‘തന്റെ കഥാപാത്രത്തെ മികവുറ്റത്തക്കാന്‍ മമ്മൂട്ടി കിണഞ്ഞു ശ്രമിക്കും, അതുകൊണ്ടാവാം അഭിനയകലയുടെ കുലപതി ആയി നിലകൊള്ളുന്നത്’; കുറിപ്പ് വൈറല്‍
1 min read

‘തന്റെ കഥാപാത്രത്തെ മികവുറ്റത്തക്കാന്‍ മമ്മൂട്ടി കിണഞ്ഞു ശ്രമിക്കും, അതുകൊണ്ടാവാം അഭിനയകലയുടെ കുലപതി ആയി നിലകൊള്ളുന്നത്’; കുറിപ്പ് വൈറല്‍

ലയാള സിനിമയുടെ മെഗാസ്റ്റാറാണ് മമ്മൂട്ടി. അഭിനയത്തോട് കടുത്ത അഭിനിവേശവുമായി ഇറങ്ങിത്തിരിച്ച സിനിമാപാരമ്പര്യമൊന്നുമില്ലാതെ എത്തി കഴിഞ്ഞ കുറേ പതിറ്റാണ്ടുകളായി മലയാള സിനിമയെ മുന്നോട്ട് നയിക്കുകയാണ്. പ്രായത്തെ വെല്ലുന്ന സൗന്ദര്യത്തോടെയും ഊര്‍ജ്ജത്തോടെയും മമ്മൂട്ടി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. നിരന്തരം സ്വയം അപ്ഡേറ്റ് ചെയ്യുന്ന നടനെന്ന നിലയില്‍ അദ്ദേഹം പുതു തലമുറയ്ക്ക് ഏറെ പ്രചോദനമാണ്. അദ്ദേഹത്തിന്റെ ഈ സ്വയം പുതുക്കല്‍ അദ്ദേഹം അഭിനയിച്ച് പുറത്തുവരുന്ന ഓരോ സിനിമയിലും നമുക്ക് കാണാന്‍ സാധിക്കും. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് മമ്മൂട്ടി അടുത്തിടെ വെള്ളിത്തിരയില്‍ എത്തിച്ചത്. ഇനി വരാന്‍ ഇരിക്കുന്ന റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, ക്രിസ്റ്റഫര്‍ തുടങ്ങിയ ചിത്രങ്ങളിലും പുതിയൊരു മമ്മൂട്ടിയെ കാണാന്‍ കഴിയുമെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

ഇപ്പോഴിതാ മമ്മൂട്ടിയെക്കുറിച്ച് ഒരു ആരാധകന്‍ പങ്കുവെച്ച കുറിപ്പാണ് സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധ നേടുന്നത്. ഒരു സിനിമയുടെ അല്ലെങ്കില്‍ കഥാപാത്രത്തിന്റെ ഔട്ട്‌ലുക്ക് അഥവാ ബാഹ്യപരമായ വ്യാകരണങ്ങളെ സ്‌ക്രീനില്‍ പ്രതിഫലിപ്പിക്കാന്‍ മമ്മൂട്ടിയോളം ആരും തന്നെയില്ലെന്നാണ് കശ്യപ് ദിവാകരന്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. കഥാപാത്രം ആവശ്യപ്പെടുന്ന ശബ്ദവും രൂപവും ഭാവവും നടത്തവും ഒപ്പം ശബ്ദത്തിലെ അലയടികളും പോലും ഉപയോഗിക്കുന്ന നടന്‍. കഥാപാത്രമായാല്‍ അവിടെ മമ്മൂട്ടിയില്ല പകരം പൊന്തന്മാടയും, പുട്ടുറുമീസും, വാറുണ്ണിയും, അച്ചൂട്ടിയും, ഡാനിയും, ഭാസ്‌ക്കര പട്ടേലരും മാത്രം. അത്രമേല്‍ തന്റെ കഥാപാത്രത്തെ മികവുറ്റത്തക്കാന്‍ അദ്ദേഹം കിണഞ്ഞു ശ്രമിക്കും. ഇതിലെ സാര്‍ക്കസം എന്തെന്നാല്‍ ഇതെല്ലാം അയാളുടെ സൗന്ദര്യത്തെ പൊതിഞ്ഞുകെട്ടി വികൃതമായി കാട്ടിയപ്പോള്‍ കിട്ടിയതാണെന്നതാണ്. അതുകൊണ്ടാവാം അയാളിന്ന് അഭിനയകലയുടെ കുലപതി ആയി നിലകൊള്ളുന്നതെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു.

മമ്മൂട്ടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ എന്നിവ. ഈ ചിത്രങ്ങളിലെല്ലാം വ്യത്യസ്ത രൂപത്തിലുംഭാവത്തിലുമാണ് മമ്മൂട്ടി എത്തുന്നത്. ക്രിസ്റ്റഫറില്‍ മമ്മൂട്ടി പോലീസ് വേഷത്തിലാണ് എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിനെല്ലാം വന്‍ സ്വീകരണമായിരുന്നു ലഭിച്ചത്. സിനിമാസ്വാദകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ‘റോഷാക്ക്’. പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രത്തിന്റെ അപ്‌ഡേറ്റുകള്‍ക്കെല്ലാം വന്‍ സ്വീകര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കാറുള്ളത്.