ലാൽ രാവിലെ എഴുന്നേൽക്കണം എങ്കിൽ ഞാൻ വിളിക്കണം, ഞാൻ എന്തു പറഞ്ഞാലും ആൾ കേൾക്കും;മോഹൻലാലിനെ കുറിച്ച് ആൻ്റണി പെരുമ്പാവൂർ
1 min read

ലാൽ രാവിലെ എഴുന്നേൽക്കണം എങ്കിൽ ഞാൻ വിളിക്കണം, ഞാൻ എന്തു പറഞ്ഞാലും ആൾ കേൾക്കും;മോഹൻലാലിനെ കുറിച്ച് ആൻ്റണി പെരുമ്പാവൂർ

മോഹൻലാലിൻറെ ജീവിതത്തിലെ അടുത്ത സുഹൃത്ത് എന്നും സഹോദരൻ എന്നും വിശേഷിപ്പിക്കാവുന്ന തരത്തിലുള്ള ബന്ധമാണ് ആണ് ആൻറണി പെരുമ്പാവൂർ ആയിട്ടുള്ളത്. വളരെ അപ്രതീക്ഷിതമായി മോഹൻലാലിൻറെ ജീവിതത്തിലേക്ക് കടന്നു വന്ന ആളാണ് ആൻറണി പെരുമ്പാവൂർ. ഇരുവരും തമ്മിലുള്ള ബന്ധം അവർ പറയാതെ തന്നെ മലയാളികൾക്ക് പരിചിതമാണ്.

 

 

മോഹൻലാൽ അഭിനയിക്കുന്ന പല സിനിമകളും നിർമ്മാണം ചെയ്യുന്നത് ആൻറണി പെരുമ്പാവൂരിൻ്റെ ആശിർവാദ് സിനിമാസാണ്. മോഹൻലാലിൻറെ കൂടെ ചില സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലുമായുള്ള ബന്ധത്തെയും സൗഹൃദത്തെയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആൻറണി പെരുമ്പാവൂർ.

മോഹൻലാൽ രാവിലെ എഴുന്നേൽക്കണം എങ്കിൽ താൻ വിളിച്ചാൽ മാത്രമേ എഴുന്നേൽക്കുക ഉള്ളൂ എന്ന് ആൻറണി പെരുമ്പാവൂർ പറയുന്നു. പലപ്പോഴും സിനിമ ചിത്രീകരണങ്ങൾക്കിടയിൽ ഉച്ച ഭക്ഷണം കഴിക്കുന്നില്ല എന്ന് പറയുന്ന മോഹൻലാൽ കുറച്ചുകഴിയുമ്പോൾ ഭക്ഷണം കഴിക്കുന്നത് ആൻറണി പെരുമ്പാവൂരിൻ്റെ നിർബന്ധപ്രകാരമാണ് എന്ന് സിദ്ദിഖ് പറഞ്ഞു. ഞാൻ എന്തു പറഞ്ഞാലും മോഹൻലാൽ കേൾക്കും എന്ന് ആൻറണി പെരുമ്പാവൂർ പറയുന്നു. മോഹൻലാലിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതും ഇഷ്ടവും ആയ സ്വഭാവത്തെക്കുറിച്ചും ആൻറണി പറഞ്ഞു. മോഹൻലാൽ ഒരാളെ സഹായിക്കുകയാണെങ്കിൽ അത് പുറത്ത് ആരും അറിയരുതെന്ന നിർബന്ധം മോഹൻലാലിന് ഉണ്ടെന്ന് ആൻറണി പറയുന്നു.

 

ഒരു കൈ ചെയ്യുന്നത് മറു കൈ അറിയരുത് എന്ന രീതി തുടരുന്ന മോഹൻലാലിൻറെ ഈ സ്വഭാവമാണ് തനിക്ക് ഏറ്റവും ഇഷ്ടം എന്നും ആൻറണി പറയുന്നു. എങ്ങനെയാണ് താൻ ഇത്രയധികം സിനിമയിൽ അഭിനയിച്ചത് എന്നതിനും ആൻറണി പെരുമ്പാവൂർ ഉത്തരം നൽകി.” 30 വര്‍ഷം മുമ്പ് ‘കിലുക്കം’ എന്ന സിനിമയില്‍ റെയില്‍വേ സ്റ്റേഷനില്‍നിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാന്‍ ആദ്യമായി അഭിനയിച്ചത്. ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്.

 

പിന്നീട് പല സിനിമകളുടെ ചര്‍ച്ചകള്‍ നടക്കുമ്പോഴും ലാല്‍ സാര്‍ ചോദിക്കും, ‘ആന്റണി ഇതില്‍ അഭിനയിക്കുന്നില്ലേ’ എന്ന്. സത്യത്തില്‍ ആ ഒരു ചോദ്യമാണ് എന്നെ ഇത്രയും സിനിമകളില്‍ എത്തിച്ചത്.”-ആൻറണി പെരുമ്പാവൂർ പറഞ്ഞു.  ആൻറണി പെരുമ്പാവൂരും മോഹൻലാലും തമ്മിലുള്ള ബന്ധം എത്രമേൽ ഉറച്ചതാണെന്ന് ആൻറണി പെരുമ്പാവൂരിൻ്റെ ഈ വാക്കുകളിൽ നിന്ന് വ്യക്തമാണ്.