവർഗ്ഗാനുരാഗം പ്രമേയമായ കാതൽ റിലീസ് ചെയ്തതിന് ശേഷം നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയിരുന്നു. ലോകത്തിന് മുന്നിൽ മലയാള സിനിമ എന്തെന്ന് വരച്ചു കാട്ടുന്ന ഒടുവിലത്തെ ഉദാഹരണമാണ് കാതൽ എന്നാണ് ന്യൂയോർക്ക് ടൈംസിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നത്. ബോളിവുഡ് സിനിമകളുടെ ഗ്ലാമർ ലോകത്തിനപ്പുറം യഥാർത്ഥ ജീവിതങ്ങളോട് ചേർന്ന് നിൽക്കുന്ന പുരോഗമനപരമായ കഥകളിലൂടെയാണ് മലയാള […]
48000 ടിക്കറ്റുകൾ; കൊച്ചി മൾട്ടിപ്ലക്സിൽ കോടികൾ വാരി മോഹൻലാൽ ചിത്രം നേര്
ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലിറങ്ങിയ നേര് വൻ വിജയത്തോടെ തിയേറ്ററുകൾ നിറയ്ക്കുകയാണ്. ആദ്യദിനം മുതൽ മികച്ച മൗത്ത് പബ്ലിസിറ്റി സ്വന്തമാക്കിയ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നു. ചിത്രത്തിൽ അനശ്വര രാജന്റെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസ ലഭിക്കുന്നുണ്ട്. ഈ അവസരത്തിൽ കൊച്ചി മൾട്ടിപ്ലക്സസിൽ നിന്നും മോഹൻലാൽ ചിത്രം നേടിയ കണക്കുകളാണ് പുറത്തുവരുന്നത്. നേര് റിലീസ് ആയിട്ട് ഒരാഴ്ച പിന്നിട്ടു കഴിഞ്ഞു. ഇത്രയും ദിവസത്തെ കൊച്ചി മൾട്ടിപ്ലക്സസിലെ കണക്കാണ് പുറത്തുവന്നത്. ഏകദേശം 48000 ടിക്കറ്റുകളാണ് ഇവിടെ […]