27 Feb, 2025
1 min read

ഇനി തലക്കൊപ്പം തമിഴിൽ മഞ്ജു വാര്യർ

മലയാളികളുടെ ഇഷ്ട നടിയാണ് മഞ്ജുവാര്യർ. വിവാഹത്തോടുകൂടി സിനിമ ജീവിതം ഉപേക്ഷിച്ച നടി  വിവാഹമോചനം നേടി  വീണ്ടും സിനിമകളിൽ സജീവമാവുകയായിരുന്നു. തിരിച്ചുവരവ് ഗംഭീരമാക്കിയ നടി മമ്മൂട്ടി മോഹൻലാൽ കുഞ്ചാക്കോ ബോബൻ പൃഥ്വിരാജ് തുടങ്ങിയ വമ്പൻ താരനിരയോടൊപ്പം ഇതിനോടകം സിനിമകൾ ചെയ്തു കഴിഞ്ഞു. മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു അറിയപ്പെടുന്നത്. ധനുഷിനോടൊപ്പം തമിഴിലും അഭിനയിച്ചിരുന്നു. ഇപ്പോൾ അജിത്തിന്റെ കൂടെ പുതിയ സിനിമയുടെ പണി പുരയിലാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി  ബൈക്കിൽ അജിത്തും മഞ്ജു വാര്യരും സിനിമയിലെ ക്രൂ മെമ്പേഴ്സും […]

1 min read

“മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പേരിന് ലഭിക്കുന്ന സ്വീകാര്യത, ഇവിടെ നല്ല അഭിനയത്രിമാർക്കും ലഭിക്കണം”: തുറന്ന് പറഞ്ഞ് സ്വാസിക

ഏത് സിനിമ ഇൻഡസ്ട്രി ആണെങ്കിലും ഇന്നും സിനിമകൾ നിർമ്മിയ്ക്കുന്നതും മാർക്കറ്റ് ചെയ്യുന്നതും ഹീറോകളുടെ പേരിൽ ആണ്. സിനിമ കാണാൻ ആളുകൾ തീയേറ്ററിൽ എത്തുന്നത് സിനിമയിലെ നായകൻ ആരാണ് എന്ന് നോക്കിയാണ്. നടിയുടെ പേര് നോക്കി ആരും വരാറില്ല എന്നതാണ് സത്യം. ആളുകളുടെ ആ ചിന്താഗതി മാറണം എന്നാണ് സാർക്ക് ലൈവിനു നൽകിയ അഭിമുഖത്തിൽ യുവനടി സ്വാസിക പങ്കുവയ്ക്കുന്നത്. സിനിമ തിയറ്ററിൽ എത്തുമ്പോൾ മുൻനിര നായകന്മാർ സിനിമയിലുണ്ടോ എന്നാണ് ആളുകൾ അന്വേഷിക്കുന്നത്. മോഹൻലാലിൻറെയോ, മമ്മൂട്ടിയുടെയോ,ഫഹദ്ദിന്റെയോ, പ്രിഥ്വിരാജിന്റെയോ സിനിമകൾ കാണാം […]

1 min read

മലയാളികൾക്ക് അഭിമാനം:, “ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മോഹൻലാൽ”

ഏഷ്യന്‍ അക്കാദമി അവാര്‍ഡ് 2022 ല്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ബേസിൽ ജോസഫിനെ അഭിനന്ദിച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ‘‘അഭിനന്ദനങ്ങൾ പ്രിയ ബേസിൽ, ഈ അംഗീകാരം നമ്മുടെ നാടിന് അഭിമാനമാണ്.’’–മോഹൻലാൽ ട്വിറ്ററിൽ കുറിച്ചു. ബേസിൽ പുരസ്കാരം സ്വീകരിക്കുന്ന വിഡിയോ പങ്കുവച്ചായിരുന്നു മോഹൻലാലിന്റെ ട്വീറ്റ്. മോഹന്‍ലാലിന്റെ ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെച്ച ബേസില്‍ അദ്ദേഹത്തിന് നന്ദിയും പറഞ്ഞു.മലയാളികളുടെ ഏറെ പ്രിയപ്പെട്ട സംവിധായകനാണ് ബേസിൽ ജോസഫ്.  താരത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ എല്ലാ ചിത്രങ്ങളും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. കുഞ്ഞിരാമായണം, […]

1 min read

വിവാഹ ശേഷം മദ്യപാനം നിര്‍ത്തി, ഭാര്യ മദ്യപിക്കും ഞാന്‍ അത് നോക്കിയിരിക്കും: ധ്യാന്‍ ശ്രീനിവാസന്‍

മലയാളികൾക്ക് ഏവർക്കും സുപരിചിതനായ താരമാണ് ധ്യാൻ ശ്രീനിവാസൻ. താരത്തിന്റെ ജ്യേഷ്ഠനായ  വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത തിര എന്ന സിനിമയിലൂടെയാണ് താരം സിനിമ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്നത്.  കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, എന്നീ സിനിമകളിലൂടെ താരം നമ്മെ ചിരിപ്പിച്ചതിന് കണക്കുകൾ ഇല്ല. നടൻ എന്നതിന് പുറമേ ഒരു മികച്ച സംവിധായകനും, തിരക്കഥാകൃത്തും കൂടിയാണ് താരം. താരം സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ തീയറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ധ്യാൻ ശ്രീനിവാസൻ നിരവധി അഭിമുഖങ്ങൾ നടത്തിയിരുന്നു. […]

1 min read

പെരുമാറ്റം കൊണ്ട് അന്ന് ലാൽ അത്ഭുതപ്പെടുത്തിക്കളഞ്ഞു : വർഷങ്ങൾക്ക് ശേഷം മോഹൻലാലിനെ കാണാൻ പോയതിന്റെ ഓർമ്മ പങ്കിട്ട് കൊച്ചുപ്രേമൻ

ശബ്ദവും രൂപവും ഒപ്പം പ്രതിഭയും ഒത്തുചേർന്ന താരമായിരുന്നു കൊച്ചുപ്രേമൻ. നാടകത്തിലൂടെ സിനിമയിൽ എത്തിയ അദ്ദേഹം 250 ൽ അധികം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ എത്തി പ്രേക്ഷകരെ രസിപ്പിച്ചു. ഏഴു നിറങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത് എങ്കിലും, 1997 ൽ പുറത്തിറങ്ങിയ ദില്ലിവാല രാജകുമാരനിലൂടെയാണ് സിനിമയിൽ കൊച്ചുപ്രേമൻ എന്ന നടൻ ഒരു ഇരിപ്പിടം സ്വന്തമാക്കിയത്. ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ടിലൂടെ, മോഹൻലാലിനൊപ്പം ജനപ്രതിനിധിയായ സഹപ്രവർത്തകന്റെ വേഷത്തിലാണ് കൊച്ചുപ്രേമൻ അടുത്തിടെ വെള്ളിത്തിരയിൽ എത്തിയത്. ലാലിനൊപ്പം ഒരു […]

1 min read

സങ്കടങ്ങൾക്ക് പകരമായി അദ്ദേഹം പറഞ്ഞത് പിരിയാം എന്നാണ് : ഒടുവിൽ ആ തീരുമാനം എടുത്തു – തുറന്ന് പറഞ്ഞ് വൈക്കം വിജയലക്ഷ്മി

വ്യത്യസ്തമായ ആലാപന ശൈലി കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ഇടം നേടിയ ഗായികയാണ് വൈക്കം വിജയലക്ഷ്മി. സെല്ലുലോയ്ഡ് എന്ന സിനിമയിലെ കാറ്റേ കാറ്റേ എന്ന ഗാനമാണ് വൈക്കം വിജയലക്ഷ്മി എന്ന ഗായിക ആദിമായി പാടിയ സിനിമ പിന്നണിഗാനം. ആദ്യഗാനത്തിലൂടെ തന്നെ അവർ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. മലയാളത്തിനൊപ്പം തന്നെ തമിഴിലും വിജയലക്ഷ്മി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. ഇടയിൽ വിവാഹിതയായ അവർ അധികം വൈകാതെ തന്നെ വിവാഹ മോചനവും നേടി.ഇപ്പോഴിതാ തന്റെ വിവാഹ ജീവിതത്തെ കുറിച്ചും വിവാഹ മോചനത്തെ കുറിച്ചും ഒക്കെ തുറന്നു […]

1 min read

ഇനിയും മരിക്കാത്ത മാദക സൗന്ദര്യം, ഓർമ്മയിൽ സ്മിതയുടെ ജീവിതം ഇങ്ങനെ

വിടർന്ന കണ്ണുകളും , ആരെയും മയക്കുന്ന പുഞ്ചിരിയും , മാദകത്വം നിറഞ്ഞ ശരീരഭാഷ്യവും കൊണ്ട് ഇന്ത്യൻ സിനിമാ ലോകം അടക്കിവാണ താരറാണിയാണ് സിൽക്സ് സ്മിത. ഇന്നും സിനിമയ്ക്ക് അകത്തും പുറത്തും എൺപതുളിലെ ആ താരത്തിന് ആരാധകരുണ്ട്. വിജയലക്ഷ്മി എന്ന ടീനേജുകാരിയിൽ നിന്നും സിൽക്ക് സ്മിത എന്ന സിനിമ താരത്തിലേക്കുള്ള അവരുടെ വളർച്ചയുടെ കഥ യഥാർത്ഥത്തിൽ സിനിമയേക്കാൾ അധികം നാടകീയത നിറഞ്ഞതായിരുന്നു.   ആന്‌ധ്രാപ്രദേശിലെ ഏലൂർ എന്ന ഉൾഗ്രാമത്തിലാണ് വിജയലക്ഷ്മി ജനിച്ചത്. അമ്മ സരസമ്മ അച്ഛൻ രാമലു . […]

1 min read

“സൗദി വെള്ളക്ക” കണ്ട് കണ്ണ് നിറഞ്ഞ് എ. ആർ മുരുകദോസ്…, തരുൺ മൂർത്തിക്ക് അഭിനന്ദന പ്രവാഹം

ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂ‌ര്‍ത്തി സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ്  ‘സൗദി വെള്ളാക്ക’ തിയേറ്ററുകളിൽ വലിയ വലിയ വിജയം കൈവരിച്ചിരിക്കുകയാണ്. വലിയ സംഘർഷങ്ങളോ അടിപിടിയോ ത്രില്ലിങ്ങോ ഇല്ലാതെ വളരെ ലളിതമായ ഒരു കഥ ഏതൊരു പ്രേക്ഷകന്റെയും മനസ്സുനിറക്കുന്ന കഥ.സിനിമ കണ്ട് ഇറങ്ങിയ എല്ലാ പ്രേക്ഷകരും നല്ല അഭിപ്രായം തന്നെയാണ് പങ്കെടുക്കുന്നത്.ഈ സിനിമയെ കുറിച്ചുള്ള  പ്രേക്ഷകരുടെയും  സിനിമ താരങ്ങളുടെയും അഭിപ്രായങ്ങൾ  ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ജനശ്രദ്ധ നേടിയിരുന്നു. തമിഴിലെ സൂപ്പർഹിറ്റ് സംവിധായകൻ […]

1 min read

ഒരുപാട് നാൾക്കു ശേഷം ഹൃദയംകൊണ്ട് ഒരു സിനിമ കണ്ടു,, “സൗദി വെള്ളക്കയെ” കുറിച്ച് പ്രേക്ഷകന്റെ ഹൃദയസ്പർശിയായ വാക്കുകൾ…

ഓപ്പറേഷന്‍ ജാവ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം തരുണ്‍ മൂ‌ര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് സൗദി വെള്ളക്ക. ഡിസംബർ രണ്ടിനാണ് ചിത്രം തീയറ്ററുകളിൽ റിലീസ് ചെയ്തത്.‘ഓപ്പറേഷൻ ജാവ’ സൈബർ ഫോറൻസിക് വിഷയവുമായെത്തി കൊറോണക്കാലത്തെ തീയറ്ററുകളെ സജീവമാക്കിയിരുന്നു. അവിടെ നിന്ന് ‘സൗദി വെള്ളക്ക’ യിൽ എത്തുമ്പോഴും നിയമ വ്യവസ്ഥ തന്നെയാണ് സിനിമയുടെ മൂല കഥ. കോടതിയിൽ കെട്ടി കിടക്കുന്ന ലക്ഷ കണക്കിന് കേസുകളാണ് ഇത്തവണ ‘സൗദി വെള്ളക്ക’ യുടെ വിഷയം. സിനിമയെക്കുറിച്ച് കൂടുതൽ വിശകലനങ്ങൾ തേടി കഷ്ടപ്പെട്ട് സിനിമ […]

1 min read

മമ്മൂക്കയുടേത് കള്ളക്കണ്ണീരാണ്. , ആ കണ്ണീരിൽ താൻ വിശ്വസിക്കില്ലന്ന് തിലകൻ: തിലകനെതിരെ വിരൽ ചൂണ്ടി ദിലീപ്

ജനപ്രിയ നായകനായി മലയാളികളുടെ മനസിൽ തിളങ്ങിയ താരമാണ് ദിലീപ്. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് ഉയർന്ന് വന്ന വിവാദങ്ങളും , ശേഷം ജയിൽ വാസവും ഒക്കെ പിന്നീട് അദ്ദേഹത്തെ സിനിമയിൽ നിന്നും, പൊതുവേദികളിൽ നിന്നു പോലും അകന്നു നിൽക്കാൻ പ്രേരിപ്പിച്ചു. സിനിമ പിന്നണി – മുന്നണി പ്രവർത്തകരുടെ സംഘടനയായ അമ്മയുടെ സജീവ അംഗമായിരുന്ന ദിലീപ് ഇതേ വിവാദങ്ങളിൽ പേരുടക്കി തന്നെ സംഘടനയിൽ നിന്ന് ഇടയിൽ വിട്ടു നിന്നു എങ്കിലും അന്നും ഇന്നുo അമ്മയിൽ പൊതുവായി ആരും എതിർക്കാത്ത വാക്ക് […]