‘തന്റെ കഥാപാത്രത്തെ മികവുറ്റത്തക്കാന്‍ മമ്മൂട്ടി കിണഞ്ഞു ശ്രമിക്കും, അതുകൊണ്ടാവാം അഭിനയകലയുടെ കുലപതി ആയി നിലകൊള്ളുന്നത്’; കുറിപ്പ് വൈറല്‍
മലയാള സിനിമയുടെ മെഗാസ്റ്റാറാണ് മമ്മൂട്ടി. അഭിനയത്തോട് കടുത്ത അഭിനിവേശവുമായി ഇറങ്ങിത്തിരിച്ച സിനിമാപാരമ്പര്യമൊന്നുമില്ലാതെ എത്തി കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നോട്ട് നയിക്കുകയാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തോടെയും ഊര്‍ജ്ജത്തോടെയും മമ്മൂട്ടി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. നിരന്തരം സ്വയം അപ്ഡേറ്റ് ചെയ്യുന്ന നടനെന്ന നിലയില്‍ അദ്ദേഹം പുതു തലമുറയ്ക്ക് ഏറെ പ്രചോദനമാണ്. അദ്ദേഹത്തിന്റെ ഈ സ്വയം പുതുക്കല്‍ അദ്ദേഹം അഭിനയിച്ച് പുറത്തുവരുന്ന ഓരോ സിനിമയിലും നമുക്ക് കാണാന്‍ സാധിക്കും. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അടുത്തിടെ വെള്ളിത്തിരയില്‍ എത്തിച്ചത്. ഇനി […]
‘സുരേഷ് ഗോപി എന്ന മികച്ച നടനെക്കാള്‍ എനിക്കിഷ്ടം അദ്ദേഹമെന്ന നല്ല മനുഷ്യനെയാണ്’ ; ഷാജി കൈലാസ് തുറന്ന് പറയുന്നു
നരസിംഹവും വല്യേട്ടനും കമ്മീഷണറും ആറാം തമ്പുരാനും ദി ട്രൂത്തും ഏകലവ്യനും തലസ്ഥാനവും കിങും മാഫിയയും മഹാത്മയും രുദ്രാക്ഷവും തുടങ്ങി ഒട്ടനവധി മലയാള സിനിമകള്‍ പ്രേക്ഷകര്‍ക്ക് മറക്കാന്‍ പറ്റാത്ത വിധം സമ്മാനിച്ച ക്രാഫ്റ്റ് മാനാണ് സംവിധായകന്‍ ഷാജി കൈലാസ്. ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ കടുവ എന്ന ചിത്രവും വന്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ അദ്ദേഹവും ആക്ഷന്‍ കിങ് സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ഷാജി കൈലാസ്. കാന്‍ മീഡിയ ചാനലിന് നല്‍കിയ ഇന്റര്‍വ്യൂവിലാണ് ഷാജി കൈലാസ് ഇക്കാര്യങ്ങളെക്കുറിച്ച് പറഞ്ഞത്. […]
മോഹന്‍ലാല്‍ – ലിജോ ജോസ് പെല്ലിശ്ശേരി സിനിമ വരുന്നു ; അപ്‌ഡേറ്റ് കേട്ട് ആവേശഭരിതരായി സിനിമാ പ്രേമികള്‍
മലയാളത്തിലെ പ്രശസ്ത സംവിധായകരില്‍ ഒരാളാണ് ലിജോ ജോസ് പെല്ലിശ്ശേരി. ജല്ലിക്കട്ട് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുളള സിനിമാ പ്രേമികളുടെ ഇഷ്ടം നേടിയെടുത്ത സംവിധായകനാണ് ലിജോ ജോസ്. ജല്ലിക്കട്ടിന് പിന്നാലെ അദ്ദേഹം സംവിധാനം ചെയ്ത ചിത്രമായിരുന്നു ചുരുളി. ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. അദ്ദേഹത്തിന്റെ റിലീസിനായി കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനായെത്തുന്ന നന്‍പകല്‍ നേരത്ത് മയക്കം. ഇതിനിടയില്‍ ലിജോ ജോസിന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഈ വാര്‍ത്തകേട്ട് സിനിമാ പ്രേമികള്‍ ഏറെ ആവേശത്തിലാണ്. മോഹന്‍ലാല്‍ – ലിജോ ജോസ് […]
‘മമ്മൂക്ക ആ ഡയലോഗ് പറഞ്ഞതുകേട്ട് ഞാന്‍ ഭയന്നുപോയി’ ; ഹരീഷ് ഉത്തമന്‍
തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് ഉത്തമന്‍. മുംബൈ പോലീസ്, മായാനദി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ്. ‘താ’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇന്ന് തെന്നിന്ത്യയില്‍ വില്ലനായും സഹനടനായും തിളങ്ങുകയാണ്. മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വമാണ് ഹരീഷ് ഉത്തമന്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. അപര്‍ണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഉത്തരം എന്ന ചിത്രമാണ് ഹരീഷിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി […]
‘മോഹന്‍ലാല്‍ ഒരു കലാകാരന്‍ ആണ്, സിനിമ അഭിനയം മാത്രമല്ല കല എന്ന് ദയവായി ‘സ്വയം പ്രഖ്യാപിത കലാ പണ്ഡിതന്മാര്‍’ അറിയുക ‘; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളികളുടെ പ്രിയ താരമാണ് മോഹന്‍ലാല്‍. കാലങ്ങള്‍ നീണ്ട സിനിമാ ജീവത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയത്. സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ താരമാണ് അദ്ദേഹം. കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. ഇപ്പോഴിതാ ഒരു മോഹന്‍ലാല്‍ ആരാധകന്‍ സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ലാലേട്ടന്‍ എന്തേലും പരസ്യത്തിലോ സ്റ്റേജ് […]
‘നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലെങ്കില്‍ ഇങ്ങനെ ആകാം എന്നാണോ?’ പത്തൊന്‍പതാം നൂറ്റാണ്ട് ഫ്‌ളോപ്പാണെന്ന് പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ വിനയന്‍
വിനയന്റെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വിസ്മയിപ്പിച്ച ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. സിനിമ പരാജയമാണെന്നാണ് കേരള പ്രൊഡ്യൂസേഴ്സ് എന്ന പേരിലുള്ള പേജില്‍ അവകാശപ്പെടുന്നത്. കേരളത്തിലെ നിര്‍മാതാക്കള്‍ക്ക് ഇങ്ങനെയൊരു ഫെയ്സ്ബുക്ക് പേജില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞുവെന്നും വിനയന്‍ പറയുന്നു. രണ്ടു […]
‘പൊന്നിയിന്‍ സെല്‍വന്‍ സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറിന്റെ ശബ്ദത്തിലായിരിക്കും’ ; മണിരത്‌നം പറയുന്നു
വലിയ താരനിരയുമായി വന്‍ കാന്‍വാസില്‍ എത്തുന്ന ചിത്രമാണ് മണി രത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രണ്ട് ഭാഗങ്ങളായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം റിലീസിനൊരുങ്ങുകയാണ്. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവല്‍. തമിഴ്‌സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവല്‍ വെള്ളിത്തിരയിലാക്കുമ്പോള്‍ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്‌നം നടത്തിയിരിക്കുന്നത്. വിക്രം, […]
‘ഈ വര്‍ഷത്തെ ഓസ്‌കാര്‍ പുരസ്‌കാരം വലിയ വിഡ്ഢിത്തമാണ്’; പ്രതിഷേധവുമായി ആര്‍ആര്‍ആര്‍ ആരാധകര്‍
ബാഹുബലി 2നു ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ ആര്‍ ആര്‍ ചിത്രത്തിന് വലിയ സ്വീകാര്യതയായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്. പ്രതീക്ഷിച്ച സാമ്പത്തിക വിജയം നേടുകയും ചെയ്തിരുന്നു. 1920കളുടെ പശ്ചാത്തലത്തില്‍ ബ്രിട്ടീഷ് രാജിനെതിരെ ധീരമായ പോരാട്ടം നടത്തിയ രണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികളെ കുറിച്ചാണ് ചിത്രം പറയുന്നത്. ജൂനിയര്‍ എന്‍ടിആര്‍ കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ആര്‍ആര്‍ആറിന് ഓസ്‌കാര്‍ പുരസ്‌കാരം നേടാന്‍ […]
‘ഫുള്‍ നിഗൂഢതകള്‍ നിറഞ്ഞു നില്‍ക്കുന്ന റോഷാക്ക്, സൂപ്പര്‍നാച്ചുറല്‍ എലമെന്റ്‌സും പടത്തില്‍ ഉള്ളപോലെ ഒരു തോന്നല്‍’
സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുള്ളത്. ചിത്രത്തിന്റേതായി പുറത്തുവന്ന പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. പോസ്റ്ററുകള്‍ പുറത്തുവിടുമ്പോള്‍ അതിനെല്ലാം താഴെ വരുന്ന കമന്റുകള്‍ ‘കാത്തിരിപ്പിന്റെ സുഖം ഒന്ന് വേറെ തന്നെ ആണ്. കാത്തിരിപ്പ് നീളും തോറും ആകാംഷ കൂട്ടുന്ന സിനിമ,മമ്മൂക്ക റോഷാക്കിനായി കാത്തിരിക്കുന്നു, അടിപൊളി… മുത്ത് മമ്മൂക്ക’, എന്നെല്ലാമായിരുന്നു. ഇപ്പോഴിതാ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച സംശയമാണ് സോഷ്യല്‍ മീഡിയകളില്‍ […]
‘എന്റെ ജീവിതം തീരുംമുമ്പ് ഒരിക്കലെങ്കിലും മമ്മൂട്ടിയെ നേരില്‍ കാണണം.. ദൂരെ നിന്നെങ്കിലും മതി’ ; മമ്മൂട്ടിയെക്കുറിച്ച് ഫോട്ടോഗ്രാഫര്‍ കെ ആര്‍ സുനില്‍ എഴുതിയ കുറിപ്പ്
അഭിനയത്തോട് കടുത്ത അഭിനിവേശവുമായി ഇറങ്ങിത്തിരിച്ച സിനിമാപാരമ്പര്യമൊന്നുമില്ലാതെ മലയാളികളുടെ മെഗാസ്റ്റാര്‍ ആയ താരമാണ് മമ്മൂട്ടി. കഠിനാധ്വാനവും അര്‍പ്പണബോധവും അഭിനയത്തോടുള്ള അടങ്ങാത്ത ആവേശവുമാണ് മമ്മൂക്കയെ ഇന്ന് മലയാള സിനിമിലെ വടവൃക്ഷമാക്കി വളര്‍ത്തിയത്. പുറമെ പരുക്കനെന്ന പട്ടമുണ്ടെങ്കിലും ഒരു വലിയ മനുഷ്യസ്‌നേഹിയാണ് അദ്ദേഹമെന്നത് മമ്മൂട്ടിയോട് അടുത്ത് അറിയാവുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്. അദ്ദേഹം ചെയ്യുന്ന നന്മകള്‍ അധികം അറിയില്ലെങ്കിലും ചിലതെല്ലാം താരങ്ങള്‍ പറഞ്ഞും സഹായം ഏറ്റുവാങ്ങിയവര്‍ പറഞ്ഞും അറിയാം. താന്‍ ചെയ്യുന്ന കാര്യങ്ങള്‍ പരസ്യമായി പൊതു ഇടങ്ങളില്‍ പറയാന്‍ താല്‍പര്യമില്ലാത്ത വ്യക്തി കൂടിയാണ് […]