“മമ്മൂട്ടിയുടെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ല.. ആദ്ദേഹം ഇനിയും ഒരായിരം വർഷം കൂടി ജീവിക്കട്ടെ..” : ‘പുഴു’ സിനിമ കണ്ട് കനി കുസൃതി
1 min read

“മമ്മൂട്ടിയുടെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ല.. ആദ്ദേഹം ഇനിയും ഒരായിരം വർഷം കൂടി ജീവിക്കട്ടെ..” : ‘പുഴു’ സിനിമ കണ്ട് കനി കുസൃതി

മോഡൽ, ചലച്ചിത്രനടി എന്നീ നിലകളിലൊക്കെ വളരെ പെട്ടെന്ന് തന്നെ തൻറെ സാന്നിധ്യം രേഖപ്പെടുത്തിയ താരമാണ് കനികുസൃതി. 2009 പുറത്തിറങ്ങിയ കേരള കഫേ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ട കനി ബിരിയാണി എന്ന ചിത്രത്തിലൂടെ 2019 ൽ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി എടുത്തു. സമൂഹത്തിനു മുൻപിൽ തുറന്നു കാട്ടുവാൻ മടിക്കുന്ന പല കാര്യങ്ങളെയും പ്രത്യേകിച്ച് ലൈംഗികതയെപ്പറ്റി തുറന്ന് പറഞ്ഞ ചിത്രമായിരുന്നു ബിരിയാണി.ഇതിലെ കഥാപാത്രം വളരെയധികം ചർച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു. വ്യക്തിജീവിതത്തിലും തുറന്ന നിലപാടുകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്ന ഒരാളാണ് താനെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ വളരെ പെട്ടെന്ന് തന്നെ താരത്തിന് സാധിക്കുകയുണ്ടായി.

ശിക്കാർ, ഉറുമി, കർമ്മയോഗി, നോർത്ത് 24 കാതം, കോക്ക് ടെയ്ൽ തുടങ്ങി നിരവധി ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു. 2014 ധരണി ധരൻ സംവിധാനം ചെയ്ത ബർമ്മ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്കും താരം അരങ്ങേറുകയുണ്ടായി. 2020 ലെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡിന് പുറമേ മോസ്കോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച നടിക്കുള്ള ബീ ആർ ഐ സി എസ് എസ് അവാർഡും കനികുസൃതി നേടിയെടുക്കുകയുണ്ടായി. ഇപ്പോൾ താരം ഏറ്റവുമൊടുവിലായി മമ്മൂട്ടിയെ പറ്റി പങ്കു വെച്ചിരിക്കുന്ന വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഈ വർഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങൾ മൂന്നും തുടരെത്തുടരെ വൻസാമ്പത്തിക വിജയങ്ങൾ നേടിയതോടുകൂടി താരത്തിന്റെ കരിയറിലെ മാറ്റിനിർത്താൻ കഴിയാത്ത ചിത്രങ്ങളുടെ പട്ടികയിൽ ഭീഷ്മപർവ്വവും, സിബിഐ5 വും പുഴുവും ഒക്കെ മാറുകയായിരുന്നു.

റത്തിനയുടെ സംവിധാനത്തിൽ ഒരുങ്ങിയ പുഴു റിലീസ് ചെയ്തതോടുകൂടി മമ്മൂട്ടിയുടെ അഭിനയത്തെ പറ്റി ആണ് സമൂഹമാധ്യമങ്ങളും വാർത്താമാധ്യമങ്ങളും ഒന്നടങ്കം ചർച്ചചെയ്യുന്നത്.എഴുപതിന് ശേഷം മറ്റൊരു രീതിയിൽ ആണ് താരം തന്റെ കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത് എന്നാണ് അധികവും ആളുകൾ പറയുന്നത്. മലയാളത്തിൻറെ മഹാനടൻ മമ്മൂക്ക ചെയ്തുവച്ചിരിക്കുന്ന കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒന്നാണ് പുഴുവിലേത് എന്നാണ് നിരൂപകർ പറയുന്നത്. ഇപ്പോൾ അതേ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് കനിയും.

“മമ്മൂട്ടിയുടെ അഭിനയം എത്ര കണ്ടിട്ടും മതിവരുന്നില്ല. അദ്ദേഹം ഇനിയും ഒരായിരം വർഷങ്ങൾ കൂടി ജീവിക്കട്ടെ…അഭിനയം എന്നത് ക്യാമറയ്ക്ക് മുന്നിൽ വന്ന് പെരുമാറുന്നത് മാത്രമല്ല അതിനു ശേഷം നടത്തുന്ന ചില കണക്കുകൾ കൂടിയാണെന്ന് വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി” എന്നാണ് കനി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. കുറുപ്പിനൊപ്പം തന്നെ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ശ്രദ്ധേയ കഥാപാത്രങ്ങളായ ഭാസ്കര പട്ടേലർ, ശങ്കർദാസ്, മുരിക്കിൻ കുന്നത്ത് അഹമ്മദ് ഹാജി, സി കെ രാഘവൻ, ബെല്ലാരി രാജ, അച്ചൂട്ടി, കോട്ടയം കുഞ്ഞച്ചൻ തുടങ്ങി ഏറ്റവുമൊടുവിൽ താരം അഭിനയിച്ച പുഴുവിലെ കുട്ടൻ വരെയുള്ള കഥാപാത്രങ്ങളുടെ ചിത്രവും കനി തന്റെ ഫേസ്ബുക്കിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.