22 Jan, 2025
1 min read

“ഈ വർഷം തന്നെ ഒരു സിനിമ സംവിധാനം ചെയ്യും… പക്ഷേ അതൊരു മലയാള ചിത്രം ആയിരിക്കില്ല..” വെളിപ്പെടുത്തലുമായി പാർവതി തിരുവോത്ത്

സൂപ്പർതാരങ്ങളായ ശോഭിച്ചു നിൽക്കുന്ന അഭിനേതാക്കൾ സംവിധാന രംഗത്തേക്ക് തിരിയുന്നത് മറ്റുള്ള ഭാഷകളെ അപേക്ഷിച്ച് മലയാളത്തിൽ ഇപ്പോഴും പുതുമയുള്ള ഒരു കാര്യം തന്നെയാണ്. പൃഥ്വിരാജ്,ലൂസിഫർ സംവിധാനം ചെയ്തപ്പോഴും മോഹൻലാൽ ബ്രഹ്മാണ്ഡചിത്രം ബറോസ് സംവിധാനം ചെയ്യാൻ ഒരുങ്ങുമ്പോഴും സിനിമാ പ്രേമികൾക്ക് ആ കൗതുകം വിട്ടുമാറിയിട്ടില്ല. ഇപ്പോഴിതാ അഭിനേത്രി പാർവതി തിരുവോത്ത് തന്റെ ആദ്യ സംവിധാന സംരംഭം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്. നാളുകൾക്ക് മുമ്പാണ് പാർവതി തിരുവോത്ത് ഒരു ചിത്രം സംവിധാനം ചെയ്യുന്നു എന്ന പ്രഖ്യാപനം പുറത്തുവന്നത്. എന്നാൽ തിരക്കുകൾ മൂലവും കൊറോണ […]

1 min read

കമൽ, സത്യൻ അന്തിക്കാട് എന്നിവരുടെ മക്കൾക്ക് പിന്നാലെ പ്രമുഖ സംവിധായകന്റെ മകൻ ‘ദുൽഖർ’ ചിത്രമൊരുക്കാൻ ഒരുങ്ങുന്നു…

സിനിമയ്ക്കുള്ളിലെ അപൂർവ്വമായ താരസംഗമം എല്ലായ്പ്പോഴും വലിയ ചർച്ചാ വിഷയം തന്നെയാണ്. ദുൽഖർ സൽമാന്റെ പുതിയ ചിത്രം ഇത്തരത്തിലുള്ള അപൂർവ്വമായ ഒരു താര സംഗമത്തിന് വഴിയൊരുക്കുകയാണ്. നിലവിൽ കുറുപ്പ്, സല്യൂട്ട് എന്നീ ദുൽഖർ ചിത്രങ്ങളാണ് റിലീസ് ഒരുങ്ങുന്നത്. ആരാധകരും പ്രേക്ഷകരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ദുൽഖർ ചിത്രങ്ങൾക്കൊപ്പം അദ്ദേഹത്തിന്റെ പുതിയ ചിത്രങ്ങളുടെ പ്രഖ്യാപനങ്ങളും വലിയ ആഘോഷമാക്കുന്ന വാർത്തകളാണ്. പ്രശസ്ത സംവിധായകൻ കമലിന്റെ മകൻ 100 ഡേയ്‌സ് ഓഫ് ലവ് എന്ന ചിത്രം ഒരുക്കിക്കൊണ്ട് ആദ്യമായി സംവിധാന രംഗത്തേക്ക് ചുവടുവെച്ചപ്പോൾ […]

1 min read

‘പ്രിയ സുരേഷ് ഗോപി നിങ്ങൾ ഇപ്പോൾ പറയുന്നത് മുഴുവനും വർഗീയതയും സവർണതയുമാണ്…’ വൈറലായ കുറിപ്പ് !!

നടൻ സുരേഷ് ഗോപിയെ കുറിച്ച് ഏവർക്കും ഒറ്റ അഭിപ്രായം ആണെങ്കിൽ സുരേഷ് ഗോപി എന്ന രാഷ്ട്രീയക്കാരനായി കുറിച്ച് പലർക്കും പല അഭിപ്രായമാണുള്ളത്. വ്യക്തി എന്ന നിലയിൽ സുരേഷ് ഗോപി ചെയ്യാറുള്ള കാരുണ്യ പ്രവർത്തിയെക്കുറിച്ച് ഏവരും നല്ല അഭിപ്രായം പറയാറുണ്ട് എങ്കിലും അദ്ദേഹത്തിന്റെ ചില രാഷ്ട്രീയ പ്രസ്താവനകൾ ഒരു ഭാഗം വരുന്ന കേരള സമൂഹം തള്ളിക്കളയുകയും വിമർശിക്കുകയും ആണ് ചെയ്യുന്നത്. ഇപ്പോഴിതാ നാളിതുവരെയായി സുരേഷ് ഗോപി നേരിട്ടതിലും വെച്ച് ഏറ്റവും വലിയ വിമർശനവുമായി ലക്ഷ്മി രാജീവ് എന്ന വ്യക്തി […]

1 min read

‘പട്ടാളക്കാരൻ മരിച്ചാൽ ഞങ്ങൾ കരയാറില്ല…’ അനുഭവം പങ്കുവെച്ച് മേജർ രവി

സൈനിക ഉദ്യോഗസ്ഥൻ എന്ന നിലയിലും സിനിമ സംവിധായകൻ എന്ന നിലയിലും മലയാളികൾക്കിടയിൽ വളരെ വലിയ രീതിയിൽ പ്രശസ്തിയാർജ്ജിച്ച വ്യക്തിയാണ് മേജർ രവി. 1984-ൽ ആർമി കോളേജിൽ നിന്നും ബിരുദം നേടി. രക്തസാക്ഷിത്വം വഹിച്ച മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഘാതകരെ പിടികൂടുന്നതിനായുള്ള ഓപ്പറേഷൻ ഭാഗമായി. പട്ടാളത്തിൽ നിന്ന് പിരിഞ്ഞതിനു ശേഷവും തന്റെ തൊഴിലിനോടുള്ള കൂറും ആത്മാർത്ഥതയും അദ്ദേഹം മറന്നില്ല. സംവിധാനം മിക്ക ചിത്രങ്ങളും ഇന്ത്യൻ പട്ടാളക്കാർക്ക് വേണ്ടി സമർപ്പിച്ചു. മിഷൻ 90 ഡേയ്സ്, കീർത്തിചക്ര, കുരുക്ഷേത്ര തുടങ്ങി നിരവധി […]

1 min read

കളി ‘വണ്ണി’നോട്‌ വേണ്ട !! വ്യാജ പ്രിന്റ് പ്രചരിപ്പിച്ച തമിഴ് റോക്കേഴ്സ് അടക്കം നിരവധി ചാനലുകൾ പൂട്ടിച്ചു…

വളരെ പ്രതീക്ഷയോടെ ഇറങ്ങുന്ന എല്ലാ ചിത്രങ്ങളും നേരിടുന്ന വലിയ വെല്ലുവിളിയാണ് വ്യാജ പതിപ്പ് എന്ന ഭീകരൻ. പൂർണമായും തീയേറ്റർ വ്യവസായത്തെ ആശ്രയിച്ച് മുന്നോട്ടുപോകുന്ന സിനിമ മേഖലക്ക് കടുത്ത പ്രഹരമാണ് വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്നത് വഴി സംഭവിക്കുക. ശക്തമായ പല നിയമനടപടികൾ നടത്തിയിട്ടുണ്ടെങ്കിലും ചിത്രങ്ങളുടെ വ്യാജ പതിപ്പ് പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനും വ്യാജ പ്രിന്റ്കൾ പ്രചരിക്കുന്നത് തടയാനും പ്രായോഗികമായി നിരവധി മാർഗ്ഗ തടസ്സങ്ങൾ ഉണ്ട്. തീയേറ്ററിൽ മികച്ച രീതിയിൽ മുന്നോട്ടു പോകുന്ന ഒരു ചിത്രത്തെ തകർക്കാൻ വരെ ഇത്തരം വ്യാജ […]

1 min read

ദുൽഖറിന്റെ ‘സല്യൂട്ട്’ ഏത് ഗണത്തിൽ പെടുന്ന ചിത്രമായിരിക്കും…?? തിരക്കഥാകൃത്ത് ബോബിയുടെ മറുപടി ഇങ്ങനെ….

ദുൽഖർ സൽമാനും സംവിധായകൻ റോഷൻ ആൻഡ്രൂസും ആദ്യമായി ഒന്നിക്കുന്ന മലയാള ചിത്രമാണ് ‘സല്യൂട്ട്’. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ വളരെ വലിയ തരംഗം ആണ് സമൂഹ മാധ്യമങ്ങളിൽ സൃഷ്ടിച്ചത്. വെൽഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് തൂലിക ചലിപ്പിച്ചിട്ടുള്ള ബോബി-സഞ്ജയാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. അഞ്ചാമത്തെ ചിത്രമാണ് വെൽഫെയർ ഫിലിംസിന്റെ ബാനറിൽ ഇതോടെ നിർമ്മിക്കപ്പെടുന്നത്. പ്രശസ്ത മോഡലും ബോളിവുഡ് താരവുമായ ഡയാന പെയിന്റ് ആണ് ഈ ചിത്രത്തിൽ […]

1 min read

‘ഏറ്റവും കൂടുതൽ അസൂയ തോന്നിയിട്ടുള്ള നടനാണ് ദുൽഖർ സൽമാൻ കാരണം…’ ടോവിനോ തോമസ് പറയുന്നു

സൂപ്പർതാരങ്ങൾക്ക് ഇടയിലുള്ള സൗഹൃദത്തെക്കുറിച്ചും പരസ്പരമുള്ള അഭിപ്രായത്തെ കുറിച്ച് അറിയാൻ ആരാധകർക്ക് എല്ലായിപ്പോഴും വലിയ കൗതുകമാണ്. ഇഷ്ട താരത്തെ കുറിച്ച് പ്രമുഖരായ ഉള്ള വ്യക്തികളോ സിനിമാതാരങ്ങളോ പുകഴ്ത്തി പറഞ്ഞാൽ അതിനെ വലിയ ആഘോഷമാക്കാൻ ഉള്ളത് ആരാധകർക്ക് ഒരു പതിവാണ്. ചിലപ്പോൾ വർഷങ്ങൾക്ക് ശേഷം ആയിരിക്കും ഇത്തരത്തിലുള്ള വീഡിയോകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. അത്തരത്തിൽ നടൻ ടോവിനോ തോമസ് യൂത്ത് സ്റ്റാർ ദുൽഖർ സൽമാനെ കുറിച്ച് നടത്തിയ പരാമർശം വീണ്ടും ആരാധകർക്കിടയിൽ ചർച്ച ചെയ്യപ്പെടുകയാണ്. സമൂഹമാധ്യമങ്ങളിലെ ഫാൻസ് കൂട്ടായ്മയിലൂടെയാണ് ടോവിനോ […]

1 min read

ആരാധകരെ കാത്തിരിക്കൂ ഇതാ ‘സ്‌ഫടികം’ വീണ്ടും തിയറ്ററുകളിലേക്ക്… വെളിപ്പെടുത്തലുമായി സംവിധായകൻ

മോഹൻലാൽ ആരാധകർ വളരെ ആവേശത്തോടെ നെഞ്ചിലേറ്റിയ കഥാപാത്രമാണ് ‘ആടുതോമ’. ഭദ്രൻ എന്ന സംവിധായകന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി കരുതപ്പെടുന്ന ‘സ്‌ഫടികം’ ആരാധകരും സിനിമാ പ്രേമികളും ഇപ്പോഴും ഇഷ്ടപ്പെടുന്ന ചിത്രങ്ങളിലൊന്നാണ്.റിലീസ് ചെയ്തിട്ട് 26 വർഷം പിന്നിടുന്ന ചിത്രം വീണ്ടും അഭ്രപാളികൾ അനശ്വരമാക്കാൻ എത്തുകയാണ്. പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തിൽ പ്രേക്ഷകരെ ആവേശത്തിൽ ആക്കിയ സ്‌ഫടികം വീണ്ടുമെത്തുന്നത് പുതിയ സാങ്കേതികവിദ്യയുടെ കരുത്തും ആയിട്ടാണ്. സിനിമയുടെ നെഗറ്റീവിന് കാലപ്പഴക്കം കൊണ്ട് ഉണ്ടായ കേടുപാടുകൾ പരിഹരിച്ചുകൊണ്ടും കുറച്ച് പുതിയ കാര്യങ്ങൾ […]

1 min read

‘ബിലാലിനെ’ക്കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകൾ; ആരാധകർക്ക് നിരാശ

‘ബിഗ് ബി’ എന്ന ചിത്രം തിയേറ്ററുകളിൽ വലിയ ശ്രദ്ധ നേടിയില്ലെങ്കിലും പ്രേക്ഷകർ ആവേശത്തോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുകയാണ്. വളരെ നാളുകൾക്കു മുമ്പ് തന്നെ ബിഗ് ബിയുടെ രണ്ടാം ഭാഗമായ ‘ബിലാൽ’ ഒരുക്കുമെന്ന് സംവിധായകൻ അമൽ നീരദ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് കുറേ നാളുകൾക്ക് ശേഷമാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആരാധകരും മലയാളി പ്രേക്ഷകരും വളരെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ വർക്ക് ആരംഭിച്ചപ്പോഴാണ് വില്ലനായി കൊറോണ വൈറസ് എത്തിയത്. പിന്നീട് ബിലാലിനെക്കുറിച്ച് ചെറിയ വെളിപ്പെടുത്തലുകളും സൂചനകളും […]

1 min read

“നവോത്ഥാനം…മഹാരാജാക്കന്മാർ ചെയ്തുകൊടുത്ത കാര്യങ്ങളാണ്… കുറച്ച് ആൾക്കാർ കൊടിയും പിടിച്ചു പോയി..” വിവാദ പരാമർശവുമായി വീണ്ടും സുരേഷ് ഗോപി

സിനിമയിൽ നിന്ന് കളംമാറ്റി ചവിട്ടിയ സുരേഷ് ഗോപിക്ക് വിവാദങ്ങൾ ഒഴിഞ്ഞിട്ട് സമയമില്ല. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച നാൾമുതൽ സുരേഷ് ഗോപിയുടെ ഓരോ നിലപാടുകളും പ്രസ്താവനകളും കേരള സമൂഹത്തിൽ വലിയ രീതിയിൽ വിവാദമായിട്ടുണ്ട്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ പുതിയ പ്രസ്താവന സാമൂഹ്യരംഗത്ത് വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും വലിയ സാമൂഹിക പരിഷ്കരണസമരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈക്കം ഗുരുവായൂർ സത്യാഗ്രഹങ്ങളെ കുറിച്ചും നവോത്ഥാന സമരങ്ങളെക്കുറിച്ചും സുരേഷ് ഗോപി നടത്തിയ പരാമർശത്തിനെതിരെ വലിയതോതിലുള്ള വിമർശനമാണ് ഉയർന്നു വരുന്നത്. നവോത്ഥാനം എന്നത് എല്ലാകാലത്തും […]