പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക്; നാ​ഗാർജുന പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്
1 min read

പൊറിഞ്ചു മറിയം ജോസ് തെലുങ്കിലേക്ക്; നാ​ഗാർജുന പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്ത്

ജോഷി സംവിധാനം ചെയ്ത് 2019ൽ തിയേറ്ററുകളിലെത്തിയ ചിത്രമാണ് പൊറിഞ്ചു മറിയം ജോസ്. ചിത്രം കേരളത്തിൽ വലിയ തോതിൽ ബോക്സ് ഓഫിസ് കളക്ഷൻ നേടിയ ചിത്രമായിരുന്നു. ജോജു ജോർജ്, നൈല ഉഷ,ചെമ്പൻ വിനോദ് ജോസ് എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ഈ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്തിരിക്കുകയാണ്. നാ സാമി രംഗ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നാഗർ‌ജ്ജുനയാണ് പ്രധാന വേഷത്തിൽ എത്തുന്നത്.

ഇപ്പോൾ അണിയറപ്രവർത്തകർ ചിത്രത്തിൻറെ ടീസർ പുറത്തിറക്കിയിരിക്കുകയാണ്. നാ സാമി രംഗയിൽ ജോജു ജോർജ് അഭിനയിച്ച വേഷം നാഗാർജ്ജുനയാണ് ചെയ്യുന്നത്, ചെമ്പൻ വിനോദിൻറെ വേഷം അല്ലാരി നരേഷ് ചെയ്യുന്നു. ആഷിക രംഗനാഥാണ് നായികയായി എത്തുന്നത് രുക്ഷാർ ധില്ലൻ, മിർണ മേനോൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തെലുങ്കിൽ എത്തിയപ്പോൾ തൃശ്ശൂർ ഗ്രാമ പാശ്ചത്തലം തീർത്തും തെലുങ്ക് ഗ്രാമീണ രീതിയിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് ടീസർ നൽകുന്ന സൂചന. ചിത്രത്തിൽ പൊറിഞ്ചു മറിയം എന്നിവരുടെ ഗാനങ്ങൾ ഇല്ലെങ്കിലും തെലുങ്കിൽ അതുണ്ട്. ഇത്തരത്തിൽ വലിയ മാറ്റങ്ങളോടെയാണ് പൊറിഞ്ചു മറിയം ജോസ് തെലുങ്കിൽ നാ സാമി രംഗയായി മാറുന്നതെന്ന് ഇതുവരെ വന്ന പ്രമോഷൻ മെറ്റീരിയലുകളിൽ നിന്നും വ്യക്തമാണ്.

പ്രസന്ന കുമാർ ബെസവാഡയുടെ തിരക്കഥയിൽ വിജയ് ബിന്നി ആദ്യമായി സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന സിനിമയാണ് നാ സാമി രംഗ. ശിവേന്ദ്ര ദശരധിയാണ് ക്യാമറമാൻ. ഛോട്ടാ കെ. പ്രസാദ് എഡിറ്ററായി പ്രവർത്തിച്ചു.
സിനിമയുടെ പശ്ചാത്തല സംഗീതത്തിനും ഗാനങ്ങളും ഒരുക്കുന്നത് ഓസ്കാർ അവാർഡ് ജേതാവ് എംഎം കീരവാണിയാണ്. അന്നപൂർണ സ്റ്റുഡിയോയുമായി സഹകരിച്ച് ശ്രീനിവാസ സിൽവർ സ്‌ക്രീൻ ബാനറിൽ ശ്രീനിവാസ ചിറ്റൂരിയാണ് ചിത്രം നിർമ്മിച്ചത്.