10 Sep, 2024
1 min read

”കോടതിയിൽ ഞാൻ നേരിട്ട് കണ്ടിട്ടുള്ള കാര്യങ്ങളാണ് സിനിമയിൽ ഉപയോ​ഗിച്ചിരിക്കുന്നത്”; സ്കെച്ച് ആർട്ടിസ്റ്റ് കോപ്പിയടി വിവാദത്തിൽ മറുപടിയുമായി ശാന്തി മായാദേവി

മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ നേര് എന്ന ചിത്രം കോപ്പിയടിച്ചതാണെന്ന വിവാദത്തിനെതിരെ പ്രതികരിച്ച് നടിയും നേരിന്റെ സഹ തിരക്കഥാകൃത്തുമായ അഡ്വക്കേറ്റ് ശാന്തി മായാദേവി. ചിത്രത്തിന്റെ അവസാന ഭാഗമാണ് ഇപ്പോൾ എല്ലാവരും കോപ്പി ആണെന്ന് ആരോപിക്കുന്നത് എന്നാൽ ഒരു സീൻ മാത്രം വച്ച് കോപ്പിയാണെന്ന് ആരോപിക്കുന്നത് ശരിയല്ലെന്നും സ്കെച്ച് ആർട്ടിസ്റ്റ് മുഴുവനായും കണ്ടിട്ട് വിമർശിക്കൂ എന്നുമാണ് ശാന്തി മായാദേവി പറയുന്നത്. കോടതിയിൽ താൻ കണ്ടിട്ടുള്ള കാര്യങ്ങളാണ് നേരിൽ ഉപയോഗിച്ചിരിക്കുന്നത്. സിനിമക്കായി ഒരുപാട് റിസേർച്ച് നടത്തിയിരുന്നെന്നും ശാന്തി മായാദേവി […]