Latest News

‘ചിലപ്പോഴൊക്കെ അവര്‍ക്ക് ഞാന്‍ ശല്യമായി മാറുന്നുണ്ടോ എന്ന് സംശയമുണ്ടാകാറുണ്ട്’ ; സംയുക്ത വര്‍മ്മ പറയുന്നു

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സംയുക്ത വര്‍മ്മ. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ട് നിന്ന താരം സോഷ്യല്‍ മീഡിയയിലും മറ്റും പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. യോഗയ്ക്ക് വേണ്ടിയാണ് നടി ഇപ്പോള്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്നത്. അടുത്തിടെ യോഗയില്‍ പഠനം പൂര്‍ത്തീകരിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് താരം സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചിരുന്നു. സംയുക്ത വര്‍മ്മയുടെ ആദ്യ ചിത്രമായിരുന്നു വീണ്ടും ചില വീട്ടുകാര്യങ്ങള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തില്‍ ജയറാം, തിലകന്‍, സിദ്ദിഖ്, കെപഎസി ലളിത, സംയുക്ത വര്‍മ്മ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തി. നടിയുടെ ആദ്യചിത്രത്തിലെ അഭിനയത്തിന് തന്നെ സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതി ലഭിച്ചിരുന്നു. പിന്നീട് അങ്ങോട്ട് മലയാളികളുടെ ഇഷ്ടതാരമായി സംയുക്ത വര്‍മ്മ മാറി.

 

പതിനെട്ടോളം ചിത്രങ്ങളില്‍ അഭിനയിച്ച നടി ചുരുങ്ങിയ കാലം കൊണ്ട് ആരാധകരുടെ ഇഷ്ടതാരമായി മാറി. ജയറാമിന്റെ നായികയായും, മോഹന്‍ലാലിന്റെ നായികയായും, സുരേഷ് ഗോപിയോടൊപ്പവും, ദിലീപിന്റെ നായികയായും സംയുക്ത വര്‍മ്മ മലയാളത്തില്‍ തിളങ്ങി. അതില്‍ നടി അഭിനയിച്ച ഹിറ്റ് സിനിമകളാണ് വീണ്ടും ചില വീട്ടുകാര്യങ്ങള്‍, ചന്ദ്രനുദിക്കുന്ന ദിക്കില്‍, നാടന്‍ പെണ്ണും നാട്ടു പ്രമാണിയും, ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്നിവ. വെറും നാലു വര്‍ഷം മാത്രമാണ് മലയാള സിനിമയില്‍ നടി സജീവമായത്. അതിനിടയില്‍ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം രണ്ടു തവണ കരസ്ഥമാക്കി. പ്രശസ്ത നടന്‍ ബിജു മോനോന്‍ ആണ് സംയുക്തയുടെ ഭര്‍ത്താവ്.

അതേസമയം, നീണ്ട 20 വര്‍ഷത്തിന് ശേഷം സംയുക്ത വര്‍മ്മ ഒരു അഭിമുഖത്തില്‍ എത്തിയതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിനിമാ മേഖലയിലേക്ക് തിരിച്ചുവരാന്‍ തനിക്ക് ധാരാളം ഓഫറുകള്‍ ലഭിച്ചിരുന്നെന്നും, എന്നാല്‍ അതിനെ പറ്റിയൊന്നും ചിന്തിച്ചിട്ടില്ലെന്നും താരം അഭിമുഖത്തില്‍ പറയുന്നു. പഴശ്ശിരാജാ എന്ന സിനിമയില്‍ കനിഹ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുവാന്‍ തനിക്കായിരുന്നു ആദ്യം ഓഫര്‍ വന്നത്, എന്നാല്‍ ആ സമയത്ത് മകന്‍ ചെറുതായതു കൊണ്ട് ആ ഓഫര്‍ വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും താരം വെളിപ്പെടുത്തി. ദാമ്പത്യ ജീവിതത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. താന്‍ ബിജു ചേട്ടനെയും മോനെയും ഓവര്‍ കെയറിങ് ആണ്. പലപ്പോഴും അവര്‍ക്ക് ഞാനൊരു ശല്യമായി മാറുന്നുണ്ടോ എന്ന് വരെ തോന്നിയിട്ടുണ്ടെന്നും, കല്യാണം കഴിഞ്ഞ് ഇപ്പോള്‍ 20 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. രണ്ടുപേരും പരസ്പരം സഹിച്ചുകൊണ്ട് അങ്ങനെ മുന്നോട്ടു പോവുകയാണ്. ഞാന്‍ ചില ഡ്രസ്സ് ഒക്കെ ഇട്ടു വരുമ്പോള്‍ ബിജു ചേട്ടന്‍ ഒരുപാട് കളിയാക്കാറുണ്ട്. പക്ഷേ എനിക്ക് ഇടണം എന്ന് തോന്നുന്ന ആഭരണങ്ങള്‍ ഒക്കെ ഞാന്‍ ധരിക്കുമെന്നും സംയുക്ത വര്‍മ്മ കൂട്ടിച്ചേര്‍ത്തു.