‘മോഹന്‍ലാല്‍ ഇനി ഒരു സിനിമ ഡയറക്ട് ചെയ്യുമെന്ന് തോന്നുന്നില്ല; അങ്ങനെയൊരു താത്പര്യമൊന്നും ലാല്‍ സാറിനില്ല’; സന്തോഷ് ശിവന്‍
മലയാളികളുടെ പ്രിയനടനായ മോഹന്‍ലാല്‍ ഇപ്പോള്‍ സംവിധായക കുപ്പായമണിഞ്ഞിരിക്കുകയാണ്. ബറോസ് എന്നാണ് മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേര്. താന്‍ സിനിമ സംവിധാനം ചെയ്യുന്നുവെന്ന മോഹന്‍ലാലിന്റെ പ്രഖ്യാപനം വന്ന സമയം മുതല്‍ ചിത്രവുമായി ബന്ധപ്പെട്ട് വരുന്ന അപ്‌ഡേറ്റുകള്‍ക്ക് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ മോഹന്‍ലാലിനെ കുറിച്ച് ചിത്രത്തിന്റെ ക്യാമറാമാന്‍ സന്തോഷ് ശിവന്‍ പറയുന്ന ചില കാര്യങ്ങളാണ് വൈറലാകുന്നത്. ബറോസ് എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാല്‍ ഇനിയൊരു സിനിമ സംവിധാനം ചെയ്യാന്‍ സാധ്യതയില്ലെന്നാണ് സന്തോഷ് […]
കുഞ്ചാക്കോ ബോബന്‍ – രതീഷ് പൊതുവാള്‍ ചിത്രം ‘ന്നാ താന്‍ കേസ് കൊട്’ ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തിറങ്ങി!
മലയാള സിനിമയില്‍ സജീവമായ നടനാണ് കുഞ്ചോക്കോ ബോബന്‍. ഫാസില്‍ സംവിധാനം ചെയ്ത ധന്യ എന്ന സിനിമയില്‍ ബാലതാരമായി എത്തി മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചു. അതുപോലെ മലയാളത്തിലെ സൂപ്പര്‍ ഹിറ്റായ അനിയത്തിപ്രാവ് എന്ന ചിത്രത്തിലൂടെ നായകനായി എത്തി. മലയാള സിനിമാ ചരിത്രത്തില്‍ ഏറ്റവും വലിയ വിജങ്ങളിലൊന്നായിരുന്നു അനിയത്തിപ്രാവ്. അനിയത്തിപ്രാവ് എന്ന ചിത്രം അതി മനോഹരമായ ഒരു പ്രണയ കഥയാണ്. സുധി എന്ന കഥാപാത്രത്തെയാണ് കുഞ്ചോക്കോ ബോബന്‍ അവതരിപ്പിച്ചത്. ശാലിനി ആയിരുന്നു ചിത്രത്തിലെ നായിക. പിന്നീട് അന്‍പതില്‍ അധികം ചിത്രത്തില്‍ […]
ഭാവന ആത്മഹത്യ ചെയ്യാതെ ഇപ്പോഴും ജീവിച്ചിരിക്കുന്നതിന്റെ കാരണം ഇതാണ്; കാരണം വ്യക്തമാക്കി സംയുക്ത വര്‍മ്മ!
മലയാളികളുടെ എക്കാലത്തെയും ഇഷ്ടനടിയായിരുന്നു സംയുക്ത വര്‍മ്മ. ഒരു കാലത്ത് സിനിമയില്‍ സജീവമായിരുന്ന നടി വിവാഹം കഴിഞ്ഞതോടെ അഭിനയ ജീവിതത്തില്‍ നിന്നും മാറി കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കി. പ്രശസ്ത നടന്‍ ബിജു മോനോന്‍ ആണ് സംയുക്തയുടെ ഭര്‍ത്താവ്. വെറും നാല് വര്‍ഷം മാത്രമാണ് സംയുക്ത മലയാള സിനിമയില്‍ ഉണ്ടായിരുന്നത്. പതിനെട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ച നടി ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടതാരമായി മാറി. ജയറാമിന്റെ നായികയായും, മോഹന്‍ലാലിന്റെ നായികയായും, സുരേഷ് ഗോപിയോടൊപ്പവും, ദിലീപിന്റെ നായികയായും സംയുക്ത വര്‍മ്മ […]
ഇനി സിനിമയിലേക്ക് തിരിച്ച് വരുമോ? സിനിമയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കാനുള്ള കാരണങ്ങള്‍… വെളിപ്പെടുത്തലുമായി സംയുക്ത വര്‍മ്മ
ഒരിടയ്ക്ക് മലയാളികളുടെ ഇഷ്ടതാരമായിരുന്നു സംയുക്ത വര്‍മ്മ. വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന താരം സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. നടി ഇപ്പോള്‍ കൂടുതല്‍ സമയവും യോഗയ്ക്ക് വേണ്ടിയാണ് ചിലവഴിക്കുന്നത്. അടുത്തിടെ യോഗയില്‍ പഠനം പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് താരം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു. സംയുക്ത വര്‍മ്മയുടെ ആദ്യ ചിത്രമായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം, തിലകന്‍, സിദ്ദിഖ്, കെപഎസി ലളിത, സംയുക്ത വര്‍മ്മ എന്നിവര്‍ […]
‘ചിലപ്പോഴൊക്കെ അവര്‍ക്ക് ഞാന്‍ ശല്യമായി മാറുന്നുണ്ടോ എന്ന് സംശയമുണ്ടാകാറുണ്ട്’ ; സംയുക്ത വര്‍മ്മ പറയുന്നു
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംയുക്ത വര്‍മ്മ. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. യോഗയ്ക്ക് വേണ്ടിയാണ് നടി ഇപ്പോള്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്നത്. അടുത്തിടെ യോഗയില്‍ പഠനം പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് താരം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു. സംയുക്ത വര്‍മ്മയുടെ ആദ്യ ചിത്രമായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം, തിലകന്‍, സിദ്ദിഖ്, കെപഎസി ലളിത, സംയുക്ത വര്‍മ്മ […]
‘പണവും സ്വാധീനവുമുണ്ടെങ്കില്‍ എന്തുമാവാം; ആഭാസത്തരം കാണിക്കുന്നവര്‍ക്ക് അതിനുള്ള പിന്‍ബലമാണഅ ഈ മുന്‍കൂര്‍ ജാമ്യം’; അതിജീവിതയുടെ പിതാവ്
നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ നടനും, നിര്‍മ്മാതാവുമായ വിജയ് ബാബുവിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. അഞ്ചു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവയ്ക്കണം, സംസ്ഥാനം വിട്ട് പോകരുത്, 27 മുതല്‍ അടുത്ത മാസം 3 വരെ ചോദ്യം ചെയ്യലിന് ഹാജറാകണം തുടങ്ങിയ ഉപാദികളോടെയാണ് ഹൈക്കോടതി വിജയ് ബാബുവിന് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ചിന്റേതാണ് ഉത്തരവ്. അതേസമയം, അതിജീവിതയേയോ, കുടുംബത്തേയോ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കരുതെന്നും വിജയ് ബാബുവിനോട് കോടതി നിര്‍ദേശിച്ചു. എന്നാല്‍ ഉഭയസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ […]
മമ്മൂട്ടി.. മോഹൻലാൽ.. സുരേഷ് ഗോപി.. എല്ലാവരും ഒറ്റക്കെട്ടായി ബി ഉണ്ണികൃഷ്ണനൊപ്പം! ; വരാനിരിക്കുന്ന വമ്പൻ സിനിമകൾ ഇങ്ങനെ
മലയാള ചലച്ചിത്ര സംവിധായകനും, തിരക്കഥാകൃത്തുമാണ് ബി ഉണ്ണികൃഷ്ണന്‍. ജലമര്‍മ്മരം എന്ന ചിത്രത്തിന് തിരക്കഥ രചിച്ചു കൊണ്ടാണ് ബി ഉണ്ണികൃഷ്ണന്‍ മലയാള സിനിമ രംഗത്തേക്ക് പ്രവേശിക്കുന്നത്. ആ വര്‍ഷത്തെ മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തിനും ബി ഉണ്ണികൃഷ്ണന്‍ അര്‍ഹനായി. പിന്നീട് കവര്‍ സ്റ്റോറി എന്ന ത്രില്ലര്‍ സിനിമയ്ക്ക് വേണ്ടി അദ്ദേഹം തിരക്കഥ എഴുതി. തുടര്‍ന്ന് ഏഷ്യാനെറ്റ് 2004 ല്‍ സംപ്രേഷണം ചെയ്ത ബ്ലാക്ക് ആന്‍ഡ് വൈറ്റ് എന്ന കുറ്റാന്വേഷണ സീരിയലിനും ബി ഉണ്ണികൃഷ്ണന്‍ തിരക്കഥ രചിച്ചു. അങ്ങനെ […]
എസ്‌ഐ ബിജു പൗലോസ് വീണ്ടുമെത്തുന്നു; ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു
നിവിന്‍ പോളി നായകനായി എത്തിയ ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു. 2016ല്‍ എബ്രിഡ് ഷൈന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. പോലീസ് സ്‌റ്റേഷനെ ഒറിജിനല്‍ ആയി അവതരിപ്പിച്ച ആക്ഷന്‍ ഹീറോ ബിജുവിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത പുറത്തു വന്നതോടെ ഏറെ സന്തോഷത്തിലാണ് ആരാധകര്‍. നിവിന്‍ പോളിയുടെ ശ്രദ്ധേയ ചിത്രങ്ങളില്‍ ഒന്നായിരുന്നു ആക്ഷന്‍ ഹീറോ ബിജു. ചിത്രത്തില്‍ എസ്‌ഐ ബിജു പൗലോസ് എന്ന കഥാപാത്രത്തെയാണ് നിവിന്‍ പ്‌ളി അവതരിപ്പിച്ചത്. ചിത്രം […]
‘ആടുജീവിതം’ ഷൂട്ട് കഴിഞ്ഞ് പൃഥ്വിരാജ് എത്തിയത് ഏട്ടനെ കാണാന്‍, ചേര്‍ത്ത് പിടിച്ച് മോഹന്‍ലാല്‍! ഫോട്ടോ വൈറൽ
ആട്ജീവിതം എന്ന സിനിമയിലെ ജോര്‍ദാന്‍ ഷെഡ്യൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. ബാക്ക് ഹോം എന്ന ക്യാപ്ഷനോടൊപ്പം മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് പൃഥ്വിരാജ്. മോഹന്‍ലാലിനെ കെട്ടിപിടിച്ച് നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെച്ചത്. ചിത്രം പങ്കുവെച്ച് നിമിഷ നേരം കൊണ്ട് തന്നെ വൈറലാവുകയും ചെയ്തു. സുപ്രിയയാണ് ഫോട്ടോ എടുത്തതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, എല്ലാ മലയാളികളെപ്പോലെ താനും ലാലേട്ടന്റെ ഒരു ആരാധകനാണെന്ന് പൃഥ്വി നേരത്തെ വ്യക്തമാക്കിയിരുന്നു. മോഹന്‍ലാല്‍ പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ലൂസിഫര്‍ എന്ന ചിത്രം റിലീസാകുന്നത് 2019 […]
3 ദിവസം കൊണ്ട് നേടിയത് 84 ലക്ഷം! ; മികച്ച പ്രേക്ഷക പ്രതികരണത്തോടെ പ്രദര്‍ശനവിജയം നേടി ‘വാശി’
ടൊവിനാ തോമസ്, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ വാശി എന്ന ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. മൂന്ന് ദിവസം കൊണ്ട് ചിത്രം വാരിയത് 84 ലക്ഷമാണ്. ജൂണ്‍ 17ന് തിയേറ്ററില്‍ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ചിത്രത്തില്‍ എബിന്‍ എന്ന കഥാപാത്രമായി ടൊവിനോയും, മാധവി എന്ന കഥാപാത്രമായി കീര്‍ത്തിയുമാണ് എത്തുന്നത്. ടൊവിനോയും, കീര്‍ത്തിയും ചിത്രത്തലില്‍ വക്കീലന്‍മാരായാണ് ചിത്രത്തില്‍ എത്തുന്നത്. നവാഗതനായ വിഷ്ണു ജി രാഘവ് ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം […]