Latest News

‘വരയന്‍’ കഥ കേട്ടപ്പോള്‍.. അങ്ങനെയൊന്ന് ഞാനിതുവരെ ചെയ്തിട്ടില്ല! ‘വരയന്‍’ ലെ കഥാപാത്രത്തെ കുറിച്ച് നായിക ലിയോണ ലിഷോയ്

സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന, സിജു വിത്സനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിജോ ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വരയന്‍’. സത്യം സിനിമാസിന്റെ ബാനറില്‍ എജി പ്രേമചന്ദ്രനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം മെയ് 20ന് തിയേറ്ററില്‍ എത്തും. ലിയോണ ലിഷോയ്, മണിയന്‍പിള്ള രാജു, ജോയ് മാത്യു, വിജയരാഘവന്‍, ബിന്ദു പണിക്കര്‍, ജയശങ്കര്‍, ജൂഡ് ആന്റണി ജോസഫ്, ഡാവിഞ്ചി, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹന്‍, രാജേഷ് അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്, സുന്ദര്‍ പാണ്ഡ്യന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. കൂടാതെ, ടൈഗര്‍ എന്ന് പേരിട്ടിരിക്കുന്ന ബെല്‍ജിയന്‍ മലിനോയ്‌സ് ഇനത്തില്‍പ്പെട്ട നായയും മുഴുനീള കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നുണ്ട് എന്നതും എടുത്തു പറയേണ്ട ഒരു കാര്യമാണ്.

യഥാര്‍ത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രമാണ് വരയന്‍. ഫാദര്‍ ഡാനി കപ്പൂച്ചിന്റെതാണ് തിരക്കഥ. ചിത്രം മെയ് 20ന് തിയേറ്ററില്‍ എത്തും. ലിയോണ ലിഷോയിയാണ് ചിത്രത്തിലെ നായിക. ഇപ്പോഴിതാ, വരയന്‍ എന്ന ചിത്രത്തെ കുറിച്ചും, നായിക കഥാപാത്രത്തെ കുറിച്ചും വിശേഷണങ്ങള്‍ പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് നായികയായ ലിയോണ ലിഷോയി. ലിയോണ പറഞ്ഞ വാക്കുകള്‍ ഇങ്ങനെ… ‘വരയന്‍ എന്ന ചിത്രത്തിലെ കഥാപാത്രം ചെയ്യാനായി ജിജോ ചേട്ടനാണ് തന്നെ വിളിച്ചത് ഇഷ്‌ക്, അന്വേക്ഷണം, അതിരന്‍, എന്നീ സിനിമകളെല്ലാം ചെയ്ത് കഴിഞ്ഞ് കമ്മിറ്റ് ചെയ്ത ചിത്രമായിരുന്നു വരയന്‍. ഈ സിനിമയില്‍ എല്ലാം തന്റെ കഥാപാത്രം കുറച്ച് സീരിയസായ കഥാപാത്രങ്ങളായിരുന്നു.

എന്നാല്‍ ‘വരയന്‍’ ലെ കഥാപാത്രം അങ്ങനെ ആയിരുന്നില്ല. ഇവയില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായി നില്‍ക്കുന്ന ഒന്നായിരുന്നു. അങ്ങനെ ഒരു കഥാപാത്രം താന്‍ ഇതുവരെ ചെയ്തിട്ടില്ല. കഥ കേട്ടപ്പോള്‍ തനിക്ക് ഇന്ററസ്റ്റിംങായി തോന്നി. സിനിമ ചെയ്യുമ്പോള്‍ തനിക്ക് എന്തെങ്കിലുമൊക്കെ വ്യത്യസ്ഥമായി ചെയ്യണമെന്ന് ഉണ്ടായിരുന്നു. അത് കാരണമാണ് ‘വരയന്‍’ എന്ന് സിനിമ തിരഞ്ഞെടുത്തത്. കൂടാതെ, സസത്യം സിനിമാസ് പ്രൊഡ്യൂസ് ചെയ്യുന്ന ആദ്യ ചിത്രവും, സിജു വിത്സന്റെ കൂടെ അഭിനയിക്കുന്ന ആദ്യ ചിത്രവുമാാണ് വരയന്‍. ഇതെല്ലാം എനിക്ക് പുതുമയുള്ള ഒന്നായിരുന്നു. പിന്നെ ഒരു ഡ്യൂയറ്റ് സോങ്ങുണ്ട്, ഞാന്‍ ഇതിനു മുന്നെ ചെയ്യാത്തൊരു കാര്യമാണത്. അതൊന്ന് ചെയ്തു നോക്കണമെന്നുണ്ടായിരുന്നെന്നും നടി ലിയോണ ലിഷോയി പറഞ്ഞു.

ചിത്രത്തില്‍ തന്റെ കഥാപാത്രത്തിന്റെ പേര് ഡേയ്‌സി എന്നാണ്. ഡേയ്‌സി ഭയങ്കര ബോള്‍ഡായിട്ടുള്ള യങ്ങര്‍ ആന്‍ഡ് ക്യൂട്ടായ ഒരാളാണ്. അതോടൊപ്പം കുറച്ച് കുരുത്തക്കേടും അഹങ്കാരവുമൊക്കെ ഉള്ള ഒരാളും. കൂടാതെ, ആ നാട്ടിലെ ഏറ്റവും വലിയ പ്രമാണിയുടെ മകളും. കാശുള്ളവന്റെ മോളെന്നുള്ള അഹങ്കാരം നല്ലപോലെ ഡേയ്‌സിക്കുണ്ട്. ബുള്ളറ്റാണ് ഓടിക്കുക, പള്ളിലച്ഛനെ വളക്കാനുള്ള വന്‍ ശ്രമവും ആ കഥാപാത്രത്തിലൂടെ ഡേയ്‌സി അവതരിപ്പിക്കുന്നുണ്ട്. അതേസമയം, വരയന്‍ എന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് കൊമേര്‍ഷ്യല്‍ സിനിമയാണ്. ആരാധകരെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്തുന്ന രീതിയിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.