28 Dec, 2024
1 min read

മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നാവാൻ പോകുന്ന ലോകോത്തര സിനിമയാവും ഈ ലിജോ ജോസ് പെല്ലിശേരി സിനിമ

ഈ വർഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ ഒക്കെയും വൻവിജയമായി തന്നെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പാർവതി തിരുവോത്ത്, മമ്മൂട്ടി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച പുഴു എന്ന ചിത്രം സോണി ലൈവിലൂടെ സിനിമാപ്രേമികൾക്ക് മുന്നിലെത്തിയപ്പോൾ സാമ്പത്തികവിജയം നേടിയെടുക്കുവാനും ആരാധകരുടെ മനം മയക്കുവാനും മമ്മൂട്ടിക്ക് കഴിഞ്ഞു എന്നതിൽ യാതൊരു സംശയവുമില്ല. തിയേറ്റർ റിലീസ് അല്ല എന്നുള്ള യാതൊരു കുറവും സംഭവിക്കാതെയാണ് പുഴു ആളുകളിലേക്ക് കടന്നുചെന്നത്. ഇനി അടുത്തതായി പ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം എന്ന് പറയുന്നത് […]

1 min read

“മമ്മൂട്ടി എന്ന മഹാനടൻ കാലംചെയ്തു.. അത്ര ബോറാണ് മമ്മൂട്ടിയുടെ അഭിനയം..” : വിവാദ കുറിപ്പ് എഴുതി സംഗീത ലക്ഷ്മൺ

നവാഗത സംവിധായക റതീന പിടി മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് പുഴു. മെയ് 12 ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയൊടൊപ്പം തന്നെ പാര്‍വ്വതി തിരുവോത്തും ഒരു പ്രധാന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ അഭിനയത്തിനും റത്തീനയുടെ സംവിധാനത്തിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ഉണ്ടായത്. ഇപ്പോഴിതാ അഡ്വക്കറ്റായ സംഗീത ലക്ഷ്മണ ചിത്രത്തെക്കുറിച്ച് പറയുകയാണ്. തന്റെ ഫെയ്‌സ്ബുക്ക് പേജിലാണ് കുറിപ്പ് പങ്കുവെച്ച് മമ്മൂട്ടിയുടെ ഈ സിനിമയിലെ അഭിനയം ബോറാണെന്നും പാര്‍വ്വതിയുടെ മോശപ്പെട്ട […]

1 min read

“റോഷോക്ക് സൈക്കോ കഥാപാത്രം അല്ല.. പക്ഷെ സൈക്കോ ട്രീറ്റ്മെന്റ് ആണ്..” : മമ്മൂട്ടി വെളിപ്പെടുത്തുന്നു

കെട്ട്യോളാണെന്റെ മാലാഖ എന്ന സിനിമക്ക് ശേഷം നിസാം ബഷീര്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ഇറങ്ങിയപ്പോള്‍ മുതല്‍ പ്രേക്ഷകരില്‍ വന്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റുകളെല്ലാം തന്നെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഫസ്റ്റ്‌ലുക്ക് ഡിസൈനും ഏറെ പുതുമ പുലര്‍ത്തുന്നതായിരുന്നു. മുഖംമൂടിയണിഞ്ഞ ഒരാളെയാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുക. സൈക്കോ ത്രില്ലര്‍ സ്വഭാവമെന്ന് തോന്നുന്ന തരത്തിലായിരുന്നു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍. ഇപ്പോഴിതാ റോഷാക്ക് ചിത്രത്തെക്കുറിച്ചുള്ള ഒരു വെളിപ്പെടുത്തലുമായി മമ്മൂട്ടി എത്തിയിരിക്കുകയാണ്. […]

1 min read

‘വരയന്‍’ കഥ കേട്ടപ്പോള്‍.. അങ്ങനെയൊന്ന് ഞാനിതുവരെ ചെയ്തിട്ടില്ല! ‘വരയന്‍’ ലെ കഥാപാത്രത്തെ കുറിച്ച് നായിക ലിയോണ ലിഷോയ്

സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന, സിജു വിത്സനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരയന്‍’. സത്യം സിനിമാസിന്റെ ബാനറില്‍ എജി പ്രേമചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മെയ് 20ന് തിയേറ്ററില്‍ എത്തും. ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹന്‍, രാജേഷ് അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്, സുന്ദര്‍ പാണ്ഡ്യന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ […]

1 min read

”അവര്‍ക്ക് പൃഥ്വിരാജിനെ അറിയാമായിരുന്നെങ്കില്‍ റോക്കി ബായിക്ക് പൃഥ്വി ശബ്ദം നല്‍കുമായിരുന്നു” ; വെളിപ്പെടുത്തലുമായി ശങ്കര്‍ രാമകൃഷ്ണന്‍

ബോക്സ്ഓഫീസില്‍ വന്‍ നേട്ടവും കൈവരിച്ച് മുന്നോട്ടുകുതിക്കുകയാണ് കെജിഎഫ് ചാപ്പ്റ്റര്‍ 2. ചിത്രത്തിന്റെ ആഗോള കളക്ഷന്‍ 1200 കോടി കടന്നിരുന്നു. വിഷുവിനോടനുബന്ധിച്ച് തിയേറ്ററുകളിലെത്തിയ കെ.ജി.എഫ് 2-ന് ഇന്ത്യയിലെമ്പാടുനിന്നും വന്‍ സ്വീകരണമാണ് ലഭിച്ചത്. പ്രശാന്ത് നീല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ യഷ്, സഞ്ജയ് ദത്ത്, രവീണ ടണ്ഠന്‍, ശ്രീനിധി ഷെട്ടി എന്നിവരായിരുന്നു പ്രധാനവേഷങ്ങളില്‍. ചിത്രത്തിന്റെ മലയാളം പതിപ്പിന് പിന്നില്‍ സംവിധായകനും തിരക്കഥാകൃത്തുമായ ശങ്കര്‍ രാമകൃഷ്ണനായിരുന്നു.കെ.ജി.എഫ്. ചാപ്റ്റര്‍ 2വിന്റെ മലയാളം ഡബ്ബിങ് ഡിക്ടക്ടര്‍ ആയി പ്രവര്‍ത്തിച്ചതും ചിത്രത്തിന്റെ സംഭാഷണങ്ങള്‍ മലയാളത്തിലേക്ക് […]

1 min read

“റോഷാക്ക് വേറെ ലെവൽ സിനിമ ആയിരിക്കും” : ഗീതി സംഗീത പറയുന്നു

‘നിനക്ക് പെരുമാടന്‍ ആരാണെന്ന് അറിയാമോടാ ഷാജീവാ…. എല്ലാവരെയും വഴിതെറ്റിച്ചുവിടുന്ന ഭയങ്കരനാ…’ ചിത്രത്തിന്റെ തുടക്കത്തിലെ ഘനഘംഭീര ശബ്ദമായാണ് ഗീതി സംഗീത ആദ്യം പ്രേക്ഷകരുടെ മനം കവര്‍ന്നത്. ചുരുളി എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ഗീതി. മിന്നല്‍ മുരളിയിലെയും മാലിക്കിലേയും ഒരുത്തിയലേയുമെല്ലാം തന്മയത്വത്തോടെയുള്ള അഭിനയത്തിലൂടെ തന്റേതായ ഒരിടം നേടിയെടുക്കാന്‍ ഗീതിക്ക് സാധിച്ചു. ആദ്യ ഘട്ടത്തില്‍ തന്നെ പ്രശസ്തരായ സംവിധായകരുടെ ചിത്രങ്ങളിലാണ് താരം അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാര്‍ […]

1 min read

“കമൽ ഹാസന് പോലും ചെയ്യാൻ ധൈര്യമില്ലാത്ത റോളാണ് മമ്മൂട്ടി ചെയ്തത്” : ‘പുഴു’വിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് അന്യഭാഷാ പ്രേക്ഷകർ

സിനിമാ ആസ്വാദകർ ഒന്നാകെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ‘പുഴു.’ സിനിമ റിലീസായതോടെ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് കോട്ടം സംഭവിക്കാത്ത തരത്തിലാണ് ചിത്രം പ്രേക്ഷകരിലേയ്ക്ക് എത്തിയതും.  സോണി ലിവിൽ റിലീസ് ചെയ്ത ചിത്രം മികച്ച പ്രതികരണങ്ങളുമായിട്ടാണ് മുന്നേറുന്നത്.  നിരവധി പേരാണ് മമ്മൂട്ടിയേയും, പാർവതിയേയും, അപ്പുണ്ണി ശശിയേയും, സംവിധായക രത്തീനയേയും, ചിത്രത്തിൻ്റെ അണിയറ പ്രവർത്തകരെയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.  മലയാള സിനിമയിൽ മമ്മൂട്ടിയെന്ന നടനെ എക്കാലവും അടയാളപെടുത്തുന്ന തരത്തിലാണ് പുഴുവിൻ്റെ ചിത്രീകരണം. മികച്ച അഭിനയമാണ് ചിത്രത്തിൽ മമ്മൂട്ടി കാഴ്ചവെച്ചിരിക്കുന്നത്.  ഭീഷ്‌മ പർവ്വതത്തിൽ […]

1 min read

PAN INDIAN HIT! ‘പുഴു’വിന്റെ ഗംഭീരവിജയം ആഘോഷമാക്കി മമ്മൂട്ടിയും പാർവതിയും മറ്റുള്ള അണിയറപ്രവർത്തകരും

ഈ വർഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളെല്ലാം തന്നെ ഒന്നിനൊന്ന് മികച്ചവ ആയിരുന്നു. അതുകൊണ്ട് തന്നെ മൂന്ന് ചിത്രങ്ങളും കഥാപാത്രങ്ങൾ കൊണ്ടും അവതരണം കൊണ്ടും തിരക്കഥ കൊണ്ടും ഒക്കെ മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ചത് എന്ന് വിശേഷിപ്പിക്കുന്ന നിലയിലേക്ക് മാറിയിരിക്കുന്നു. അതിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ പുഴു എന്ന ചിത്രത്തിലെ കഥാപാത്രം തന്നെയാണ് മമ്മൂട്ടിയെന്ന നടന്റെ ഇന്നത്തെ ചലനം പോലും നിയന്ത്രിക്കുന്നത് എന്ന് വേണമെങ്കിൽ പറയാം. ഒറ്റനോട്ടത്തിൽ നോക്കിയാൽ പതിയെ സഞ്ചരിക്കുന്ന ഒരു ത്രില്ലർ ചിത്രമാണ് പുഴു. […]

1 min read

“മമ്മൂട്ടിയുടെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ല.. ആദ്ദേഹം ഇനിയും ഒരായിരം വർഷം കൂടി ജീവിക്കട്ടെ..” : ‘പുഴു’ സിനിമ കണ്ട് കനി കുസൃതി

മോഡൽ, ചലച്ചിത്രനടി എന്നീ നിലകളിലൊക്കെ വളരെ പെട്ടെന്ന് തന്നെ തൻറെ സാന്നിധ്യം രേഖപ്പെടുത്തിയ താരമാണ് കനികുസൃതി. 2009 പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ട കനി ബിരിയാണി എന്ന ചിത്രത്തിലൂടെ 2019 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി എടുത്തു. സമൂഹത്തിനു മുൻപിൽ തുറന്നു കാട്ടുവാൻ മടിക്കുന്ന പല കാര്യങ്ങളെയും പ്രത്യേകിച്ച് ലൈംഗികതയെപ്പറ്റി തുറന്ന് പറഞ്ഞ ചിത്രമായിരുന്നു ബിരിയാണി.ഇതിലെ കഥാപാത്രം വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. വ്യക്തിജീവിതത്തിലും തുറന്ന നിലപാടുകളും […]

1 min read

“ഒന്ന് കാലിടറിയാൽ അടിക്കാൻ ഓങ്ങി നിൽക്കുന്ന കാട്ടുകള്ളന്മാരുടെ ഒരു വലിയ നിര തന്നെയുണ്ട് രാജാവിന് ചുറ്റും” : ആരാധകന്റെ കുറിപ്പ് വൈറൽ

നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ സിനിമാ സ്വപ്‌നങ്ങള്‍ക്ക് ഭാവവും ഭാവുകത്വവും നല്‍കിയ നടന വിസ്മയമാണ് മോഹന്‍ലാല്‍. മലയാളത്തിന്റെ അതിര്‍ത്തികള്‍ക്ക് അപ്പുറത്തേക്ക് വളര്‍ന്ന് ഇന്ത്യന്‍ സിനിമയ്ക്ക് തന്നെ സുപരിചിതനായി മാറുകയായിരുന്നു മോഹന്‍ലാല്‍. ഇത്രയും കാലത്തിനിടെ 350ഓളം സിനിമകള്‍ സമ്മാനിച്ച അദ്ദേഹത്തിന് പ്രായഭേതമന്യേ നിരവധി ആരാധകരാണുള്ളത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു ആരാധകന്റെ കുറിപ്പാണ് വൈറലാവുന്നത്. അടുത്തിടെ മോഹന്‍ലാലിന്റെ പല സിനിമകള്‍ക്കും വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നിരുന്നു. അതിനെക്കുറിച്ചും താരത്തിന്റെ ഉയര്‍ച്ചയേയും കുറിച്ചാണ് ആരാധകന്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. ഒന്നു കാലിടറിയാല്‍ അടിക്കാന്‍ ഓങ്ങി നില്‍ക്കുന്ന […]